'ഒരു പുതിയ അക്കൗണ്ട് അങ്ങ് എടുക്കൂ, എളുപ്പത്തിൽ വരുമാനം നേടാം'; പ്രവാസിക്ക് കിട്ടിയ 'പണി' അറിഞ്ഞിരിക്കണം!

By Web Team  |  First Published Dec 8, 2023, 7:59 AM IST

ദുബായില്‍ ജോലി ചെയ്യുന്ന തൃശ്സൂര്‍ കൈപ്പമംഗംലം സ്വദേശിയുടെ അനുഭവം ഞെട്ടിക്കുന്നതാണ്. ചില പ്രതിസന്ധികള്‍ കാരണം ജോലി പോയി നാട്ടിലെത്തിയ പ്രവാസിയാണ് പണി കിട്ടിയ വ്യക്തി


കൊച്ചി: സേവിംഗ്സ് അക്കൗണ്ടോ കറണ്ട് അക്കൗണ്ടോ ഉണ്ടെങ്കില്‍ എളുപ്പത്തില്‍ വരുമാനം നേടാം. സൈബര്‍ ലോകത്തെ ഏറ്റവും പുതിയതും അപകടകരവുമായ തട്ടിപ്പിനെ കുറിച്ചാണ് പറഞ്ഞത് വരുന്നത്. പണം മോഹിച്ച് ബാങ്ക് അക്കൗണ്ട് തുറക്കുന്നവര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതികളാവുകായണ്. അക്കൗണ്ട് മരവിപ്പിക്കുമ്പോഴും വീട്ടില്‍ പൊലീസ് എത്തുമ്പോഴുമൊക്കെയാണ് പലരും വിവരം അറിയുന്നത്. തട്ടിപ്പിന് പിന്നിലുള്ള വന്‍ റാക്കറ്റിലേക്ക് എത്താന്‍ പൊലീസിന് സാധിക്കുന്നുമില്ല.

ദുബായില്‍ ജോലി ചെയ്യുന്ന തൃശ്സൂര്‍ കൈപ്പമംഗംലം സ്വദേശിയുടെ അനുഭവം ഞെട്ടിക്കുന്നതാണ്. ചില പ്രതിസന്ധികള്‍ കാരണം ജോലി പോയി നാട്ടിലെത്തിയ പ്രവാസിയാണ് പണി കിട്ടിയ വ്യക്തി. ശമ്പളമില്ലാതെ വീട്ടില്‍ ഇരുന്നപ്പോഴാണ് ഫേസ്ബുക്കിലെ പരസ്യം കണ്ടത്.' പുതിയൊരു സേവിംഗ്സ് അക്കൗണ്ടോ കറണ്ട് അക്കൗണ്ടോ തുടങ്ങിയാല്‍ നിങ്ങള്‍ക്ക് വരുമാനം നേടാം' പരസ്യത്തില്‍ ക്ലിക്ക് ചെയ്തു. പിന്നാലെ യുവാവിനെ തേടി മെസേജുകളും ഫോണ്‍ കോളുകളുമെത്തി.

Latest Videos

undefined

മറുഭാഗത്ത് മലയാളി തന്നെ സംസാരിച്ചപ്പോള്‍ വിശ്വാസമായി. നിര്‍ദേശങ്ങള്‍ അനുസരിച്ച് ബാങ്ക് അക്കൗണ്ട് എടുത്ത് വിവരങ്ങള്‍ കൈമാറുകയും ചെയ്തു. പണം വരുന്നതും കാത്തിരുന്നതല്ലാതെ ഒന്നും വന്നില്ല. അതിനിടെ ജോലി തിരികെ ലഭിച്ചതോടെ യുവാവ് ദുബായിലേക്ക് പറക്കുകയും ചെയ്തു. ഒരു ദിവസം വീട്ടില്‍ നിന്ന് വിളി വന്നതോടയാണ് താന്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പില്‍ പ്രതിയായ വിവരം അറിയുന്നത്. ഒരാളല്ല ചുരുങ്ങിയത് അന്‍പത് പേരെങ്കിലും തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് എറണാകുളം റൂറല്‍ പൊലീസിന്‍റെ കണക്ക്.

45 അക്കൗണ്ടുകള്‍ വഴി 250 കോടിയുടെ തട്ടിപ്പ് നടന്നതായി സൈബര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഒരാളെ പിടികൂടിയതോടെയാണ് ഇത്രയെങ്കിലും വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. പല ഭാഷകളില്‍ സംസാരികക്കുന്നവരാണ് തട്ടിപ്പ് സംഘം. അക്കൗണ്ട് വിവരങ്ങള്‍ ലഭിച്ചാല്‍ മറ്റ് തട്ടിപ്പുകളിലൂടെയും നിയമവിരുദ്ധ പണമിടപാടുകളിലൂടെയും സ്വരൂപിക്കുന്ന പണം ഈ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. വന്‍ തുക തട്ടിപ്പ് സംഘം വീതിച്ചെടുക്കുമ്പോഴേക്കും യഥാര്‍ഥ അക്കൗണ്ട് ഉടമ കേസില്‍ പ്രതിയാകും.

ഒരു ലക്ഷം ദിർഹം സമ്മാനം! കാശിന്‍റെയല്ല, 13 വർഷത്തെ കഷ്ടപ്പാടാണ്; മലയാളി ക്ലീനിംഗ് അസിസ്റ്റന്‍റിന് യുഎഇയിൽ ആദരം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!