പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് മറച്ചുവെക്കണ്ട; വലുതാക്കി തന്നെ എഴുതണമെന്ന് എഫ്എസ്എസ്എഐ

By Web TeamFirst Published Jul 8, 2024, 2:22 PM IST
Highlights

ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവ കട്ടിയിൽ വലുതാക്കി എഴുതണമെന്നാണ് എഫ്എസ്എസ്എഐ

ദില്ലി: പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങളിലെ പോഷകാഹാര വിവരങ്ങൾ വലിയ അക്ഷരങ്ങളിൽ രേഖപ്പെടുത്തണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. മൊത്തം ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവ കട്ടിയിൽ വലുതാക്കി എഴുതണമെന്നാണ് എഫ്എസ്എസ്എഐ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയത്. 

എഫ്എസ്എസ്എഐ ചെയർപേഴ്‌സൺ അപൂർവ ചന്ദ്രയുടെ അധ്യക്ഷതയിൽ ചേർന്ന ഭക്ഷ്യ അതോറിറ്റിയുടെ 44-ാമത് യോഗത്തിലാണ് തീരുമാനം. 2020ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് ചട്ടങ്ങളിലെ ഭേദഗതി യോഗം അംഗീകരികരിച്ചു.

Latest Videos

ഉപഭോക്താക്കൾക്ക് അവർ ഉപയോഗിക്കുന്ന ഉൽപ്പന്നത്തിൻ്റെ പോഷകമൂല്യം നന്നായി മനസിലാക്കൻ കഴിയണമെന്നും ഇതിലൂടെ അവരെ ആരോഗ്യകരമായ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാക്കുക എന്നതാണ് ഭേദഗതി ലക്ഷ്യമിടുന്നത് എന്ന് എഫ്എസ്എസ്എഐ പ്രസ്‍താവനയിൽ പറയുന്നു.

കൂടാതെ, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങൾ പായ്ക്കറ്റുകളിൽ നൽകുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്നും വ്യർത്ഥമാക്കിയിട്ടുണ്ട്. എഫ്എസ്എസ് ആക്ട് 2006 പ്രകാരം എവിടെയും നിർവചിക്കപ്പെടുകയോ മാനദണ്ഡമാക്കുകയോ ചെയ്തിട്ടില്ലാത്തതിനാൽ, 'ഹെൽത്ത് ഡ്രിങ്ക്' എന്ന പദം നീക്കം ചെയ്യണമെന്ന് എഫ്എസ്എസ്എഐ  ആവശ്യപ്പെട്ടിരുന്നു. പുനർനിർമ്മിച്ച പഴച്ചാറുകളുടെ ലേബലുകളിൽ നിന്നും പരസ്യങ്ങളിൽ നിന്നും '100% പഴച്ചാറുകൾ' എന്നതും നീക്കം ചെയ്യണം. 

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, ഉപഭോക്തൃകാര്യ മന്ത്രാലയം, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം, നിയമ-നീതി മന്ത്രാലയം, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയം എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. വ്യവസായ സംഘടനകൾ, ഉപഭോക്തൃ സംഘടനകൾ, ഗവേഷണ സ്ഥാപനങ്ങൾ, കർഷക സംഘടനകൾ എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

tags
click me!