സാമ്പത്തിക തട്ടിപ്പുകളുടെ വർദ്ധിച്ചുവരുന്ന കേസുകൾ കണക്കിലെടുക്കുമ്പോൾ ഓൺലൈനിൽ ഷോപ്പിംഗ് നടത്തുമ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ഉത്സവ സീസണിൽ.
ഉല്‍സവ സീസണായതോടെ എങ്ങും ഓഫറുകളുടെ പെരുമഴയാണ്. പ്രത്യേകിച്ച് ഇ കോമേഴ്സ് വെബ്സൈറ്റുകളിലാണ് ഷോപ്പിംഗ് ഉല്‍സവം തന്നെ നടക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്കും ഇതൊരു അവസരമാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക തട്ടിപ്പുകളുടെ വർദ്ധിച്ചുവരുന്ന കേസുകൾ കണക്കിലെടുക്കുമ്പോൾ ഓൺലൈനിൽ ഷോപ്പിംഗ് നടത്തുമ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ഉത്സവ സീസണിൽ. ഈ നാല് കാര്യങ്ങൾ ശ്രദ്ധിച്ചാൽ തട്ടിപ്പിൽ നിന്നും രക്ഷപ്പെടാം...
1) ജാഗ്രത പാലിക്കുക
undefined
സാമ്പത്തിക തീരുമാനങ്ങളിൽ ജാഗ്രത പുലർത്തുക, അറിയപ്പെടുന്നതും വിശ്വസനീയവുമായ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് മാത്രം ഓൺലൈനായി ഉൽപ്പന്നങ്ങൾ വാങ്ങുക.
ALSO READ: നിത അംബാനിയെ സുന്ദരിയാക്കുന്ന മേക്കപ്പ് ആർട്ടിസ്റ്റ്; മുകേഷ് അംബാനി നൽകുന്നത് വമ്പൻ പ്രതിഫലം
2) പ്രത്യേക ഓഫറുകള്‍ സൂക്ഷിക്കുക
ഉല്‍സവ സീസണുകളില്‍ സാമ്പത്തിക സേവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും പ്രത്യേക ഓഫറുകളും കിഴിവുകളും ലഭിക്കും. ഈ സീസണില്‍ തന്നെയാണ് വിദേശത്ത് പോയി പഠനം നടത്തുന്നതിനുള്ള പരീക്ഷകളും വരുന്നത്. ഈ സമയത്ത് കുറഞ്ഞ പലിശ നിരക്കില്‍ ഡിജിറ്റലായി വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നു എന്ന പേരില്‍ ഓഫറുകള്‍ ലഭിച്ചാല്‍ സൂക്ഷിക്കണം. പ്രത്യേക നിരക്കുളോ, ഡിസ്കൗണ്ടുകളോ ഈ ഇത്തരം വായ്പകള്‍ക്ക് നല്‍കാനാകില്ല
പ്രത്യേക ഓഫറുകളുള്ള എന്തെങ്കിലും കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണം. ഇത്തരം ഓഫറുകൾ നൽകുന്നവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വീണ്ടും പരിശോധിക്കുന്നതാണ് നല്ലത്
3) ശക്തമായ പാസ്‌വേഡ്
ബാങ്കിംഗ്, ലോൺ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള ഓൺലൈൻ അക്കൗണ്ടുകൾക്കായി ശക്തവും സുരക്ഷിതവുമായി പാസ്‌വേഡുകൾ ഒരുക്കണം. അവ പതിവായി അപ്ഡേറ്റ് ചെയ്യുകയും വേണം. മാൽവെയറിൽ നിന്നും ഫിഷിംഗ് ശ്രമങ്ങളിൽ നിന്നും രക്ഷപ്പെടുന്നതിന് മൊബൈലിലും കമ്പ്യൂട്ടറുകളിലും ആന്റിവൈറസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും പതിവായി അപ്ഡേറ്റ് ചെയ്യുകയും വേണം.
4) ഫിഷിംഗ് സൂക്ഷിക്കുക
ലോണുകളുമായോ സാമ്പത്തിക ഇടപാടുകളുമായോ ബന്ധപ്പെട്ട എന്തെങ്കിലും സംശയാസ്പദമായ ലിങ്കുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കിൽ, സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റ് പോലുള്ള ഉചിതമായ വിഭാഗങ്ങളെ അറിയിക്കുക.
എന്താണ് ഫിഷിംഗ്
ഉപയോക്കളുടെ പേരും പാസ്‌വേഡുകളും മറ്റ് വ്യക്തിഗത വിവരങ്ങളും ശേഖരിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു തരം ആക്രമണമാണ് ഫിഷിംഗ്. ഇത് സാധാരണയായി ഒരു ഇമെയിൽ അല്ലെങ്കിൽ ഒരു സന്ദേശത്തിന്റെ രൂപത്തിലാണ് വരുക. അതിൽ ഒരു ലിങ്കോ അറ്റാച്ച്‌മെന്റോ അടങ്ങിയിരിക്കും. ഒരു കമ്പനിയോ ബാങ്കോ പോലെയുള്ള വിശ്വസനീയമായ സ്ഥാപനമായി നടിച്ചാണ് സന്ദേശം അയക്കുക . ഉപയോക്താവ് ലിങ്കിൽ ക്ലിക്കുചെയ്‌ത് അവരുടെ അക്കൗണ്ട് വിശദാംശങ്ങൾ നൽകിയാൽ തട്ടിപ്പ് നടത്തുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം