ഇപിഎഫ്: അപേക്ഷ നല്‍കിയിട്ടും ക്ലെയിം വൈകുന്നുണ്ടോ? ഈ തെറ്റുകളില്ലെന്ന് ഉറപ്പുവരുത്തുക

By Web Team  |  First Published Sep 10, 2023, 9:10 PM IST

'അപേക്ഷകന്‍ നല്‍കുന്ന കൃത്യമല്ലാത്ത വിശദാംശങ്ങള്‍ കാരണം ഇപിഎഫ്ഒ പിന്‍വലിക്കല്‍ ക്ലെയിം നിരസിക്കാം.'


സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവരുടെ റിട്ടയര്‍മെന്റിന് ശേഷം സാമ്പത്തിക സുരക്ഷയ്ക്കായുള്ള ഒരു സേവിംഗ്‌സ് സ്‌കീമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ആണ് ഇപിഎഫ് നിക്ഷേപങ്ങള്‍ നിയന്ത്രിക്കുന്നത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഒരു റിട്ടയര്‍മെന്റ് സേവിംഗ്‌സ് പ്ലാന്‍ ആണെങ്കിലും, അത്യാവശ്യഘട്ടങ്ങളില്‍ പണം മുന്‍കൂറായി പിന്‍വലിക്കാം. ആവശ്യമായ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് തുക അനുവദിക്കുക. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍, വിശദാംശങ്ങള്‍ ഇപിഎഫ്ഒ രേഖകളിലേതിന് സമാനമല്ലെങ്കില്‍, അപേക്ഷ നിരസിക്കപ്പെടാനും സാധ്യതയുണ്ട്. ഇപിഎഫ് പിന്‍വലിക്കലിനുള്ള അപേക്ഷകള്‍ നിരസിക്കാനുള്ള പ്രധാന കാരണങ്ങള്‍ നോക്കാം

വ്യക്തിഗത വിവരങ്ങളിലെ തെറ്റുകള്‍: അപേക്ഷകന്‍ നല്‍കുന്ന കൃത്യമല്ലാത്ത വിശദാംശങ്ങള്‍ കാരണം ഇപിഎഫ്ഒ പിന്‍വലിക്കല്‍ ക്ലെയിം നിരസിക്കാം. പണം പിന്‍വലിക്കുന്ന സമയത്ത് നല്‍കുന്ന അവകാശിയുടെ പേരും ജനനത്തീയതിയുമെല്ലാം ഇപിഎഫ് രേഖകളിലേതിന് സമാനമല്ലെങ്കില്‍ അപേക്ഷ നിരസിക്കപ്പെടും.

Latest Videos

undefined

തെറ്റായ ബാങ്ക് വിശദാംശങ്ങള്‍: ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ്സി കോഡും പോലെയുള്ള പ്രധാന വിവരങ്ങളില്‍ തെറ്റുകള്‍ വന്നാലും ഒരു ക്ലെയിം അഭ്യര്‍ത്ഥന നിരസിക്കപ്പെടും. അപൂര്‍ണ്ണമായ അല്ലെങ്കില്‍ തെറ്റായ ബാങ്ക് വിശദാംശങ്ങള്‍ കാരണം ക്ലെയിം തുക ക്രെഡിറ്റ് ചെയ്യുന്നതില്‍ കാലതാമസമുണ്ടാകാനോ  നിരസിക്കാനോ ഇടയാക്കും.

ആധാര്‍ യുഎഎന്‍ ലിങ്കിങ്: തുക പിന്‍വലിക്കാന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് യുഎഎന്‍ ആധാറുമായി ലിങ്ക് ചെയ്തു എന്ന കാര്യം ഉറപ്പിക്കുകയും, ആധാര്‍ വിശദാംശങ്ങള്‍ പരിശോധിച്ചുറപ്പിക്കുകയും വേണം. ആധാര്‍- യുഎഎന്‍ ലിങ്കിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഇപിഎഫ് തുക പിന്‍വലിക്കാന്‍ സാധിക്കില്ല.

അപൂര്‍ണ്ണമായ കെവൈസി വിശദാംശങ്ങള്‍: ഇപിഎഫ് തുക പിന്‍വലിക്കാന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്‍പ് കെവൈസി വിശദാംശങ്ങള്‍ പൂര്‍ണ്ണമാണെന്ന് പരിശോധിച്ച് ഉറപ്പിക്കേണ്ടതുണ്ട്. പുതുക്കിയ കെവൈസി വിവരങ്ങള്‍ കൃത്യമോ, അപൂര്‍ണ്ണമോ ആണെങ്കില്‍ പിന്‍വലിക്കല്‍ ക്ലെയിം നിരസിക്കും. കൂടാതെ, മറ്റ് ബാങ്കിംഗ് ആവശ്യങ്ങള്‍ക്കും കെവൈസി വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യേണ്ടത് പ്രധാനമാണ്. 

പൊന്ന് കെഎസ്ആർടിസി, ബ്രേക്ക് എവിടെ...! സീബ്രാ ക്രോസിംഗിൽ നിർത്തിയതേ കാറുകാരന് ഓര്‍മ്മയുള്ളൂ, വീഡിയോ 
 

click me!