വമ്പൻ ഓഫറുകളാണ് ബിഗ് ബില്യൺ ഡേയ്‌സ് വില്പനയിൽ നേടാനാകുക. ഫാഷൻ, ഇലക്‌ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ എന്നിവ വലിയ വിലക്കുറവിൽ ലഭിച്ചേക്കും.
രാജ്യത്തെ മുൻനിര ഇ-കൊമേഴ്സ് പ്ലാറ്റഫോമായ ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് ഉടനെ ആരംഭിക്കും. ഇലക്ട്രോണിക്സ് മുതൽ വസ്ത്രങ്ങൾ വരെയുള്ള നിരവധി ഉൽപ്പന്നങ്ങൾക്ക് മികച്ച ഓഫ്ഫർ ആണ് ഫ്ലിപ്കാർട്ട് നൽകുക. ഔദ്യോഗികമായി ഇതുവരെ വില്പന തീയതി പ്രഖ്യാപിച്ചിട്ടില്ല. സാധാരണയായി ഉത്സവ സീസണിന് മുൻപാണ് വില്പന ആരംഭിക്കാറുള്ളത്.
ALSO READ: അതിസമ്പന്നരുടെ വിവാഹ വേദി; ഉദയ്പൂരിലെ ലീലാ പാലസില്‍ ഒരു രാത്രിക്ക് നൽകേണ്ടത് എത്ര?
undefined
ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ, രാജ്യത്തെ വിവിധ ബാങ്കുകളയുമായി കൈകോർത്തുള്ള ഓഫറുകളും നിരവധിയാണ്. ഐസിഐസിഐ, ആക്‌സിസ്, കൊട്ടക് തുടങ്ങിയ മുൻനിര ബാങ്കുകളുമായി ചേർന്ന് അവരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന വാങ്ങലുകൾക്ക് വമ്പൻ കിഴിവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഡിജിറ്റൽ വാലറ്റുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവർക്ക്, പേടിഎം അടിസ്ഥാനമാക്കിയുള്ള ഓഫറുകളും ലഭിക്കും.
ബിഗ് ബില്യൺ ഡേയ്‌സ് സെയിലിന്റെ ഏറ്റവും പ്രധാന ആകർഷണം വിൽപ്പനയ്‌ക്കെത്തുന്ന ഉത്പന്നനങ്ങളുടെ വിപുലമായ ശ്രേണിയാണ്. സ്‌മാർട്ട്‌ഫോണുകൾ മുതൽ ഫാഷൻ, ഇലക്‌ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ എന്നിവ വലിയ വിലക്കുറവിൽ ലഭിച്ചേക്കും. കൂടാതെ, വിൽപ്പനയ്ക്കിടെ കമ്പനികൾ പുതിയ ഉത്പന്നങ്ങളും അവതരിപ്പിച്ചേക്കും
ALSO READ: ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹം; ചെലവ് 914 കോടി, വധു ധരിച്ചത് 4.1 കോടിയുടെ വസ്ത്രം
ഫ്ലിപ്കാർട്ട് പ്ലസ്
ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് വിൽപ്പനയിലേക്ക് നേരത്തെ പ്രവേശനം ലഭിക്കും. അതായത്, ഷോപ്പിംഗ് ആരംഭിക്കുന്നതിന് മുമ്പ് മികച്ച ഡീലുകൾ നേടാനാകുമെന്നർത്ഥം
സ്മാർട്ട്ഫോൺ
ഒരു പുതിയ സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ വരെ കാത്തിരിക്കുന്നതാണ് ഉചിതം. ആപ്പിൾ, വൺപ്ലസ്, സാംസങ്, റിയൽമീ, ഷവോമി തുടങ്ങിയ മുൻനിര ബ്രാൻഡുകൾ തങ്ങളുടെ സ്‌മാർട്ട്‌ഫോണുകളിൽ ഡിസ്‌കൗണ്ട് നൽകും.
ALSO READ: ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളിൽ ഒന്ന് ഇവിടെയാണ്; പട്ടികയിൽ ഇടപിടിച്ച ഏക ഇന്ത്യൻ ഹോട്ടൽ ഇതാ
അധിക ആനുകൂല്യങ്ങൾ
ബാങ്ക് ഓഫറുകൾ കൂടാതെ, നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനുകളിൽ നിന്നും എക്‌സ്‌ചേഞ്ച് ഓഫറുകളിൽ നിന്നും പ്രയോജനം നേടാം, ഫ്ലിപ്പ്കാർട്ട് ഇതിനകം വില്പനയ്ക്കായി ഒരു പേജ് സജ്ജീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഓഫറുകൾ, വിൽപ്പനയ്‌ക്കെത്തുന്ന ഉൽപ്പന്നങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്നിവ ഇതിൽ ഉണ്ടാകും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം