സാമ്പത്തിക വർഷാവസാനം ചെയ്തു തീർക്കാൻ നിരവധി കാര്യങ്ങളുണ്ട്. വ്യവസായികൾ മാത്രമല്ല സാദാരണക്കാരും ശ്രദ്ധിക്കുക. മാർച്ചിൽ കാലാവധി അവസാനിക്കുന്ന പ്രധനപ്പെട്ട അഞ്ച് കാര്യങ്ങൾ ഇതാ
മാർച്ച് അവസാനമാകുന്നതോടെ എല്ലാ മേഖലയിലും തിരക്കുകൾ വർദ്ധിക്കും കാരണം ഏപ്രിൽ 1 ന് ആരംഭിക്കുന്ന ഒരു സാമ്പത്തിക വർഷത്തിന്റെ അവസാന മാസമാണ് മാർച്ച്. സാമ്പത്തിക വർഷത്തിന്റെ അവസാനമായത്കൊണ്ട് തന്നെ മാർച്ചിൽ ചെയ്തു തീർക്കേണ്ടതായ പല കാര്യങ്ങളും ഉണ്ടാകും. ഇതിൽ നിക്ഷേപങ്ങളും ആദായ നികുതി റിട്ടേണുകളും മറ്റും ഉൾപ്പെടുന്നു.
2022-23 സാമ്പത്തിക വർഷം മാർച്ച് 31-ന് അവസാനിക്കുമ്പോൾ ചെയ്യേണ്ട അഞ്ച് പ്രധാന കാര്യമാണ് ഇവയാണ്.
undefined
പാൻ-ആധാർ ലിങ്ക്
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, ഇതുവരെ ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത നിരവധി പേരുണ്ട്. അതിനാൽ, പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, ഇത് മാർച്ച് 31 ന് മുമ്പ് ചെയ്യണം. ഇല്ലെങ്കിൽ 1,000 രൂപ പിഴ നൽകണം. മാത്രമല്ല, പാൻ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ഏപ്രിൽ 1 മുതൽ പാൻ കാർഡ് പ്രവർത്തനരഹിതമാകും.
മ്യൂച്വൽ ഫണ്ട് നോമിനി
നിങ്ങൾ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയാണെങ്കിൽ, മാർച്ച് 31-നകം നാമനിർദ്ദേശം സമർപ്പിക്കേണ്ടത് നിർബന്ധമാണ്. ഈ മാനദണ്ഡം പാലിക്കാത്ത നിക്ഷേപകർക്ക് അവരുടെ നിക്ഷേപം മരവിപ്പിക്കുകയും ചെയ്യും. ഇങ്ങനെ വരുമ്പോൾ അവയിൽ ഇടപാട് നടത്താൻ കഴിയില്ല.
സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ്
സെക്ഷൻ 80C പ്രകാരം നികുതി ഇളവുകൾ ലഭിക്കുന്ന നിരവധി നിക്ഷേപങ്ങളുണ്ട്. നിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കണമെങ്കിൽ, മാർച്ച് 31-ന് മുമ്പ് നിങ്ങൾക്ക് നിക്ഷേപിക്കാം. നികുതി ഇളവ് ലഭിക്കുന്നതിന് ഒരാൾക്ക് പിപിഎഫ്, സുകന്യ സമൃദ്ധി യോജന, ഇ എൽ എസ് എസ് മുതലായവയിൽ നിക്ഷേപിക്കാം.
പ്രധാനമന്ത്രി വയ വന്ദന യോജന
പ്രധാനമന്ത്രി വയ വന്ദന യോജന (PMVVY) ഒരു ഇൻഷുറൻസ് പോളിസി പ്ലസ് പെൻഷൻ പദ്ധതിയാണ്. പദ്ധതിയിൽ ഒരു വ്യക്തിക്ക് 15 ലക്ഷം രൂപ വരെ നിക്ഷേപം നടത്താം.
ഈ സ്‌കീം പ്രകാരം മുതിർന്ന പൗരന്മാർക്ക് നിലവിൽ പ്രതിവർഷം 7.40% പലിശയിൽ സ്ഥിര വരുമാനം നൽകുന്നു. ഈ പ്ലാനിൽ നിക്ഷേപം നടത്തുന്നതിനുള്ള സമയപരിധി 2023 മാർച്ച് 31 ആണ്.
എൽഐസി പോളിസി
ഉയർന്ന പ്രീമിയം എൽഐസി പോളിസിയിൽ നികുതി ഇളവ് ലഭിക്കണമെങ്കിൽ, മാർച്ച് 31-ന് മുമ്പായി പോളിസി വാങ്ങണം. 2023 ഏപ്രിൽ 1 മുതൽ ഈ ഇളവ് ലഭ്യമാകില്ല.