ലോട്ടറി വില്‍പനക്കാര്‍ക്കും ഏജന്റുമാര്‍ക്കും ഓണം ഉത്സവബത്ത പ്രഖ്യാപിച്ചു

By Web Team  |  First Published Aug 19, 2023, 3:13 PM IST

ക്ഷേമനിധി ബോർഡിലെ 38,000 സജീവ അംഗങ്ങൾക്കും 6223 പെൻഷൻകാർക്കും ഓണം ഉത്സവബത്ത ലഭിക്കും.


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും പെൻഷൻകാർക്കും ഉത്സവബത്ത പ്രഖ്യാപിച്ചു.  യഥാക്രമം 6000 രൂപ, 2000 രൂപ എന്ന നിരക്കിലായിരിക്കും ഓണം ഉത്സവബത്ത നൽകുകയെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ക്ഷേമനിധി ബോർഡിലെ 38,000 സജീവ അംഗങ്ങൾക്കും 6223 പെൻഷൻകാർക്കും ഓണം ഉത്സവബത്ത നൽകുന്നതിനായി  24.04 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്.

Read also: റിസര്‍വ് ബാങ്കിന്റെ പുതിയ നിബന്ധന; ഭവന വായ്പകള്‍ കിട്ടാന്‍ ബുദ്ധിമുട്ടാകുമോ? ഇഎംഐ കൂടുന്നത് ഇങ്ങനെ

Latest Videos

undefined

ഓണം പ്രമാണിച്ച് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നേരത്തെ അറിയിച്ചിരുന്നു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവ ബത്തയായി 1,000 രൂപ നൽകും. 

സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട്‌ ടൈം - കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6,000 രൂപയാണ്. കഴിഞ്ഞ വർഷം ഉത്സവബത്ത ലഭിച്ച കരാർ - സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!