ദിവസങ്ങൾ മാത്രം, എഫ് ഡിക്ക് ബെസ്റ്റ് ടൈം! 3 പ്ലാൻ എങ്കിലും അറിയണം; ഉയർന്ന പലിശ, സ്പെഷ്യൽ സ്കീം

By Web Team  |  First Published Jun 27, 2023, 7:18 AM IST

ബാങ്ക് എഫ്ഡി നിരക്കുകൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ നിക്ഷേപം തുടങ്ങാൻ അനുയോജ്യമായ സമയം തന്നെയാണിത്


വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സ്ഥിര നിക്ഷേപ പലിശ നിരക്ക് നിലവിൽ ഉയർന്ന നിരക്കിലാണ്. നിരക്കുകൾ ഇനി ഉടനെയൊന്നും വർധിക്കാനിടയില്ലെന്നാണ് സാമ്പത്തിക  വിദഗ്ധരുടെ അഭിപ്രായം. മാത്രമല്ല തുടർച്ചയായി രണ്ടാം തവണയും ആർ ബി ഐ നിരക്ക് നില നിർത്തുകയും ചെയ്ത സാഹചര്യത്തിൽ ബാങ്കുകൾ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇനിയും ഉയർത്താനുമിടയില്ല. കൂടാതെ ചില ബാങ്കുകൾ എഫ് ഡി നിരക്കുകൾ വെട്ടിക്കുറച്ചിട്ടുമുണ്ട്.

ജൂൺ ആദ്യവാരം പഞ്ചാബ് നാഷണൽ ബാങ്ക്  ഒരു വർഷത്തെ കാലാവധിക്കുള്ള നിരക്കുകൾ കുറച്ചിരുന്നു. എന്തായാലും ബാങ്ക് എഫ്ഡി നിരക്കുകൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ നിക്ഷേപം തുടങ്ങാൻ അനുയോജ്യമായ സമയം തന്നെയാണിത്. മാത്രമല്ല വിവിധ ബാങ്കുകളുടെ മികച്ച നിരക്കിലുള്ള പ്രത്യേക സ്ഥിര നിക്ഷേപപദ്ധതികളുടെ കാലാവധി ജൂണിൽ അവസാനിക്കുകയും ചെയ്യും. ഉടൻ കാലാവധി അവസാനിക്കുന്ന സ്കീമുകളെക്കുറിച്ച് അറിഞ്ഞിരിക്കാം.

Latest Videos

undefined

വിപണി പ്രതീക്ഷ എത്രത്തോളം, ആപ്പിൾ പേ ഇന്ത്യയിലേക്ക്! ടെക്ക് ഭീമനുമായി എൻപിസിഐ ചർച്ച നടത്തിയെന്ന് റിപ്പോർട്ട്

എസ്ബിഐ അമൃത് കലാശ്

എസ്ബിഐയുടെ പുതിയ സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലശ്  ഫെബ്രുവരി 15 മുതലാണ് പ്രാബല്യത്തിൽ വന്നത്. 2023 ഫെബ്രുവരി 15-ന് ബാങ്ക്അവതരിപ്പിച്ച ഈ പ്രത്യേക റീട്ടെയിൽ ടേം ഡെപ്പോസിറ്റ് സ്‌കീമിൽ അംഗമാകാനുളള കാലാവധി നേരത്തെ 2023 മാർച്ച് 31 ആയിരുന്നു. എന്നാൽ ഏപ്രിൽ 12-ന് ബാങ്ക് പുനരവതരിപ്പിച്ച അമൃത് കലശ്  സ്ഥിര നിക്ഷേപപദ്ധതിയുടെ കാലാവധി നിലവിൽ  2023 ജൂൺ 30 ആണ് ..400 ദിവസത്തെ ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിന്  ഉയർന്ന പലിശനിരക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. പൊതു നിക്ഷേപകർക്ക് 7.10 ശതമാനം നിരക്കിലാണ് പലിശ നൽകുക. എന്നാൽ മുതിർന്ന പൗരൻമാർക്ക് 7.60 ശതമാനം നിരക്കിൽ പലിശ നൽകുന്നുണ്ട് . 2023 ജൂൺ 30 വരെയാണ് ഈ പദ്ധതിയിൽ ചേരാനുള്ള കാലാവധി.

ഇന്ത്യൻ ബാങ്ക് സ്‌പെഷ്യൽ എഫ്.ഡി

ഇന്ത്യൻ ബാങ്ക് 'ഇൻഡ് സൂപ്പർ 400 ഡേയ്‌സ് എന്ന് പേരിട്ടിരിക്കുന്ന സ്‌പെഷ്യൽ എഫ്ഡി സ്‌കീമിൽ അംഗമാകാനുള്ള കാലവധി 2023 ജൂൺ 30 ആണ്.  2023 മാർച്ചിൽ അവതരിപ്പിച്ച സ്‌കീമാണ് ഇൻഡ് സൂപ്പർ 400 ഡേയ്‌സ്.ഏറ്റവും കുറഞ്ഞ നിക്ഷേപം 10,000 രൂപയും പരമാവധി നിക്ഷേപം 400 ദിവസത്തേക്ക് 2 കോടി രൂപയുമാണ്. ഈ പ്രത്യേക സ്ഥിര നിക്ഷേപം വഴി റെഗുലർ നിക്ഷേപകർക്ക് 7.25 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശയും ബാങ്ക് നൽകുന്നുണ്ട്.

എസ്ബിഐ വീ കെയർ

എസ്ബിഐ വീ കെയർ എഫ്ഡി സ്കീം മുതിർന്ന പൗരന്മാർക്ക് മാത്രമുള്ളതാണ്, ഈ സ്കീം 5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ളതാണ്. , ഈ സ്കീമിന് കീഴിൽ 2023 ജൂൺ 30 വരെ അംഗമാകാം.മുതിർന്ന പൗരന്മാർക്ക് 7.50% പലിശ നിരക്ക് എസ്ബിഐ വാഗ്ദാനം ചെയ്യുന്നു.. 2020തിലാണ് എസ്ബിഐ വീകെയർ സ്ഥിര നിക്ഷേപ പദ്ധതി ആരംഭിച്ചത്. വീ കെയർ സ്ഥിര നിക്ഷേപ പദ്ധതിയുടെ പലിശ മാസത്തിലൊരിക്കൽ വാങ്ങാം. അല്ലെങ്കിൽ വർഷത്തിൽ തവണകളായും വാങ്ങാം. കാലാവധി പൂർത്തിയാകുമ്പോൾ , പലിശവരുമാനം അക്കൗണ്ടിലെത്തും.

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...

click me!