ഗോ ഫസ്റ്റ് എയർലൈൻസിന്‍റെ ഭാവി അവസാനിക്കുന്നു? വിമാനങ്ങളും സ്വത്തുക്കളും വിറ്റ് കടം തീര്‍ക്കാനൊരുങ്ങി ബാങ്കുകൾ

By Web Team  |  First Published Nov 23, 2023, 12:27 PM IST

15 ലക്ഷത്തോളം യാത്രക്കാർക്ക് 600 കോടിയോളം രൂപ റീഫണ്ട് ഇനത്തിൽ മാത്രം നൽകാനുണ്ട്. 6500 കോടി രൂപയാണ് വിമാനക്കമ്പനിയുടെ ആകെ കടം


മുംബൈ: ഗോ ഫസ്റ്റ് എയർലൈൻസിന്‍റെ ഭാവി അവസാനിക്കുന്നു. കടത്തിൽ മുങ്ങിയ എയർലൈനിനെ ഏറ്റെടുക്കാൻ ആരും തയ്യാറാവാത്തതോടെ വിമാനങ്ങളും സ്വത്തുക്കളും വിറ്റ് കടം തീർക്കാനുള്ള നടപടികൾ ബാങ്കുകൾ ഉടൻ തുടങ്ങിയേക്കും.  6500 കോടി രൂപയാണ് വിമാനക്കമ്പനിയുടെ ആകെ കടം.

കടത്തിൽ മുങ്ങിയ കമ്പനിയെ എറ്റെടുക്കാനെത്തുന്നവരെ കാത്ത് ബാങ്കുകൾ നൽകിയ സമയം ഇന്നലെ അവസാനിച്ചു. ജിൻഡാൻ ഗ്രൂപ്പ് കമ്പനിയെ രക്ഷിക്കാനെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അവരും തയ്യാറായില്ല. ഇനിയും ബാങ്കുകൾ സമയം നീട്ടി നൽകി കാത്തിരിക്കില്ലെന്നാണ് സൂചന. കടത്തിനൊപ്പം വിമാനങ്ങൾ പാട്ടത്തിന് നൽകിയ കമ്പനികളുമായുള്ള കേസുകളുമടക്കം ആകെ മുങ്ങിയ കമ്പനിക്ക് ഇനി ഭാവിയില്ലെന്നാണ് നിഗമനം. 

Latest Videos

undefined

വിവിധ ബാങ്കുകളിലായി 6,500 കോടി രൂപയാണ് കടം. 1,987 കോടി രൂപയാണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നൽകാനുള്ളത്. 1430 കോടി ബാങ്ക് ഓഫ് ബറോഡയ്ക്കും നല്‍കാനുണ്ട്. ഇക്കഴിഞ്ഞ മെയ് മാസമാണ് കമ്പനി ദേശീയ കമ്പനി നിയമ ട്രിബ്യൂണലിൽ പാപ്പർ സ്യൂട്ട് ഫയൽ ചെയ്യുന്നത്. തുടർന്ന് കമ്പനിയെ പുനരുജ്ജീവിപ്പിനായി റെസല്യൂഷൻ പ്രൊഫഷണലിനെ നിയോഗിച്ചെങ്കിലും ഫലം ഉണ്ടായില്ല. 

അപ്രതീക്ഷിച്ച അടച്ച് പൂട്ടൽ കാരണം 15 ലക്ഷത്തോളം യാത്രക്കാർക്ക് 600 കോടിയോളം രൂപ റീഫണ്ട് ഇനത്തിലും നൽകേണ്ടതുണ്ട്. ഗോ ഫസ്റ്റ് വിമാനങ്ങളിൽ ഉപയോഗിച്ച പ്രാറ്റ് ആന്‍റ് വിറ്റ്നി കമ്പനിയുടെ എഞ്ചിനുകൾ കൂട്ടത്തോടെ തകരാറിലായതാണ് എയർലൈൻന്‍റെ പെട്ടെന്നുള്ള തകർച്ചയ്ക്ക് കാരണമായത്. തകരാറിലായ എഞ്ചിനുകൾ പെട്ടെന്ന് മാറ്റിക്കിട്ടാത്തതിനാൽ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീഴുകയായിരുന്നു.

കരിപ്പൂര്‍ അടക്കം രാജ്യത്തെ  25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്രം
ദില്ലി: കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. 2025നുള്ളില്‍ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അറിയിച്ചു. കരിപ്പൂരിലെ കോഴിക്കോട് രാജ്യാന്തര വിമാനത്താവളവും ഈ പട്ടികയിലുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലയക്ക് നല്‍കാനുള്ള കേന്ദ്ര തീരുമാനത്തിന്‍റെ ഭാഗമായാണ് ഈ നടപടി.

നേരത്തെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം, മംഗളൂരു രാജ്യാന്തര വിമാനത്താവളം ഉള്‍പ്പെടെയുള്ളവ സ്വകാര്യ മേഖലയ്ക്ക് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലക്ക് നല്‍കുകയാണെന്ന് കേന്ദ്രം അറിയിക്കുന്നത്.  2018 മുതല്‍ ഇതുവരെ ആറ് വിമാനത്താവളങ്ങളാണ് സ്വകാര്യവത്ക്കരിച്ചതെന്ന്  കേന്ദ്ര വ്യോമയാന മന്ത്രാലയം പാര്‍ലമെന്‍റില്‍ അറിയിച്ചു. മികച്ച പ്രവർത്തനത്തിനും നിക്ഷേപം ലക്ഷ്യമിട്ടുമാണ് സ്വകാര്യവത്കരണമെന്ന് വ്യോമയാന മന്ത്രാലയം പാര്‍ലമെൻറില്‍ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

click me!