'പച്ചിലയേ, നീ ചിരിക്കേണ്ട'; കൂടുതൽ പേരെ പുറത്താക്കാൻ ഫേസ്ബുക്ക്, കാരണം ഇതാണ്

By Web Team  |  First Published Feb 23, 2023, 5:12 PM IST

'പണി പോകും', കൂടുതൽ പിരിച്ചുവിടലുകൾ നടത്താൻ മെറ്റ. 11,000  ജീവനക്കാരെ പിരിച്ചു വിടുമെന്ന് അറിയിച്ച് മാസങ്ങൾക്കുള്ളിലാണ് വീണ്ടും പുതിയ പിരിച്ചുവിടൽ വാർത്തകൾ എത്തുന്നത് 
 


സാൻഫ്രാൻസിസ്കോ: ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ കൂടുതൽ പിരിച്ചുവിടലുകളിലേക്ക് കടക്കുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് വീണ്ടും തൊഴിൽ വെട്ടികുറയ്ക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ വർഷം അവസാനം സോഷ്യൽ മീഡിയ ഭീമൻ തങ്ങളുടെ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു.  പരസ്യ വിപണിയിൽ നിന്നേറ്റ തിരിച്ചടിയും ചെലവ് ചുരുക്കളുമായിരുന്നു കമ്പനി അന്ന് പറഞ്ഞ കാരണങ്ങൾ.  

മെറ്റയുടെ 18 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ പിരിച്ചുവിടലുകൾ നടന്നത്.  മറ്റ് ടെക് കമ്പനികൾ, അതായത് ഗൂഗിൾ പാരന്റ് ആൽഫബെറ്റ്, മൈക്രോസോഫ്റ്റ് കോർപ്പറേഷൻ, സ്‌നാപ്പ് ഇൻക്.മെറ്റ എന്നിവയുൾപ്പെടെ ആയിരകണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. 

Latest Videos

undefined

കുതിച്ചുയരുന്ന ചെലവുകളും അതിവേഗം ഉയരുന്ന പലിശനിരക്കും കാരണം പരസ്യദാതാക്കളും ഉപഭോക്താക്കളും പിൻവലിഞ്ഞു. ഇതോടെ മെറ്റ കനത്ത നഷ്ടമാണ് നേരിട്ടത്. ഒരു കാലത്ത് 1 ട്രില്യൺ ഡോളറിലധികം മൂല്യമുള്ള മെറ്റയുടെ മൂല്യം ഇപ്പോൾ 446 ബില്യൺ ഡോളറാണ്.

കഴിഞ്ഞ ബുധനാഴ്ച ഓഹരികൾക്ക് 1.2 ശതമാനം നഷ്ടമുണ്ടായി. ഇതോടെ ചെലവുകൾ കുറയ്ക്കാനും നിയമനം  2023 വരെ നിയമനം മരവിപ്പിക്കാനും തീരുമാനമായി. 

ALSO READ: ഭവന വായ്പ വേണോ? മുൻനിര ബാങ്കുകളിലെ പലിശ നിരക്കുകൾ പരിശോധിക്കാം

അതേസമയം, ഇന്ത്യയിലെ ജീവനക്കാരെ പിരിച്ചുവിട്ട് ഗൂഗിൾ. വിവിധ വകുപ്പുകളിലായി ജോലി ചെയ്യുന്ന 453 ജീവനക്കാരെ ഗൂഗിൾ ഇന്ത്യ പിരിച്ചുവിട്ടു. ഗൂഗിൾ ഇന്ത്യയുടെ ഹെഡും വൈസ് പ്രസിഡന്റുമായ സഞ്ജയ് ഗുപ്ത ജീവനക്കാർക്ക് പിരിച്ചുവിട്ടത് അറിയിച്ചുകൊണ്ടുള്ള ഇമെയിൽ അയച്ചതായാണ് സൂചന. 

കഴിഞ്ഞ മാസം, ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഇൻക്. ചെലവ് ചുരുക്കുന്നതിനുള്ള ഭാഗമായി, 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതായത് അതിന്റെ മൊത്തം ജീവനക്കാരുടെ 6 ശതമാനം. ഇത് സംബന്ധിച്ച മെയിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും ജീവനക്കാർക്ക് അയച്ചിരുന്നു.

ALSO READ: 68,000 കോടി വിലമതിക്കുന്ന കമ്പനി മുതലാളി; അറിയാം, ആര്‍ക്കും അധികം അറിയാത്ത അംബാനിയുടെ സഹോദരിയെ.!

click me!