വിമാനത്താവളങ്ങളിൽ ഉപേക്ഷിക്കുന്നതടക്കം പതിവ് കാഴ്ചകളാണ്. അത്തരം സാഹചര്യങ്ങളൊഴിവാക്കാൻ കുറഞ്ഞ ചെലവിൽ ഒരുങ്ങുന്ന അവസരങ്ങളെ കുറിച്ചാണ് പുതിയ വാര്‍ത്ത.
തിരുവനന്തപുരം: വിദേശത്തേക്കടക്കമുള്ള യാത്രകളിൽ ലഗേജിന്റെ തൂക്കം കൂടുതലായതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ നിരവധിയാണ്. പലപ്പോഴും ലഗേജ് വെയിറ്റ് കുറയക്കാൻ സാധനങ്ങൾ വിമാനത്താവളങ്ങളിൽ ഉപേക്ഷിക്കുന്നതടക്കം പതിവ് കാഴ്ചകളാണ്. അത്തരം സാഹചര്യങ്ങളൊഴിവാക്കാൻ കുറഞ്ഞ ചെലവിൽ ഒരുങ്ങുന്ന അവസരങ്ങളെ കുറിച്ചാണ് പുതിയ വാര്‍ത്ത.
വിമാന യാത്രയിൽ അനുവദിക്കപ്പെട്ട പരിധിയിൽ കൂടുതൽ ലഗേജ് കൊണ്ടുപോകാനുള്ള പ്രയാസങ്ങൾക്ക് പരിഹാരവുമായി സ്റ്റാർട്ട് അപ്പ് കമ്പനി ആയ ഫ്ലൈ മൈ ലഗേജ് ആണ് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തും കുറഞ്ഞ ചെലവിലും സമയപരിധിയിലും അധിക ലഗേജ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ ഇതോടെ സൗകര്യമൊരുങ്ങും.
undefined
ആഭ്യന്തര, വിദേശ വിമാന സർവീസുകളിൽ യാത്ര ചെയ്യുമ്പോൾ കൊണ്ടു പോകാവുന്ന സാധനങ്ങൾക്ക് ഭാര പരിധി എയർലൈൻ കമ്പനികൾ നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ ഭാരമുണ്ടെങ്കിൽ വലിയ തുക ഈടാക്കും. ഈ പ്രശ്നത്തിന് പരിഹാരവുമായാണ് ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ലഗേജ് ബുക്കിങ് പ്ലാറ്റ്ഫോം ആയ ഫ്ലൈ മൈ ലഗേജ് സർവീസ് തുടങ്ങിയിരിക്കുന്നത്.
പല തലത്തിലുള്ള പാക്കേജുകളിൽ നിന്ന് യാത്രക്കാർക്ക് ആവശ്യമുള്ളത് തെരഞ്ഞെടുക്കാം. ഓൺലൈൻ വഴി ബുക്കിങ് നടത്താം. ലഗേജ് ബുക്കിങ് സ്ഥലങ്ങളിൽ വന്നു എടുത്തു ലക്ഷ്യ സ്ഥാനങ്ങളിൽ ഡോർ ഡെലിവറി നടത്താനുള്ള സൗകര്യവുമുണ്ട്. ദൂരം, ഭാരം, സമയം എന്നിവയ്ക്ക് അനുസരിച്ചു നിരക്കിൽ വ്യത്യാസമുണ്ടാകും. കേരളത്തിൽ നിലവിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ മാത്രമാണ് ഈ സേവനം ലഭിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം