ഉയർന്ന പെൻഷന് അപേക്ഷിച്ചില്ലേ? സമയപരിധി ഈ മാസം കഴിയും, ശേഷിക്കുന്നത് മൂന്നാഴ്ച മാത്രം

By Web Team  |  First Published Jun 6, 2023, 7:03 PM IST

ഉയർന്ന പെൻഷനായി ഇനിയും അപേക്ഷ സമർപ്പിക്കാത്തവരുടെ ശ്രദ്ധയ്ക്ക്, ഇപിഎഫ്ഒ അനുവദിച്ചിരുന്ന സമയപരിധി ഈ മാസം അവസാനിക്കും. 


ദില്ലി: എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി ഈ മാസം അവസാനിക്കും. മെയ് വരെയായിരുന്നു ആദ്യം ഇപിഎഫ്ഒ അനുവദിച്ചിരുന്ന സമയപരിധി. എന്നാൽ കാലാവധി വീണ്ടും നീട്ടി. ജൂൺ 26 വരെയാണ് ഇപ്പോൾ സമയപരിധി. 

ഇത് രണ്ടാം തവണയാണ് ഇപിഎഫ്ഒ സമയപരിധി നീട്ടുന്നത്. 2022 നവംബർ 4-ന് നൽകിയ ഉത്തരവിലാണ് സുപ്രീം കോടതി ആദ്യം മാർച്ച് 3 വരെ സമയപരിധി നിശ്ചയിച്ചത്. താൽപ്പര്യമുള്ള വരിക്കാർക്ക് ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കാൻ അനുവദിക്കുന്നതിനായി ഇപിഎഫ്ഒ പിന്നീട് മെയ് 3 വരെ സമയപരിധി നീട്ടി. പിന്നീട് 26 ജൂൺ 2023 വരെ നീട്ടി. 

Latest Videos

undefined

സുപ്രീം കോടതി വിധിയിൽ സമയപരിധി നിശ്ചയിച്ചതിന് ശേഷം യോഗ്യരായ ജീവനക്കാർക്കുള്ള ഓൺലൈൻ അപേക്ഷാ സൗകര്യം പുനഃസ്ഥാപിക്കാൻ ഇപിഎഫ്ഒ ഏറെ സമയമെടുത്തതാണ് സമയപരിധി നീട്ടിയതിന് കാരണം. 

എംപ്ലോയീസ് പെൻഷൻ പദ്ധതി ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ വിരലിലെണ്ണാവുന്ന ആളുകൾക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. തുടക്കത്തിൽ സർക്കാർ ജീവനക്കാർക്ക് മാത്രമാണ് ഈ പദ്ധതിക്ക് അർഹതയുണ്ടായിരുന്നത്. എന്നിരുന്നാലും, പിന്നീട്  1995-ൽ സർക്കാർ ഈ പദ്ധതി വിപുലീകരിച്ചു, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സാമൂഹിക സുരക്ഷയിൽ നിന്ന് പ്രയോജനം നേടാൻ ഈ പദ്ധതി  അനുവദിച്ചു. അതിനാൽ ഈ പദ്ധതിയെ എംപ്ലോയീസ് പെൻഷൻ സ്കീം-1995 എന്നും വിളിക്കുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമത്തിന് കീഴിലാണ് ഇപിഎസ് അവതരിപ്പിച്ചത് മുതൽ, അതിന്റെ ആനുകൂല്യങ്ങൾ ഇപിഎഫിന് കീഴിലുള്ള എല്ലാ ജീവനക്കാരിലേക്കും എത്തിത്തുടങ്ങി. എന്നാൽ, പ്രതിമാസം 15,000 രൂപ അടിസ്ഥാന ശമ്പളവും ഡിഎയും ഉള്ള ജീവനക്കാർക്ക് മാത്രമേ ഇപിഎസ് ആനുകൂല്യത്തിന് അർഹതയുള്ളൂ എന്ന നിബന്ധനയുണ്ടായിരുന്നു.

click me!