ബാങ്ക് വെബ്‌സൈറ്റുകൾ പ്രകാരം വർദ്ധിപ്പിച്ച പലിശ നിരക്കുകൾ 2023 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു.
വായ്പാ പലിശ നിരക്കുകൾ (എംസിഎൽആർ) വർധിപ്പിച്ച് രണ്ട് ബാങ്കുകൾ. സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കുകളിലൊന്നായ ഐ.സി.ഐ.സി.ഐ ബാങ്കും പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കുമാണ് (പിഎൻബി) വിവിധ കാലാവധിയുള്ള വായ്പകളുടെ മാർജിനൽ കോസ്റ്റ് അധിഷ്ഠിത വായ്പാ നിരക്കുകളുയർത്തിയത്. ഇരു ബാങ്കുകളും എം.സി.എൽ.ആർ അഞ്ച് ബേസിസ് പോയിന്റുകളാണ് (ബിപിഎസ്) ഉയർത്തിയത്.
വാഹന വായ്പ, വിദ്യാഭ്യാസ, ഭവന വായ്പകൾ എടുത്തവർക്കും, ഇനി വായ്പയെടുക്കാനിരിക്കുന്നവർക്കും നിരക്ക് വർദ്ധനവ് ബാധകമാവും. കാരണം എംസിഎൽആര്‍ വായ്പാ പലിശ നിരക്കുകളെ നേരിട്ട് ബാധിക്കും. ബാങ്ക് വെബ്‌സൈറ്റുകൾ പ്രകാരം വർദ്ധിപ്പിച്ച പലിശ നിരക്കുകൾ 2023 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. ഐസിഐസിഐ ബാങ്കിന്റെയും പിഎൻബിയുടെയും പുതിയ വായ്പാ പലിശ നിരക്കുകൾ എത്രയെന്നറിയാം
undefined
ഐസിഐസിഐ ബാങ്ക്
എല്ലാ കാലാവധികളിലുമുള്ള വായ്പകൾക്ക് മേൽ ഐസിഐസിഐ ബാങ്ക് എംസിഎൽആർ അഞ്ച് ബേസിസ് പോയിന്റുകളാണ് (ബിപിഎസ്) ഉയർത്തിയത്. ബാങ്കിന്റെ ഓവർനൈറ്റ് ഒരു മാസ കാലാവധിയിലുള്ള എംസിഎൽആർ നിരക്ക് 8.40 ശതമാനത്തിൽ നിന്ന് 8.45 ശതമാനമായി ഉയർന്നു. മൂന്ന് മാസത്തെയും, ആറ് മാസത്തെയും വായ്പാ പലിശനിരക്കുകൾ യഥാക്രമം 8.50 ശതമാനമായും 8.85 ശതമാനമായും ഉയർന്നു. ഒരു വർഷത്തെ എംസിഎൽആർ 8.90 ശതമാനത്തിൽ നിന്ന് 8.95 ശതമാനമായാണ് വർദ്ധിച്ചത്.
പഞ്ചാബ് നാഷണൽ ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്കും എല്ലാ കാലാവധികളിലുമുള്ള വായ്പാപലിശനിരക്ക് 5 ബേസിസ് പോയിന്റ് വർധിപ്പിച്ചിട്ടുണ്ട്. പിഎൻബി ബാങ്ക് വെബ്സൈറ്റ് പ്രകാരം, ബാങ്കിന്റെ ഓവർനൈറ്റ് എംസിഎൽആർ 8.10 ശതമാനത്തിൽ നിന്ന് 8.15 ശതമാനമായി ഉയർന്നു. ഒരു മാസത്തെ എംസിഎൽആർ നിരക്ക് 8.20 ശതമാനത്തിൽ നിന്ന് 8.25 ശതമാനവുമായും വർദ്ധിപ്പിച്ചിട്ടുണ്ട്.
പിഎൻബിയിൽ മൂന്ന് മാസത്തെയും, ആറ് മാസത്തെയുംം പുതുക്കിയ വായ്പാപലിശനിരക്കുകൾ നിലവിൽ യഥാക്രമം 8.35 ശതമാനവും 8.55 ശതമാനവുമാണ്. ഒരു വർഷത്തെ എംസിഎൽആർ 8.60 ശതമാനത്തിൽ നിന്ന് 8.65 ശതമാനമായും, മൂന്ന് വർഷക്കാലയളവിലേത് 8.95 ശതമാനവുമായും ഉയർന്നു.
Read also: അത്യാവശ്യഘട്ടങ്ങളിൽ പിഎഫ് തുക പിൻവലിക്കണോ? ഓൺലൈനായി പിൻവലിക്കാം
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മികച്ച പലിശ; എസ്ബിഐ എഫ്ഡി സ്‌കീമുകള്‍ അറിയാം
ബാങ്കുകള്‍ പൊതുവെ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ഉയര്‍ന്ന പലിശ നിരക്കില്‍ നിരവധി സ്ഥിര നിക്ഷേപ പദ്ധതികള്‍ നടത്തുന്നുണ്ട്. പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐയും മുതിര്‍ന്നവര്‍ക്കായി ആകര്‍ഷകമായ പലിശ നിരക്കില്‍ സ്ഥിരനിക്ഷേപ പദ്ധതികള്‍ തുടങ്ങാറുണ്ട്. ഇതില്‍ തന്നെ ചില സ്‌കീമുകള്‍ നിശ്ചിത സമയപരിധിക്ക് ശേഷം അവസാനിപ്പിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുതിര്‍ന്നവര്‍ക്കായുള്ള സ്ഥിരനിക്ഷേപ പദ്ധതികളെക്കുറിച്ചറിയാം. ഇവിടെ ക്ലിക്ക് ചെയ്യുക...