2022ൽ മണിക്കൂറിൽ 12 കോടി രൂപ സമ്പാദിച്ചു! ചരിത്രം തീർത്ത് ഈ സിഇഒ

By Web Team  |  First Published Feb 25, 2023, 3:15 PM IST

മണിക്കൂറിൽ 12 കോടി വരുമാനം! 2022ൽ വമ്പൻ നേട്ടവുമായി ഈ സിഇഒ. വാർഷിക വരുമാന കണക്കുകൾ അറിയാം 


വാഷിംഗ്‌ടൺ: മണിക്കൂറിൽ 12 കോടി വരുമാനം നേടുക എന്നത് ചില്ലറ കാര്യമല്ല. ഈ നേട്ടം കൈവരിച്ചിരിക്കുകയാണ് ബ്ലാക്ക്‌സ്റ്റോൺ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്റ്റീവ് ഷ്വാർസ്‌മാൻ. 2022-ൽ 1.27 ബില്യൺ യുഎസ് ഡോളറാണ് സ്റ്റീവ് ഷ്വാർസ്‌മാന്റെ വരുമാനം. ബ്ലാക്ക്സ്റ്റോൺ ഓഹരികളുടെ ഏകദേശം 20 ശതമാനം സിഇഒയുടെ സ്വന്തമാണ്. ലാഭവിഹിതമായി ഏകദേശം 1 ബില്യൺ യുഎസ് ഡോളറും ഷ്വാർസ്‌മാന് ലഭിച്ചു. 

2021-ൽ ഷ്വാർസ്മാന്റെ വാർഷിക വരുമാനം 1.1 ബില്യൺ യു എസ് ഡോളറായിരുന്നു. വരുമാനത്തിലെ കുതിച്ചുചാട്ടം അദ്ദേഹത്തെ വാൾസ്ട്രീറ്റിന്റെ ഏറ്റവും ഉയർന്ന വരുമാനക്കാരിൽ ഒരാളാക്കി മാറ്റുന്നു. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ബ്ലാക്ക്‌സ്റ്റോൺ സിഇഒയുടെ ആസ്തി 30.6 ബില്യൺ യുഎസ് ഡോളറാണ്.

Latest Videos

undefined

ALSO READ: ‘ഈ കെണിയിൽ വീഴരുത്...’: യുവാക്കൾക്ക് മുന്നറിയിപ്പുമായി ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തി

 "എനിക്ക് ധാരാളം ഓഹരികൾ ഉണ്ട്, ഞങ്ങളുടെ എല്ലാ ഫണ്ടുകളിലും ഞാൻ നിക്ഷേപിക്കുന്നു, അതിനാൽ ഈ സ്ഥാപനം എന്റെ കുടുംബം പോലെ തന്നെയാണ്," 76 കാരനായ ഷ്വാർസ്മാൻ ഈ വർഷത്തെ ഒരു വ്യവസായ കോൺഫറൻസിൽ പറഞ്ഞു.

1947 ഫെബ്രുവരി 14-ന് ജനിച്ച സ്റ്റീവ് ഷ്വാർസ്‌മാൻ. പ്രസിഡന്റ് റിച്ചാർഡ് നിക്‌സണിന്റെ കീഴിൽ, ലെഹ്മാൻ ബ്രദേഴ്‌സിന്റെ മുൻ ചെയർമാനും യുഎസ് സെക്രട്ടറി ഓഫ് കൊമേഴ്‌സ് സെക്രട്ടറിയുമായ പീറ്റർ ജി പീറ്റേഴ്‌സണുമായി ചേർന്നാണ് 1985-ൽ ബ്ലാക്ക്‌സ്റ്റോൺ ഗ്രൂപ്പ് എന്ന ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനം സ്ഥാപിച്ചത്.

ബ്ലാക്ക്‌സ്റ്റോൺ പ്രസിഡന്റായ ജോൺ ഗ്രേ, 2022-ൽ 479.2 മില്യൺ ഡോളർ സമ്പാദിച്ചു. അതിൽ ബ്ലാക്ക്‌സ്റ്റോണിലെ അദ്ദേഹത്തിന്റെ 3 ശതമാനം ഓഹരിയുമായി ബന്ധപ്പെട്ട ലാഭവിഹിതത്തിൽ നിന്നുള്ള 182.7 ദശലക്ഷം യുഎസ് ഡോളറും ഉൾപ്പെടുന്നു.

ALSO READ: ആഡംബര ബംഗ്ലാവ്, സ്വകാര്യ ജെറ്റ്, കാറുകൾ: രത്തൻ ടാറ്റയുടെ വിലപിടിപ്പുള്ള സ്വത്തുക്കൾ

click me!