പണം ഇരട്ടിയാക്കാം; മുതിർന്ന പൗരന്മാരെ ക്ഷണിച്ച് എസ്ബിഐ

By Web Team  |  First Published Jul 21, 2023, 6:03 PM IST

 മുതിർന്ന പൗരൻമാർക്ക് അടിപൊളി സ്കീമുമായി എസ്ബിഐ; അവസാന തിയ്യതി ഇതാണ്


ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക്  പൊതുമേഖലാ ബാങ്കുകളിൽ പലിശനിരക്ക് കുറവാണെന്നാണ് മിക്കവരുടെയും ധാരണ. എന്നാൽ നിലവിൽ  പൊതുമേഖലാ ബാങ്കുകൾ മത്സരിച്ചാണ് സ്ഥിരനിക്ഷേപനിരക്കുയർത്തുന്നത് എന്നത് ചില സ്കീമുകളുടെ പലിശനിരക്കുകൾ പരിശോധിച്ചാൽ മനസിലാകും.രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മുതിർന്ന പൗരന്മാർക്കായി അവതരിപ്പിച്ച സ്പെഷ്യൽ എഫ്ഡി സ്കീം ആയ വീ കെയർ സ്കീം ഇതിനൊരുദാഹരണമാണ്.

ALSO READ: എടിഎം കാർഡ് നഷ്ടപ്പെട്ടോ; ഉടനെ ചെയ്യണ്ടത് ഇതെന്ന് എസ്ബിഐ

എസ്ബിഐ വീ കെയർ

കോവിഡ് പാൻഡെമിക് സമയത്താണ് മുതിർന്ന പൗരൻമാർക്കായി ഈ സ്പെഷ്യൽ സ്കീം എസ്ബിഐ അവതരിപ്പിച്ചത്. നിക്ഷേപിക്കുന്ന പണം ഇരട്ടിയാക്കാൻ കഴിയുന്ന സ്കീം ആണിത്. മുതിർന്ന പൗരന്മാർക്ക്  മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിനും,  മത്സരാധിഷ്ഠിതമായ പലിശ നിരക്കിൽ ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്യുന്നതിനുമായാണ് എസ്ബിഐ  വീകെയർ ഫിക്സഡ് ഡിപ്പോസിറ്റ്  സ്കീം അവതരിപ്പിച്ചത്.  2023 സെപ്തംബർ 30 വരെ പദ്ധതിയിൽ അംഗമാകാം. സ്കീമിന്റെ നേട്ടങ്ങൾ എന്തൊക്കെയെന്ന് നോക്കാം

Latest Videos

undefined

7.50 ശതമാനം പലിശ

എസ്ബിഐ വെബ്സൈറ്റ് പ്രകാരം മുതിർന്ന പൗരന്മാർക്ക് സ്ഥിരനിക്ഷേപങ്ങൾക്ക് 0.50% അധിക പലിശ നിരക്കാണ്  ലഭിക്കുക.  5 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള വീ കെയർ  ഫിക്സഡ് ഡിപ്പോസിറ്റുകളിൽ 7.50% പലിശ നിരക്ക് ആണ് നിക്ഷേപകർക്ക് ലഭിക്കുക. .  പ്രതിമാസത്തിലോ, മൂന്ന് മാസം കൂടുമ്പോഴോ, അർദ്ധ വാർഷികത്തിലോ അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിലോ ആണ് വീ കെയർ സ്കീമിൽ പലിശ ലഭിക്കുക. നികുതി കുറച്ചതിനുശേഷമായിരിക്കും പലിശ ലഭ്യമാവുക എന്ന കാര്യം ഓർക്കേണ്ടതുണ്ട്. നെറ്റ് ബാങ്കിംഗ്, യോനോ ആപ്പ് അല്ലെങ്കിൽ ബ്രാഞ്ച് സന്ദർശിച്ചോ സ്കീമിൽ അംഗമാകാം. സാധാരണ സ്ഥിര നിക്ഷേപങ്ങൾക്ക്, 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലെ പലിശ നിരക്ക് 3.50% മുതൽ 7.50% വരെയാണ്.

ALSO READ: മുകേഷ് അംബാനിയുടെ ആന്റിലിയയോട് കിടപിടിച്ച് റെയ്‌മണ്ട്‌ മാന്‍; വീടിന്റെ വില കോടികൾ

പണം ഇരട്ടിയാക്കാം

ഈ എഫ്ഡി സ്കീമിൽ നിക്ഷേപിച്ചാൽ  10 വർഷത്തിനുള്ളിൽ നിങ്ങളുടെ പണം ഇരട്ടിയാക്കാം. ഉദാഹരണത്തിന്, നിങ്ങൾ 5 ലക്ഷം രൂപ വീ കെയർ സ്കീമിൽ നിക്ഷേപിച്ചാൽ,  പത്ത് വർഷത്തിന് ശേഷം നിങ്ങൾക്ക് 10 ലക്ഷത്തോളം രൂപ ലഭിക്കും. അതായത് ഇക്കാലയളവിൽ  ഏകദേശം 5 ലക്ഷം രൂപ പലിശയായി ലഭിക്കുമെന്ന് ചുരുക്കം. 10 വർഷകാലാവധിയുള്ള സാധാരണ സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് 6.5 ശതമാനം പലിശ നിരക്ക് ആണ് നിലവിൽ വാഗ്ദാനം ചെയ്യുന്നത്.

click me!