ശമ്പള വരുമാനക്കാർ, സ്വയം തൊഴിൽ ചെയ്യുന്നവർ, എൻആർഐകൾ തുടങ്ങി വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാ വിഭാഗം ആളുകൾക്കും ക്രെഡിറ്റ് കാർഡുകൾ ഏറ്റവും ജനപ്രിയമായ വായ്പാ ഉപാധിയാണ്.
രാജ്യത്തെ വായ്പാ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ഒന്നാണ് ക്രെഡിറ്റ് കാർഡുകൾ. നേരത്തെ വായ്പയെടുക്കാൻ ഭയപ്പെട്ടിരുന്നവർ ഇപ്പോൾ ക്രെഡിറ്റ് കാർഡുകളെ ഫലപ്രദമായി ഉപയോഗിക്കുന്നു. ശമ്പള വരുമാനക്കാർ, സ്വയം തൊഴിൽ ചെയ്യുന്നവർ, എൻആർഐകൾ തുടങ്ങി വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാ വിഭാഗം ആളുകൾക്കും ക്രെഡിറ്റ് കാർഡുകൾ ഏറ്റവും ജനപ്രിയമായ വായ്പാ ഉപാധിയാണ്.
കാർഡുകളുടെ ആവശ്യം അതിവേഗം വർധിച്ചതോടെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ആകർഷകമായ ഫീച്ചറുകളും ആനുകൂല്യങ്ങളുമുള്ള ക്രെഡിറ്റ് കാർഡുകൾ നൽകുന്നു. ഒരു ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാനുള്ള രേഖകളും യോഗ്യതാ മാനദണ്ഡങ്ങളും ഓരോ ബാങ്കിനും ഓരോ കാർഡിനും വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും, എസ്‌ബിഐ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്ക് തുടങ്ങിയ മുൻനിര ബാങ്കുകൾ ഉൾപ്പെടെ മിക്ക ബാങ്കുകളും ക്രെഡിറ്റ് കാർഡ് അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കേണ്ട ചില പൊതുവായ രേഖകളുണ്ട് .അവ ഏതെല്ലാമെന്ന് പരിശോധിക്കാം.
ശമ്പള വരുമാനക്കാർക്ക് ക്രെഡിറ്റ് കാർഡ് ലഭിക്കാനാവശ്യമായ രേഖകൾ
(1) ഐഡന്റിറ്റി പ്രൂഫ് (ചുവടെയുള്ള ഏതെങ്കിലും ഒന്ന്)
* ആധാർ കാർഡ്
* പാൻ കാർഡ്
* ഡ്രൈവിംഗ് ലൈസൻസ്
* വോട്ടർ ഐഡി കാർഡ്
* പാസ്പോർട്ട്
(2) വിലാസം തെളിയിക്കുന്ന രേഖ (ചുവടെയുള്ള ഏതെങ്കിലും ഒന്ന്)
* വൈദ്യുതി ബിൽ
* റേഷൻ കാർഡ്
* പാസ്പോർട്ട്
* ഡ്രൈവിംഗ് ലൈസൻസ്
* ടെലിഫോൺ ബിൽ
* രണ്ട് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്
* വോട്ടർ ഐ.ഡി
(3) വരുമാനം തെളിയിക്കുന്ന രേഖ (ചുവടെയുള്ള ഏതെങ്കിലും ഒന്ന്)
* ഏറ്റവും പുതിയ പേസ്ലിപ്പ്
* ഫോം 16
* ആദായ നികുതി (ഐടി) റിട്ടേൺ
(4) പ്രായം തെളിയിക്കുന്ന രേഖ (ചുവടെയുള്ളവയിൽ ഏതെങ്കിലും ഒന്ന്)
* പത്താം ക്ലാസ് സ്കൂൾ സർട്ടിഫിക്കറ്റ്
* ജനന സർട്ടിഫിക്കറ്റ്
* പാസ്പോർട്ട്
* വോട്ടർ ഐഡി കാർഡ്
* പാൻ കാർഡ് ഫോട്ടോകോപ്പി
* ഫോം 60
സ്ഥിരതാമസക്കാരായ സ്വയം തൊഴിൽ ചെയ്യുന്ന ബിസിനസുകാർക്ക് / പ്രൊഫഷണലുകൾക്ക് ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ
(1) ഐഡന്റിറ്റി പ്രൂഫ് (ചുവടെയുള്ള ഏതെങ്കിലും ഒന്ന്)
* ആധാർ കാർഡ്
* പാൻ കാർഡ്
* ഡ്രൈവിംഗ് ലൈസൻസ്
* വോട്ടർ ഐഡി കാർഡ്
* പാസ്പോർട്ട്
(2) വിലാസം തെളിയിക്കുന്ന രേഖ (ചുവടെയുള്ള ഏതെങ്കിലും ഒന്ന്)
* വൈദ്യുതി ബിൽ
* റേഷൻ കാർഡ്
* പാസ്പോർട്ട്
* ഡ്രൈവിംഗ് ലൈസൻസ്
* ടെലിഫോൺ ബിൽ
* കഴിഞ്ഞ രണ്ട് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്
* വോട്ടർ ഐ.ഡി
(3) വരുമാനം തെളിയിക്കുന്ന രേഖ (ചുവടെയുള്ള ഏതെങ്കിലും ഒന്ന്)
* ആദായ നികുതി റിട്ടേണുകൾ
* സാക്ഷ്യപ്പെടുത്തിയ സാമ്പത്തിക രേഖകളും
* ബിസിനസ്സിന്റെ വിവരങ്ങൾ
* പാൻ കാർഡ്
(4) പ്രായം തെളിയിക്കുന്ന രേഖ (ചുവടെയുള്ളവയിൽ ഏതെങ്കിലും ഒന്ന്)
* പത്താം ക്ലാസ് സ്കൂൾ സർട്ടിഫിക്കറ്റ്
* ജനന സർട്ടിഫിക്കറ്റ്
* പാസ്പോർട്ട്
* വോട്ടർ ഐഡി കാർഡ്