രാജ്യത്തെ മുൻനിര ബാങ്കുകൾ എല്ലാം തന്നെ ഉപഭോക്താക്കൾക്കായി ദീപാവലി സമ്മാനം ഒരുക്കിയിട്ടുണ്ട്. ഷോപ്പിംഗ് അടിപൊളിയാക്കാൻ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ നിരവധി ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.
ഉത്സവ സീസണിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്നത്. വിപണിയിലേക്ക് കൂടുതൽ പണമെത്തുന്നതും ഈ അവസരങ്ങളിൽ തന്നെ. കുടുംബത്തിനും പ്രിയപ്പെട്ടവർക്കും വേണ്ടി വാങ്ങേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് പലരും നേരത്തെ തന്നെ തയ്യാറാക്കി വെച്ചിട്ടുണ്ടാകും. എന്നാൽ ഇതെല്ലം വാങ്ങാൻ പലപ്പോഴും പോക്കറ്റ് അനുവദിക്കാറില്ല. രാജ്യത്തെ മുൻനിര ബാങ്കുകൾ എല്ലാം തന്നെ ഉപഭോക്താക്കൾക്കായി ദീപാവലി സമ്മാനം ഒരുക്കിയിട്ടുണ്ട്. ഷോപ്പിംഗ് അടിപൊളിയാക്കാൻ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ നിരവധി ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. തൽക്ഷണ കിഴിവുകൾ മുതൽ ക്യാഷ്ബാക്ക് വരെ റിവാർഡുകൾ വരെ ഇതിൽ ഉൾപ്പെടും. പ്രമുഖ ബാങ്കുകൾ നൽകുന്ന ഓഫറുകൾ ഇതാ;
എസ്ബിഐ ക്രെഡിറ്റ് കാർഡ് ഓഫറുകൾ
undefined
എസ്ബിഐ ക്രെഡിറ്റ് കാർഡ് ദീപാവലിക്ക്, ഇലക്‌ട്രോണിക് ഇനങ്ങൾ, ഗാഡ്‌ജെറ്റുകൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, യാത്ര തുടങ്ങിയ വിഭാഗങ്ങളിലുടനീളം ഡിസ്‌കൗണ്ടുകളും ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നു.
* ബോഷ് ഉത്പന്നങ്ങൾക്ക് 20% തൽക്ഷണ കിഴിവ്.
* ഫ്ലിപ്പ്കാർട്ടിൽ 10% തൽക്ഷണ കിഴിവ്.
* മാക്സ്, പാന്റലൂൺസ്, മോണ്ടെ കാർലോ, റെയ്മണ്ട് എന്നിവയിൽ 5% ക്യാഷ്ബാക്ക്.
* സാംസങ് സ്മാർട്ട്ഫോണുകളിൽ 5000 രൂപ വരെ ക്യാഷ്ബാക്ക്.
* ഓപ്പോ സ്മാർട്ട്ഫോണുകൾക്ക് 10% കിഴിവ്.
* വിവോ സ്മാർട്ട്ഫോണുകളിൽ 10,000 രൂപ വരെ.
* മിന്ത്രയിൽ 10% കിഴിവ്.
ALSO READ: റെയിൽവേ സ്റ്റേഷനിൽ ഒരു സ്റ്റോർ തുറക്കണോ? ടെൻഡർ, വാടക, അപേക്ഷാ രീതി എന്നിവ ഇതാ
എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഫറുകൾ
ഇലക്ട്രോണിക്‌സ്, ഗാഡ്‌ജെറ്റുകൾ, ഹോംകെയർ, ലൈഫ്‌സ്‌റ്റൈൽ തുടങ്ങി നിരവധി ഉത്പന്നങ്ങൾക്ക് എച്ച്‌ഡിഎഫ്‌സി ബാങ്ക് അടുത്തിടെ ഉത്സവകാല ഓഫറുകൾ അവതരിപ്പിച്ചു.
* ആപ്പിളിന്റെ ഉത്പന്നങ്ങൾക്ക് 5,000 രൂപ വരെ കിഴിവ്.
* ഉപഭോക്തൃ വായ്പകൾക്കൊപ്പം 10,000 രൂപ വരെ ക്യാഷ്ബാക്ക്.
* ക്രെഡിറ്റ് കാർഡുകൾക്കും ഹോംസെന്ററിൽ ഈസിഇഎംഐക്കും 10% വരെ കിഴിവ്.
* പോത്തിസ് സ്വർണമഹലിൽ 5,000 രൂപ വരെ കിഴിവ്.
* MakeMyTrip-ൽ ആഭ്യന്തര വിമാനങ്ങൾക്ക് 20% വരെ കിഴിവ്.
* കാൽവിൻ ക്ലിൻ, ടോമി ഹിൽഫിഗേർ, ലൈഫ്‌സ്‌റ്റൈൽ, ആരോ പോലുള്ള ജനപ്രിയ വസ്ത്ര ബ്രാൻഡുകളിൽ നിങ്ങൾ ഷോപ്പുചെയ്യുമ്പോൾ എച്ച്‌ഡിഎഫ്‌സി ബാങ്ക് * ക്രെഡിറ്റ് കാർഡുകൾക്കും 10% വരെ തൽക്ഷണ കിഴിവ്
* എൽജി ഇലക്‌ട്രോണിക്‌സിലെ ഈസി ഇഎംഐകളിലും 26,000 രൂപ വരെ തൽക്ഷണ ക്യാഷ്ബാക്ക്.
* റിലയൻസ് റീട്ടെയിൽ ലിമിറ്റഡിലെ ടെലിവിഷനുകളിലും വാഷിംഗ് മെഷീനുകളിലും 7,500 രൂപ വരെ ക്യാഷ്ബാക്ക്,
ALSO READ: മുകേഷ് അംബാനിക്ക് വധഭീഷണി അയച്ച വിദ്യാർത്ഥി; ആരാണ് രാജ്‌വീർ ഖാന്ത്
ഐസിഐസിഐ ബാങ്ക് ഓഫറുകൾ
ഐസിഐസിഐ ബാങ്ക് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഉത്സവ സീസണിൽ ഓഫറുകളും കിഴിവുകളും ക്യാഷ്ബാക്കും സഹിതം ‘ഫെസ്റ്റീവ് ബൊനാൻസ’ അവതരിപ്പിച്ചു
* റിലയൻസ് ഡിജിറ്റലിൽ തിരഞ്ഞെടുത്ത വിഭാഗങ്ങളിൽ 10,000 രൂപ വരെ 10% കിഴിവ്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ ഈ ഓഫർ ലഭ്യമാണ്.
* സാംസംഗിൽ ICICI ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ 22.5% വരെ ക്യാഷ്ബാക്ക്
* എൽജിയിൽ ഐസിഐസിഐ ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇഎംഐകളിൽ 26,000 രൂപ വരെ ക്യാഷ്ബാക്ക്.
* വിജയ് സെയിൽസിൽ 5,000 രൂപ വരെ കിഴിവ്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളിലും ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാർഡുകളിലും ക്രെഡിറ്റ് * കാർഡ് ഇഎംഐകളിലും ഈ ഓഫർ ലഭ്യമാണ്.
* വൺ പ്ലസ് മൊബൈലുകൾ, ടിവികൾ, ഐഒടി ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് 5,000 രൂപ വരെ കിഴിവ്. ക്രെഡിറ്റ് കാർഡുകൾക്കും ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് * ഇഎംഐകൾക്കും ഈ ഓഫർ ലഭിക്കും
* ഷവോമി മൊബൈലുകൾക്കും ടിവികൾക്കും ടാബ്‌ലെറ്റുകൾക്കും 7,500 രൂപ വരെ കിഴിവ്.
* ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ 10% കിഴിവ്.
* മെയ്ക്ക് മൈ ട്രിപ്പ്, യാത്ര, ഈസ്മൈ ട്രിപ്പ്, ക്ലിയർട്രിപ്പ് പേടിഎം എന്നിവയിൽ ഫ്ലൈറ്റ് ടിക്കറ്റുകളിൽ ഫ്ലാറ്റ് 12% കിഴിവ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം