സ്റ്റാർട്ടപ്പും ബിസിനസ്സും തമ്മിലുള്ള വ്യത്യാസം എന്താണ്? സംരംഭം തുടങ്ങും മുൻപ് ഈ കാര്യങ്ങൾ അറിയാം

By Web Team  |  First Published Aug 12, 2023, 5:31 PM IST

നമ്മൾ കാണുന്ന ബിസിനസ്സുകൾ എല്ലാം സ്റ്റാർട്ടപ്പുകളാണെന്ന ധാരണയുള്ളവരുമുണ്ട്. സാധാരണ ബിസിനസ്സും സ്റ്റാർട്ടപ്പുകളും തമ്മിൽ തീർച്ചയായും വ്യത്യാസങ്ങളുണ്ട്.


സ്റ്റാർട്ടപ്പ് എന്നത് ഏറെ പരിചിതമുള്ള പദമാണിന്ന്. പലരും സ്റ്റാർട്ടപ്പുകൾക്ക് വേണ്ടിയുള്ള ശ്രമത്തിലുമാണ്. എന്നാൽ പലർക്കും സ്റ്റാർട്ടപ്പുകൾ എന്താണെന്ന് വ്യക്തമായി അറിയുകയുമില്ലെന്നതാണ് വാസ്തവം. നമ്മൾ കാണുന്ന ബിസിനസ്സുകൾ എല്ലാം സ്റ്റാർട്ടപ്പുകളാണെന്ന ധാരണയുള്ളവരുമുണ്ട്. സാധാരണ ബിസിനസ്സും സ്റ്റാർട്ടപ്പുകളും തമ്മിൽ തീർച്ചയായും വ്യത്യാസങ്ങളുണ്ട്. എല്ലാ സ്റ്റാർട്ടപ്പുകളും ബിസിനസ്സുകളാണ്, എന്നാൽ എല്ലാ ബിസിനസ്സും ഒരു സ്റ്റാർട്ടപ്പല്ല.

 സ്റ്റാർട്ടപ്പുകൾ 

കൈയ്യിൽ ധാരാളം പണമുണ്ടെന്ന് കരുതി തുടങ്ങുന്ന ബിസിനസുകൾ പലപ്പോഴും പരാജയപ്പെടുന്നത് നമ്മൾ കാണാറുണ്ട്. ബിസിനസ് തുടങ്ങാൻ പണം മാത്രം മതിയാകില്ല.  ഒരു പ്രശ്‌നത്തെ പരിഹരിക്കുന്ന ഒന്നാകണം ഒരു ബിസിനസ്. കൂടാതെ ഒരു ബിസിനസുകാരന്ന് ചില കഴിവുകളുമുണ്ടായിരിക്കണം. റിസ്‌ക് എടുക്കാനുള്ള ധൈര്യവും, ക്രിയേറ്റീവ് ആയി ചിന്തിക്കാനും, തീരുമാനങ്ങള്‍ പെട്ടെന്ന് എടുക്കാനുള്ള കഴിവും ബിസിനസ്സുകാർക്ക് വേണ്ട ഗുണങ്ങളാണ്. ഇനി ബിസിനസ്സും സ്റ്റാർട്ടപ്പുകളും തമ്മിൽ എങ്ങനെ തിരിച്ചറിയുമെന്ന് നോക്കാം.

ഉദാഹരണത്തിന്, നിങ്ങളുടെ  പരിചയത്തിലുള്ള ഒരാൾ  ഒരു പുതിയ റെസ്റ്റോറന്റ്  തുടങ്ങിയെങ്കിൽ അത് ഒരു പുതിയ ബിസിനസ്സ് ആയിരിക്കാം, എന്നാൽ അത് ഒരു തരത്തിലും ഒരു സ്റ്റാർട്ടപ്പ് അല്ല. എന്നാൽ ആ റെസ്റ്റോറന്റ് ബിസിനസ് വഴി പുതിയ തരത്തിലുള്ള എന്തെങ്കിലും മാറ്റങ്ങൾ റെസ്റ്റോറന്റ് ബിസിനസിൽ കൊണ്ടുവരുന്നുണ്ടെങ്കിൽ അത് സ്റ്റാർട്ടപ്പുകളാണ്. അത്  ഒരു ഉൽപ്പന്നമോ, സേവനമോ, ഒരു സാങ്കേതികവിദ്യയോ, ഒരു ബ്രാൻഡോ അല്ലെങ്കിൽ ഒരു പുതിയ ബിസിനസ്സ് മോഡലോ ആകാം. പൊതുവേ, സ്റ്റാർട്ടപ്പുകൾക്ക്  വലിയ വ്യവസായ ലക്ഷ്യങ്ങളുണ്ടാകും. 

ALSO READ: കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് കമുകിന്‍ പാള ബിസിനസ്; 'പാപ്ല' വെറുമൊരു ബ്രാന്‍ഡല്ല!

Latest Videos

undefined

സ്റ്റാർട്ടപ്പുകളുടെ ലക്ഷ്യങ്ങൾ

സ്റ്റാർട്ടപ്പുകൾ തുടങ്ങുമ്പോൾ മാർക്കറ്റിനെക്കുറിച്ച് നന്നായി പഠിക്കേണ്ടത് അത്യാവശ്യമാണ്. വിപണിയിൽ അല്ലെങ്കിൽ ഉപഭോക്താക്കൾക്ക് പുതിയ ഉൽപ്പന്നത്തിന്റെ ആവശ്യമുണ്ടോ എന്ന് കണ്ടെത്തുക എന്നത് പ്രധാനമാണ്. ശരിയായ മാര്‍ക്കറ്റ് അനാലിസിസ് ഉണ്ടെങ്കില്‍ പിന്നീട് സെയ്ല്‍സിനു ബുദ്ധിമുട്ടേണ്ടി വരില്ല. അതിനായി, കസ്റ്റമര്‍ ആരാണെന്നും അവരുടെ ആവശ്യങ്ങള്‍ എന്താണെന്നും, ആഴത്തില്‍ മനസിലാക്കുകയും, തങ്ങൾ നിർമ്മിക്കുന്നത് ആർക്കൊക്കെ ഇഷ്ടമാണ് എന്നതൊക്കെ അറിഞ്ഞിരിക്കുകയും വേണം. കൂടാതെ  ആരൊക്കെയാണ് ഈ ഫീല്‍ഡില്‍ തങ്ങൾക്കൊപ്പം ഉള്ളതെന്നും മത്സരം എത്ര കടുത്തതാണെന്നും മനസിലാക്കുകയും വേണം.

സ്റ്റാർട്ടപ്പുകൾ  അവരുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങളറിഞ്ഞ് വേണം പ്രവർത്തിക്കാൻ. സ്ഥാപനം കാര്യക്ഷമമായി നടക്കുന്ന ഘട്ടമെത്തിക്കഴിഞ്ഞാൽ, മിക്ക ബിസിനസ്സുകളും ഉപഭോക്തൃ പഠനത്തിൽ കുറച്ച് ശ്രദ്ധ കേന്ദ്രീകരിക്കുകയും കമ്പനിയെ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുന്നതിനാവശ്യമായ നടപടികൾ ചെയ്യേണ്ടതുണ്ട്.

സ്ഥാപിത ബിസിനസ്സിലേക്ക് മാറുമ്പോൾ

 ആമസോൺ, നെറ്റ്ഫ്ലിക്സ്, ഊബർ, എയർബിഎൻബി എന്നിവയൊക്കെ സ്റ്റാർട്ടപ്പുകളായി ആരംഭിച്ച ബിസിനസ് സ്ഥാപനങ്ങളാണ്. ഒരു വൻകിട കമ്പനിയായി ഒരു സ്റ്റാർട്ടപ്പിനെ വിജയകരമായി വളർത്തുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. 90% സ്റ്റാർട്ടപ്പുകളും പരാജയപ്പെടുമെന്നാണ്   ഡാറ്റകൾ സൂചിപ്പിക്കുന്നത്. വിപണിയിൽ തങ്ങളുടെതായ ഇടം നേടിക്കഴിഞ്ഞാൽ പരമ്പരാഗത ബിസിനസുകൾക്ക് പലവിധ വെല്ലുവിളികളും നേരിടേണ്ടിവരും. കൃത്യമായ അപ്ഡേഷൻ ബിസിനസുകൾക്ക് അത്യാവശ്യമാണ്.

സ്റ്റാർട്ടപ്പുകൾക്ക് തങ്ങളുടെതായ അടിത്തറ നേടിക്കഴിഞ്ഞാൽ ബാഹ്യ നിക്ഷേപകരിൽ നിന്നുള്ള ഫണ്ടിംഗിനെ ആശ്രയിക്കാം. എന്നാൽ ഒരു പരമ്പരാഗത ബിസിനസ്സിന് ഇക്കാര്യത്തിൽ കുറച്ചുകൂടി വെല്ലുവിളികൾ നേരിടേണ്ടതായി വരും. തൊഴിലാളികളെ എങ്ങനെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാമെന്നും, ഉപഭോക്താക്കളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന വിധത്തിൽ ബിസിനസ്സ് എങ്ങനെ നടത്താമെന്നുതുമൊക്കെ പരമ്പരാഗത ബിസിനസ് സ്ഥാപനങ്ങൾ കണ്ടെത്തേണ്ടതുണ്ട്.

സ്റ്റാർട്ടപ്പ്  ഇതര ബിസിനസ്സിനുകൾ   കൂടുതൽ അല്ലെങ്കിൽ വേഗത്തിലുള്ള ബിസിനസ്  വളർച്ചയ്ക്ക് എങ്ങനെ പ്രവർത്തിക്കണമെന്നതും,,  ഒരു ഉൽപ്പന്നം സൃഷ്ടിക്കാൻ എത്ര സമയമെടുക്കും, അല്ലെങ്കിൽ അത് ഉപയോഗിച്ച് കൂടുതൽ ഉൽപ്പന്നങ്ങൾ എങ്ങനെ നിർമ്മിക്കാം എന്നതിനൊക്കെ ക്കുറിച്ച് കൃത്യമായി മനസിലാക്കുകയും അത്തരം ഉൽപ്പന്നങ്ങൾ, കസ്റ്റമേഴ്സിന് അവ എത്രത്തോളം ആവശ്യമുണ്ട് എന്നതും മനസിലാക്കണം.

 ഏറ്റവും പുതിയതും നൂതനവുമായ ഒരു ഉൽപ്പന്നത്തിന് വിപണിയിൽ  ആവശ്യക്കാരുണ്ടോ എന്ന് നിർണ്ണയിക്കുക എന്നതാണ് ഒരു സ്റ്റാർട്ടപ്പിന്റെ
 പ്രധാന ലക്ഷ്യങ്ങളിലൊന്ന്. എന്നാൽ ഒരു പരമ്പരാഗത ബിസിനസിന്റെ പ്രാഥമിക ലക്ഷ്യം ഭാവിയിൽ വളരെക്കാലം നിലനിൽക്കാൻ കഴിയുന്ന ഒരു കാര്യക്ഷമമായ പ്രവർത്തനം നടത്തുക എന്നതാണ്. കൃത്യമായ നിരീക്ഷണത്തോടെയും, പ്ലാനിങ്ങോടെയും വിപണിയറിഞ്ഞ് പ്രവർത്തിക്കുകയാണെങ്കിൽ  ഊബർ അല്ലെങ്കിൽ നെറ്റ്ഫ്ലിക്സ് പോലെയുള്ള വൻകിട ബിസിനസുകളായി  വളരുകയും, ക്രമേണ ഒരു പരമ്പരാഗത  ബിസിനസ്സായി മാറുകയും ചെയ്യും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!