ആറ് മാസത്തിനിടെ നാല് 'ടെയിൽ സ്‌ട്രൈക്ക്'; ഇൻഡിഗോയ്ക്ക് 30 ലക്ഷം പിഴ ചുമത്തി ഡിജിസിഎ

By Web Team  |  First Published Jul 28, 2023, 4:25 PM IST

കോക്ക്പിറ്റിലേക്ക് ആളുകൾ അനധികൃതമായി പ്രവേശിക്കുന്നത് തടയാൻ പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും ബോധവൽക്കരണം നൽകാനും ഡിജിസിഎ  നിർദേശം


ദില്ലി: കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ നാല് തവണ 'ടെയിൽ സ്‌ട്രൈക്ക്' സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ ഇൻഡിഗോ എയർലൈന് 30 ലക്ഷം രൂപ പിഴ ചുമത്തി ഇന്ത്യയുടെ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ. 

വിമാനങ്ങളുടെ ലാൻഡിംഗ് സമയത്തോ ടേക്ക് ഓഫ് സമയത്തോ വിമാനത്തിന്റെ എംപെനേജ് അല്ലെങ്കിൽ വാല് ഭാഗം നിലത്ത് തട്ടുന്നതിനെയാണ്  'ടെയിൽ സ്‌ട്രൈക്ക്' എന്ന് പറയുന്നത്. 

Latest Videos

undefined

ഡിജിസിഎ ഇൻഡിഗോ എയർലൈനുകൾക്ക് 30 ലക്ഷം രൂപ സാമ്പത്തിക പിഴ ചുമത്തിയതിനൊപ്പം ഡിജിസിഎ ആവശ്യകതകൾക്കും ഒഇഎം മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായി അവരുടെ രേഖകളും നടപടിക്രമങ്ങളും ഭേദഗതി ചെയ്യാൻ നിര്ദേശിച്ചിട്ടുമുണ്ട്. 

ALSO READ: നീണ്ട ഇടവേളയ്ക്ക് ശേഷം ഗോ ഫസ്റ്റ് തിരിച്ചുവരുന്നു; നാളെ പ്രവർത്തനമാരംഭിച്ചേക്കും

ജൂണ്‍ 15 ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ ഇൻഡിഗോ വിമാനത്തിന് ടൈൽ സ്ട്രൈക്ക് സംഭവിച്ചിരുന്നു. ഇതിനെ തുടർന്ന് ഇന്‍ഡിഗോ ക്യാപ്റ്റന്റെയും സഹ പൈലറ്റിന്റെയും ലൈസന്‍സ് ഡിജിസിഎ റദ്ദാക്കിയിരുന്നു.ക്യാപ്റ്റന്റെ ലൈസൻസ് മൂന്ന് മാസത്തേക്കും സഹ പൈലറ്റിന്റേത് ഒരു മാസത്തേക്കുമാണ് റദ്ദാക്കിയത്. 

ഇങ്ങനെ ടൈൽ സ്ട്രൈക്ക് സംഭവിച്ചു കഴിഞ്ഞ അപകടം ഒന്നും സംഭവിക്കില്ലെങ്കിലും ഇത് കാരണം വിമാനത്തിന് കേടുപാടുകൾ ഉണ്ടായേക്കാം. പിന്നീടുള്ള പാറക്കലിൽ പകടം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ടൈൽ സ്ട്രൈക് സംഭവിച്ചാൽ കൃത്യമായി പരിശോധിച്ച് അറ്റകുറ്റപണികൾ നടത്തിയതിനു ശേഷം മാത്രമേ വിമാനങ്ങൾ സർവീസ് നടത്താൻ പാടുള്ളു. 

തുടർച്ചയായി ടൈൽ സ്ട്രൈക്ക് സംഭവിക്കുന്നതിനാലാണ് ഇന്ഡിഗോയ്ക്ക് പിഴ ചുമത്തിയത്. തുടർച്ചയായുള്ള സംഭവങ്ങൾ മോശമായി സംഭവിച്ചേക്കാം. 

കോക്ക്പിറ്റിലേക്ക് ആളുകൾ അനധികൃതമായി പ്രവേശിക്കുന്നത് തടയാൻ പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും ബോധവൽക്കരണം നൽകാനും നിയമങ്ങൾ കർശനമായി പാലിക്കാനും എയർലൈനുകളോട് ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഷെഡ്യൂൾ ചെയ്ത വിമാനങ്ങളിൽ അനധികൃതമായി ആളുകളെ കോക്പിറ്റിനുള്ളിൽ കയറ്റിയ രണ്ട് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഡിജിസിഎ നീക്കം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

click me!