ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടോ? ഉടനടി ബ്ലോക്ക് ചെയ്യണം, വഴികൾ ഇതാ...

By Web Team  |  First Published Nov 30, 2024, 4:11 PM IST

ചിലപ്പോൾ കാർഡ് മോഷിടിക്കപ്പെട്ടതാണെങ്കിൽ സാമ്പത്തിക നഷ്ടം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ് അതിനാൽ എങ്ങനെ കാർഡ് ബ്ലോക്ക് ചെയ്യാം എന്നറിഞ്ഞിരിക്കണം..



ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാത്തവർ ഇന്ന് ചുരുക്കമാണ്. പണത്തിനു പകരം ഇന്ന് കാർഡുകളാണ് കൈയിൽ സൂക്ഷിക്കുന്നത്. എന്നാൽ അപ്രതീക്ഷിതമായി ഈ കാർഡ് നഷ്ടപ്പെട്ടാൽ എന്തുചെയ്യും? മറ്റാർഡയെങ്കിലും കയ്യിലെത്തി ഈ കാർഡ് ദുരുപയോഗം ചെയ്യപ്പെടുന്നതിന് മുൻപ് അതെങ്ങനെ തടയും? ചിലപ്പോൾ കാർഡ് മോഷിടിക്കപ്പെട്ടതാണെങ്കിൽ സാമ്പത്തിക നഷ്ടം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ് അതിനാൽ എങ്ങനെ കാർഡ് ബ്ലോക്ക് ചെയ്യാം എന്നറിഞ്ഞിരിക്കണം.. . 

ഏറ്റവും ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ബാങ്കിൻ്റെ എമർജൻസി നമ്പറിൽ വിളിച്ച് കാർഡ് നഷ്‌ടമായ വിവരം അറിയിക്കുക. ഇതിനായി ക്കൗണ്ട് നമ്പർ, കാർഡ് നമ്പർ, വ്യക്തിഗത വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ നൽകുക. ബാങ്കിന്റെ നിർദേശങ്ങൾക്ക് അനുസരിച്ച് അതുപോലെ പ്രവർത്തിക്കുക. 

Latest Videos

undefined

അല്ലെങ്കിൽ, നെറ്റ് ബാങ്കിംഗ് വഴി നിങ്ങളുടെ ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാം. ഇത് കൂടുതൽ സൗകര്യപ്രദമാണ്. ഓൺലൈൻ ബാങ്കിംഗിൻ്റെ സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്, 2 സ്റ്റെപ്പ് വെരിഫിക്കേഷൻ ഉണ്ട്. ഇതുകൂടാതെ പല ബാങ്കുകളും അവരുടെ ആപ്പ് വഴി നിങ്ങളുടെ കാർഡ് ബ്ലോക്ക് ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു. 

ഇതുകൂടാതെ എസ്എംഎസ് വഴിയും കാർഡ് ബ്ലോക്ക് ചെയ്യാൻ കഴിയുന്നതാണ്. ഓരോ ബാങ്കിനും എസ്എംഎസ് അയക്കുന്നതിന് വ്യത്യസ്ത ഫോർമാറ്റ് ഉണ്ടായിരിക്കാം, എസ്എംഎസ് അയക്കുന്നതിന്, നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിക്കുക. 

ഇനി ഇതൊന്നുമല്ല, ബാങ്കിന്റെ പ്രവർത്തി സമയമാണെങ്കിൽ, നിങ്ങൾ നേരിട്ട് ബാങ്കിലെത്തി കാർഡ് ബ്ലോക്ക് ചെയ്യാവുന്നതാണ്. 
 

click me!