നിങ്ങളുടെ എടിഎം പിൻ സേഫാണോ? ഡെബിറ്റ് കാർഡ് പിൻ സംരക്ഷിക്കാനുള്ള മാർഗങ്ങളിതാ

By Web Team  |  First Published Jul 10, 2023, 11:30 AM IST

വ്യക്തി അറിയാതെ എടിഎം പിൻ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്തുകയും, പണം തട്ടിയെടുക്കുകയും ചെയ്യും. ഷോൾഡർ സർഫിംഗ് എന്താണെന്നും, തട്ടിപ്പിലകപ്പെടാതിരിക്കാനുമുള്ള മാർങ്ങളും എന്തൊക്കെയെന്ന് നോക്കാം.


ടിഎം കാർഡ് തട്ടിപ്പുകൾ വ്യാപകമാണിന്ന്. പണം പിൻവലിക്കാനുള്ള സുരക്ഷിതമായ മാർഗമെന്ന് കരുതുന്ന എടിഎം വഴിയും തട്ടിപ്പുകൾ പെരുകുന്നത് ആളുകളിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. പണം തട്ടിയെടുക്കാൻ, തട്ടിപ്പുകാർക്ക് പലവിധ മാർഗങ്ങളുണ്ട്.  അതിലൊന്നാണ് ഷോൾഡർ സർഫിംഗ് . ഡെബിറ്റ് കാർഡ് പിൻ പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ മോഷ്ടിക്കാൻ കുറ്റവാളികൾ ഉപയോഗിക്കുന്ന രീതിയാണിത്. വ്യക്തി അറിയാതെ എടിഎം പിൻ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്തുകയും, പണം തട്ടിയെടുക്കുകയും ചെയ്യും. ഷോൾഡർ സർഫിംഗ് എന്താണെന്നും, തട്ടിപ്പിലകപ്പെടാതിരിക്കാനുമുള്ള മാർങ്ങളും എന്തൊക്കെയെന്ന് നോക്കാം.

ALSO READ: എടിഎം കാർഡ് തട്ടിപ്പ് മുന്നറിയിപ്പ്; പണം നഷ്ടപ്പെടാതിരിക്കാൻ ഈ തട്ടിപ്പുകൾ അറിഞ്ഞിരിക്കുക

Latest Videos


ഷോൾഡർ സർഫിംഗ്

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോഴും, ഷോപ്പുകളിൽ കാർഡ് ഉപയോഗിച്ച് സ്വൈപ്പ് ചെയ്യുമ്പോഴെല്ലാം പിൻ നമ്പറും യൂസ് ചെയ്യേണ്ടതായി വരും. ഇത്തരം സന്ദർഭങ്ങളിൽ എടിഎം കാർഡ് ഉപയോഗിക്കുന്ന വ്യക്തിക്ക് പിറകിൽ ഒളിച്ചുനിന്ന്, പിൻ നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ മനസിലാക്കി തട്ടിപ്പ് നടത്തുന്ന രീതിയാണിത്. പിൻ നമ്പറുകൾ രേഖപ്പെടുത്താൻ എടിഎമ്മിൽ ചെറിയ ക്യാമറകൾ സ്ഥാപിച്ച് മോഷണം നടത്തുന്നതും ഷോൾഡർ സർഫിംഗിന്റെ ഭാഗമാണ്.  തിരക്കേറിയ സ്ഥലങ്ങളിലാണ് ഷോൾഡർ സർഫിംഗ് സാധാരണയായി നടക്കാറുള്ളത്.

എടിഎം കാർഡ് തട്ടിപ്പുകളിൽ നിന്ന് സ്വയം രക്ഷ നേടാനുള്ള മുൻകരുതലുകൾ:

*എടിഎം ഉപയോഗിക്കുമ്പോൾ  ചുറ്റുപാടുകളെ കുറിച്ച് ജാഗ്രത പാലിക്കുക.
*ഷോൾഡർ സർഫിംഗ് തടയാൻ  പിൻ നൽകുമ്പോൾ കീപാഡ് മറയ്ക്കുക.
*എടിഎം സ്ക്രീനിന് ചുറ്റും സംശയാസ്പദമായ എന്തെങ്കിലും ക്യാമറകൾ ഉണ്ടോയെന്ന് പരിശോധിക്കുക.
*ഒറ്റപ്പെട്ടതോ വെളിച്ചം കുറഞ്ഞതോ ആയ സ്ഥലങ്ങളിലെ എടിഎമ്മുകൾ ഉപയോഗിക്കാതിരിക്കുക.
*ബാങ്ക് ശാഖകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന എടിഎമ്മുകൾ ഉപയോഗിക്കുക, കാരണം അവ കൂടുതൽ സുരക്ഷിതമാണ്.
*നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും ട്രാൻസാക്ഷൻ ഹിസ്റ്ററിയും  ഇടയ്ക്കിടെ പരിശോധിക്കുക
*നിങ്ങളുടെ കാർഡ് മെഷിനിൽ അകപ്പെടുകയോ, മറ്റോ  ചെയ്താൽ, ഉടൻ തന്നെ  ബാങ്കിൽ അറിയിച്ച്  കാർഡ് ബ്ലോക്ക് ചെയ്യുക.
*ഇടപാട് പൂർത്തിയാകുന്നതുവരെ എടിഎമ്മിൽ തന്നെ തുടരുക. ഇടപാട് പൂർത്തിയാകുന്നതിന് മുമ്പ് പുറത്തിറങ്ങിയാൽ പിറകിലുള്ള വ്യക്തിക്ക് നിങ്ങളുടെ അക്കൗണ്ടിലേക്ക് ആക്‌സസ് ലഭിച്ചേക്കാം.

click me!