അവസാന തിയതി നാളെ; ഈ കാര്യങ്ങൾ മറക്കാതിരിക്കുക

By Web Team  |  First Published Sep 29, 2023, 8:45 PM IST

നിക്ഷേപകരുൾപ്പടെയുള്ളവർ ശ്രദ്ധിക്കേണ്ട നിരവധി പ്രധാന കാര്യങ്ങളുണ്ട്. സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങളാണ് 2023 ഒക്‌ടോബർ 1 മുതൽ  വരാൻ പോകുന്നത്.


സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങളാണ് 2023 ഒക്‌ടോബർ 1 മുതൽ  വരാൻ പോകുന്നത്. നിക്ഷേപകരുൾപ്പടെയുള്ളവർവർ ശ്രദ്ധിക്കേണ്ട നിരവധി പ്രധാന കാര്യങ്ങളുണ്ട്. ചെറുകിട സമ്പാദ്യ പദ്ധതികളിൽ അംഗമായവർ ആധാർ നിർബന്ധമായി സമർപ്പിക്കേണ്ട സമയപരിധി 2023 സെപ്റ്റംബർ 30-ന് അവസാനിക്കും. കൂടാതെ 2000 രൂപ മാറ്റുകയോ നിക്ഷേപിക്കുകയോ ചെയ്യേണ്ട അവസാന തിയതിയും സെപ്റ്റംബർ 30  ആണ്. 

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

Latest Videos

undefined

1) ഏറ്റവും പുതിയ ടിസിഎസ് നിയമങ്ങൾ

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള വിദേശ ചെലവുകൾ 7 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, ഒക്ടോബർ 1 മുതൽ നിങ്ങൾക്ക് 20 ശതമാനം ടിസിഎസ് നൽകേണ്ടി വരും. അതേസമയം, അത്തരം ചെലവുകൾ മെഡിക്കൽ അല്ലെങ്കിൽ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി വരുന്നതാണെങ്കിൽ, ടിസിഎസ് 5 ശതമാനമായിരിക്കും ചുമത്തുക. 

ALSO READ: വർഷം 75 ലക്ഷം രൂപ, കോഴിക്കച്ചവടം നിസാരമല്ല; ഇതാ ഒരു വിജയഗാഥ

2)  ചെറുകിട സമ്പാദ്യ പദ്ധതികളിൽ അംഗമായവർ ആധാർ നിർബന്ധം.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന (എസ്എസ്വൈ), പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ, മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികൾ എന്നിവയിൽ നിക്ഷേപിച്ചവർ ഈ മാസം അവസാനത്തോടെ ആധാർ നമ്പർ പോസ്റ്റ് ഓഫീസിലോ ബാങ്ക് ശാഖയിലോ സമർപ്പിക്കണം. 

3) 2000 രൂപ കറൻസി നോട്ടുകൾ മാറ്റുക

മെയ് 19 നാണ് ആർബിഐ  2000 രൂപ നോട്ടുകൾ നിരോധിച്ചത്. 2000 രൂപ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ റിസർവ് ബാങ്ക് നിശ്ചയിച്ച സമയപരിധി സെപ്റ്റംബർ 30 ആണ്. 

4) സർക്കാർ ജോലികൾക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധം

ജനന-മരണ രജിസ്ട്രേഷൻ (ഭേദഗതി) നിയമം, 2023 ഒക്‌ടോബർ 1 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!