ഉയർന്ന പെന്ഷന് മറ്റന്നാൾ വരെ അപേക്ഷിക്കാം; അവസരം നഷ്ടമാകാതെ ശ്രദ്ധിക്കൂ

By Web Team  |  First Published Jun 24, 2023, 7:48 PM IST

സമയപരിധി അടുത്തിരിക്കുന്നതിനാൽ, അപേക്ഷകർ അവരുടെ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ തിടുക്കം കൂട്ടുകയാണ്. എന്നിരുന്നാലും, മിക്കവരും ഏകീകൃത ഇപിഎഫ്ഒ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കുന്നതിൽ നിരവധി സാങ്കേതിക പ്രശ്നങ്ങളും തടസ്സങ്ങളും നേരിടുന്നു


യർന്ന പെന്ഷന് അപേക്ഷിക്കാത്തവരുടെ ശ്രദ്ധയ്ക്ക്, എംപ്ലോയീസ് പെൻഷൻ സ്കീമിന് കീഴിൽ ഉയർന്ന പെൻഷന് അപേക്ഷിക്കാനുള്ള സമയപരിധി 2023 ജൂൺ 26 തിങ്കളാഴ്ച അവസാനിക്കും. ഈയിടെ കമ്പ്യൂട്ടേഷനും ഡോക്യുമെന്റേഷനുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങൾ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പരിഹരിച്ചു. സമയപരിധി അടുത്തിരിക്കുന്നതിനാൽ, അപേക്ഷകർ അവരുടെ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ തിടുക്കം കൂട്ടുകയാണ്. എന്നിരുന്നാലും, മിക്കവരും ഏകീകൃത ഇപിഎഫ്ഒ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കുന്നതിൽ നിരവധി സാങ്കേതിക പ്രശ്നങ്ങളും തടസ്സങ്ങളും നേരിടുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇതിനു മുൻപ് മാർച്ച് 4 ന് ആയിരുന്നു അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി പിന്നീട്, ഇപിഎഫ്ഒ ഉയർന്ന പെൻഷൻ അപേക്ഷകൾക്കുള്ള സമയപരിധി മൂന്ന് തവണ നീട്ടി.

Latest Videos

undefined

ആരാണ് ഉയർന്ന ഇപിഎസ് തിരഞ്ഞെടുക്കേണ്ടത്?

നികുതിദായകർ ഉയർന്ന പ്രതിമാസ പെൻഷൻ വരുമാനം നോക്കുന്നുണ്ടെങ്കിൽ അവർക്ക് ഇപിഎസ് തിരഞ്ഞെടുക്കാം. ഒരാൾക്ക് ജീവിച്ചിരിക്കുന്നിടത്തോളം പെൻഷൻ ലഭിക്കും, കൂടാതെ ഭാര്യക്കും കുട്ടികൾക്കും അർഹതയനുസരിച്ച് പെൻഷന്റെ കുറച്ച് ഭാഗം ലഭിക്കും.

നേരത്തെ 2022 നവംബറിൽ, ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കുന്നതിന് വരിക്കാർക്ക് നാല് മാസത്തെ സമയം നൽകണമെന്ന് സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2023 മെയ് 3 വരെ ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കുന്നതിന് വരിക്കാർക്ക് ജോയിന്റ് ഓപ്ഷൻ ഫോം (തൊഴിലുടമകളോടൊപ്പം) സമർപ്പിക്കാൻ സമയപരിധി 2023 ജൂൺ 26 വരെ നീട്ടി.

വർഷങ്ങൾ നീണ്ട നിയമപ്പോരാട്ടത്തിനൊടുവിലാണ് ജീവനക്കാർ ഉയർന്ന പിഎഫ് പെൻഷനുള്ള ഉത്തരവ് നേടിയെടുത്തത്. നിലവിൽ പിഎഫ് പെൻഷൻ പദ്ധതിയിൽ 5,33,166 വിരമിച്ച ജീവനക്കാരുണ്ട്. 6,79,78,581 ഓളം പേർ പദ്ധതിയിൽ തുടരുന്നുമുണ്ട്. വിരമിച്ച ജീവനക്കാരിൽ പകുതിയിലധികം പേർക്കും കുറഞ്ഞ തുകയാണ് നിലവിൽ പെൻഷനായി ലഭിക്കുന്നത്. 

click me!