സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

By Web Team  |  First Published Sep 1, 2023, 3:00 PM IST

ഓഗസ്റ്റ് അവസാനിക്കുമ്പോള്‍ ഗ്രാമിന് 5515 രൂപയായിരുന്നു കേരളത്തിലെ വില. ഇതില്‍ നിന്നാണ് ഇന്ന് പത്ത് രൂപയുടെ കുറവുണ്ടായിരിക്കുന്നത്.


കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 44,040 രൂപയിലും ഒരു ഗ്രാം സ്വര്‍ണത്തിന് 5505 രൂപയിലുമാണ് ഇന്ന് സംസ്ഥാനത്തെ വ്യാപാരം.

കഴിഞ്ഞ മാസം ആദ്യത്തില്‍ 5540 രൂപയായിരുന്നു സംസ്ഥാനത്ത് സ്വര്‍ണവില. പിന്നീട് പല തവണയായി വില കുറഞ്ഞ് ഓഗസ്റ്റ് 17ന് വില 5410ല്‍ എത്തി. നാല് ദിവസം അതേ വിലയില്‍ തുടര്‍ന്ന ശേഷം പിന്നീട് വില കൂടുകയായിരുന്നു. ഓഗസ്റ്റ് അവസാനിക്കുമ്പോള്‍ ഗ്രാമിന് 5515 രൂപയായിരുന്നു കേരളത്തിലെ വില. ഇതില്‍ നിന്നാണ് ഇന്ന് പത്ത് രൂപയുടെ കുറവുണ്ടായിരിക്കുന്നത്.

Latest Videos

undefined

Read also: 'ചിലപ്പോള്‍ ഇഡി ഉദ്യോഗസ്ഥന്‍, ചിലപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഓഫീസര്‍': കോടികള്‍ തട്ടി, ഒടുവില്‍ കുടുങ്ങി

യുപിഐ പേയ്‌മെന്റുകൾ പരാജയപ്പെട്ടോ? സ്വീകരിക്കേണ്ട നടപടികൾ
ഇന്നത്തെ കാലത്ത് ഓൺലൈൻ ഇടപാടുകൾ ആണ് കൂടുതലും. ഒരു മാളിൽ ഷോപ്പിംഗിനോ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറയ്ക്കുമ്പോഴോ പണം നൽകുമ്പോഴും പലചരക്ക് കടയിൽ ചെറിയ തുക അടയ്ക്കാനോ വേണ്ടിയാണെങ്കിലും യുപിഐ ആണ് ആളുകൾ ആശ്രയിക്കുന്നത്. എന്നാൽ പല കാരണങ്ങൾ ചിലപ്പോൾ ഓൺലൈൻ ഇടപാടുകൾ പരാജയപ്പെടാറുണ്ട്. ചിലപ്പോൾ തെറ്റായ അക്കൗണ്ടിലേക്ക് പണം അയക്കാറുമുണ്ട്‌. യുപിഐ ഇടപാടുകൾ പരാജയപ്പെടാനുള്ള കാരണങ്ങളെക്കുറിച്ച് അറിയാം. 

യുപിഐ ഇടപാടുകൾ പരാജയപ്പെടാനുള്ള കാരണങ്ങൾ
വേഗത കുറഞ്ഞ ഇന്റർനെറ്റ്: പേയ്‌മെന്റ് പരാജയത്തിനുള്ള ഒരു സാധാരണ കാരണം വേഗത കുറഞ്ഞ ഇന്റർനെറ്റ് കണക്ഷനാണ്. നിങ്ങളുടെ മൊബൈൽ ഫോൺ ഇന്റർനെറ്റുമായി ശരിയായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, പണമിടപാടുകൾ പലപ്പോഴും തടസ്സപ്പെടുകയോ പരാജയപ്പെടുകയോ ചെയ്യും.

ബാങ്ക് സെർവറുകൾ പ്രവർത്തിക്കാത്തത്: പണം അയക്കുന്ന വ്യക്തിയുടെയോ സ്വീകരിക്കുന്നയാളുടെയോ ബാങ്ക് സെർവറുകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ പേയ്‌മെന്റുകൾ റദ്ദാക്കപ്പെടുന്നു.

തെറ്റായ യുപിഐ പിൻ നൽകിയാൽ: ഒരു ഓൺലൈൻ പേയ്‌മെന്റ് നടത്താൻ കൃത്യമായ യുപിഐ പിൻ നൽകണം, പലപ്പോഴും ഉപയോക്താക്കൾ തെറ്റായ പിൻ നൽകുന്നത് ഇടപാട് പരാജയപ്പെടാൻ കാരണമാകും. എല്ലായ്പ്പോഴും ശരിയായ പിൻ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

 ബാലൻസ് ഇല്ലാത്തത്: ഉപയോക്താക്കൾക്ക് അവരുടെ ബാങ്ക് ബാലൻസിനെക്കുറിച്ച് അറിയാത്ത സമയങ്ങളിൽ ഇടപാടുകൾ നടത്തുന്നത്, അതായത് അവരുടെ ലഭ്യമായ ബാങ്ക് ബാലൻസിനേക്കാൾ കൂടുതൽ തുക പേയ്‌മെന്റുകൾ നടത്താൻ ശ്രമിക്കുന്നത് ഇടപാട് പരാജയപ്പെടാൻ കരണമാക്കിയേക്കും. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ, പേയ്‌മെന്റ് ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ബാലൻസ് എപ്പോഴും പരിശോധിക്കുക.

പ്രതിദിന യുപിഐ പേയ്‌മെന്റ് പരിധി കവിഞ്ഞു: ഉപയോക്താക്കൾക്ക് നടത്താനാകുന്ന യുപിഐ പേയ്‌മെന്റുകളുടെ എണ്ണത്തിൽ ബാങ്കുകൾ പലപ്പോഴും പ്രതിദിന പരിധി നിശ്ചയിക്കുന്നു. പരിധി കഴിഞ്ഞാൽ ഇടപാടുകൾ നടത്താൻ കഴിയില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!