ധനകാര്യസ്ഥാപനങ്ങളുടെ സേവനത്തിൽ പരാതിയുണ്ടോ? ഓൺലൈനായി പരാതിപ്പെടാം ഈസിയായി

By Web Team  |  First Published Sep 14, 2023, 7:53 PM IST

ആർ ബി ഐ നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾക്കെതിരായ ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിനുള്ള പരാതി പരിഹാര സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുകയാണ് സ്കീം വഴി ലക്ഷ്യമിടുന്നത്.


രാജ്യത്ത് ആർബിഐ നിയന്ത്രണത്തിലുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കെതിരെയും ഉപഭോക്താക്കൾക്ക് പരാതി നൽകാൻ കഴിയുകയും, ഇത് പരിഹരിക്കുന്നതിനുമായുള്ള  സംവിധാനമാണ്  ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീം. 2021 നവംബർ 12 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പദ്ധതിയ്ക്ക് തുടക്കമിട്ടത്. ആർ ബി ഐ നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾക്കെതിരായ ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിനുള്ള പരാതി പരിഹാര സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുകയാണ് സ്കീം വഴി  ലക്ഷ്യമിടുന്നത്.

ALSO READ: രണ്ടാംലോകമഹായുദ്ധ കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി ആഡംബര ഹോട്ടൽ; ഏറ്റെടുത്തത് ഹിന്ദുജ ഗ്രൂപ്പ്

Latest Videos

undefined

ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീമിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിതാ

1 : ബാങ്കിംഗ് ഓംബുഡ്‌സ്മാൻ സ്കീം,  നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾക്കായുള്ള ഓംബുഡ്സ്മാൻ സ്കീം,  ഡിജിറ്റൽ ഇടപാടുകൾക്കായുള്ള ഓംബുഡ്‌സ്മാൻ സ്കീം, എന്നിങ്ങനെ മൂന്ന് ഓംബുഡ്‌സ്‌മാൻ സ്കീമുകളെ സംയോജിപ്പിച്ചുകൊണ്ട് ഒറ്റസംവിധാനമാക്കിമാറ്റിയതാണ്  ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ സ്കീം. .

2: വാണിജ്യ ബാങ്കുകൾ, ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ തുടങ്ങിയ ആർബിഐയുടെ നിയന്ത്രണത്തിന് കീഴിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കെതിരെയും പരാതിയുണ്ടെങ്കിൽ നൽകാം

3. കാലതാമസം,  അമിത നിരക്ക് ഈടാക്കൽ, ധനകാര്യ ഉൽപന്നങ്ങളുടെ തെറ്റായ വിൽപന, വഞ്ചന പോലുള്ള സേവനത്തിലെ പോരായ്മയകൾക്കെതിരെയും  ഉപഭോക്താക്കൾക്ക് പരാതികൾ നൽകാം

4.ഒരു രാജ്യം-ഒരു ഓംബുഡ്സ്മാൻ’ എന്ന അടിസ്ഥാന തത്വം കൂടി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് ഇന്ത്യയിൽ എവിടെ നിന്നും പരാതികൾ ഫയൽ ചെയ്യാം, അവ അടുത്തുള്ള ഓംബുഡ്സ്മാൻ ഓഫീസ് കൈകാര്യം ചെയ്യും.

5. ഓംബുഡ്സ് മാന്റെ സേവനം തികച്ചും സൗജന്യമാണ്. ഉപഭോക്താക്കൾ ഇതിനായി ഫീസോ നിരക്കുകളോ നൽകേണ്ടതില്ല.
പരാതികൾ ഫയൽ ചെയ്യുന്നതിനോ പിന്തുടരുന്നതിനോ,  പരാതികൾ കൈകാര്യം ചെയ്യുന്നതിനായി നിയന്ത്രിത സ്ഥാപനങ്ങളിൽ നിന്ന് ഓംബുഡ്‌സ്മാൻ സ്കീം ഒരു ഫീസും ചെലവും ഈടാക്കില്ല.

ALSO READ: നിത അംബാനിയുടെ ഒരേയൊരു സഹോദരി; ആരാണ് മംമ്ത ദലാൽ

6. പരാതി ലഭിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ പരാതികൾ പരിഹരിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇക്കാര്യം വ്യക്തമാക്കി ആർബിഐ ഓംബുഡ്സ്മാനോടും പരാതിപ്പെടാം. സ്ഥാപനത്തിന്റെ ഭാഗത്ത് പോരായ്മകൾ ഉണ്ടെങ്കിൽ ഉപഭോക്താവിനുണ്ടായ നഷ്ടത്തിന് 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകാനും ഓംബുഡ്സ് മാന് ഉത്തരവിടാം

7. ഉപഭോക്താക്കൾക്ക് https://cms.rbi.org.in എന്നലവെബ്സൈറ്റിൽ ഓൺലൈനായി പരാതികൾ ഫയൽ ചെയ്യാനും,   പരാതികളുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും വെബ്‌സൈറ്റിൽ ഓംബുഡ്‌സ്മാൻ ഓഫീസുകളുടെ വിശദാംശങ്ങൾ കാണാനും കഴിയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!