വർധിച്ചുവരുന്ന ക്രെഡിറ്റ് കാർഡ് ഉപയോഗം ഇന്നത്തെ തലമുറയുടെ മാറിയ ജീവിതശൈലിയെയാണ് പ്രതിഫലിപ്പിക്കുന്നത്. പണപ്പെരുപ്പം, ക്രെഡിറ്റ് കാർഡ് ഉപയോഗം വർധിപ്പിച്ചിട്ടുണ്ട്
രാജ്യത്ത് ക്രെഡിറ്റ് കാർഡ് കുടിശ്ശിക 2 ലക്ഷം കോടി കവിഞ്ഞു. ആർബിഐയുടെ കണക്കുകൾ പ്രകാരം, ക്രെഡിറ്റ് കാർഡ് കുടിശ്ശിക 2023 ഏപ്രിൽ മാസത്തിൽ 2,00,258 കോടി രൂപയിലെത്തി. 2022 ഏപ്രിൽ മാസവുമായി താരതമ്യം ചെയ്യുമ്പോൾ 29.7 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായിരിക്കുന്നത്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചത് കൊണ്ടുമാത്രം, ബാങ്കുകളിലേക്കുള്ള തിരിച്ചടവ് തുക രണ്ട് ലക്ഷം കോടിയായി ഉയരുന്നത് ഇതാദ്യമായാണ്.
ALSO READ: ഒരു കാർ പെയിന്റ് ചെയ്യാൻ ഒരു കോടി! മുകേഷ് അംബാനി വാങ്ങിയ ആഡംബര കാറിന്റെ പ്രത്യേകത
സുരക്ഷിതമല്ലാത്ത ബാങ്ക് വായ്പകളുടെ വർദ്ധനവ് സംബന്ധിച്ച് ആർബിഐ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും നിലവിലുള്ള ക്രെഡിറ്റ് കാർഡ് കുടിശ്ശികയുടെ വിഹിതം ചെറുതാണെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ബാങ്കുകൾ വിലയിരുത്തുന്നത്. ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ വർദ്ധന, വർദ്ധിച്ചുവരുന്ന കടബാധ്യതയെ അല്ല സൂചിപ്പിക്കുന്നത്. ഉപയോഗത്തിലെ വർദ്ധന, പണപ്പെരുപ്പം എന്നിവയാണ് തുക ഉയരാൻ കാരണമെന്നും ബാങ്കുകൾ അഭിപ്രായപ്പെടുന്നു. മാത്രമല്ല ഉപഭോക്തൃ ചിലവ് വർധിക്കുന്നു എന്നതിന്റെ കൂടി സൂചനയാണിതെന്നും ബാങ്കുകൾ വ്യക്തമാക്കുന്നു. 2023 ഏപ്രിലിൽ ഓൺലൈൻ മാർഗങ്ങളിലൂടെയുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗം 1.3 ലക്ഷം കോടി രൂപയുടേതായിരുന്നു.
ALSO READ: ഒരു കോടിയുടെ സ്വർണ്ണ തൊട്ടിൽ സമ്മാനിച്ച് മുകേഷ് അംബാനി; രാം ചരൺന്റെ കുഞ്ഞിന് പേരിടൽ ചടങ്ങ് ഇന്ന്
വർധിച്ചുവരുന്ന ക്രെഡിറ്റ് കാർഡ് ഉപയോഗം ഇന്നത്തെ തലമുറയുടെ മാറിയ ജീവിതശൈലിയെയാണ് പ്രതിഫലിപ്പിക്കുന്നത്. കടം വാങ്ങുന്നതിനോ അനാവശ്യ കടങ്ങൾ ഉണ്ടാക്കുന്നതിനോ ജാഗ്രത പുലർത്തുന്ന മുൻപത്തെ തലമുറയിൽ നിന്ന് വ്യത്യസ്തമായി, ഇന്നത്തെ തലമുറ മിക്കവാറും എല്ലാറ്റിനും ക്രെഡിറ്റ് കാർഡ് കടത്തെയാണ് ആശ്രയിക്കുന്നത്.പണപ്പെരുപ്പം, ക്രെഡിറ്റ് കാർഡ് ഉപയോഗം വർധിപ്പിച്ചിട്ടുണ്ടെന്നും, ക്രെഡിറ്റ് കാർഡ് ഉപയോഗം വർധിക്കുന്നത് ഉപഭോക്താക്കളുടെ വിശ്വാസം വർധിക്കുന്നതിന്റെ കൂടി തെളിവാണെന്നും അഭിപ്രായങ്ങളുണ്ട്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2023 ഏപ്രിലിൽ പ്രചാരത്തിലുള്ള ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 86 ദശലക്ഷത്തിലധികം കവിഞ്ഞു. 2022 ഏപ്രിലിനെ അപേക്ഷിച്ച് ഏകദേശം 15 ശതമാനം വർധനയാണ് ഉണ്ടായത്, കഴിഞ്ഞ വർഷം, മൊത്തം ക്രെഡിറ്റ് കാർഡുകൾ 75 ദശലക്ഷം ആയിരുന്നു.