വിദ്യാഭ്യാസം, ആരോഗ്യസേവനം, മാധ്യമ മേഖല, ഫിനാന്‍സ്, സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വെല്ലുവിളിയാകുമോ
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് നമ്മുടെ ജോലി തെറിപ്പിക്കുമോ..ഏറ്റവും കൂടുതല്‍ ചര്‍ച്ച നടക്കുന്നതും ഇപ്പോള്‍ ഈ കാര്യത്തിലാണ്. എന്നാല്‍ ആഗോള തലത്തില്‍ നടന്നൊരു സര്‍വേയുടെ ഫലം നേരെ തിരിച്ചാണ്. ഹ്രസ്വകാലത്തേക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതായിരിക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്ന് സര്‍വേ പറയുന്നു. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്മെന്‍റ് വെബ്സൈറ്റായ ഇന്‍ഡീഡിന് വേണ്ടി സെന്‍സസ് വൈഡ് എന്ന സംഘടനയാണ് സര്‍വേ സംഘടിപ്പിച്ചത്. ഇതില്‍ പങ്കെടുത്ത 85 ശതമാനം പേരും എഐ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുമെന്നാണ് പറയുന്നത്. തൊഴില്‍ ദാതാക്കളും പല സ്ഥാപനങ്ങളിലെ ജീവനക്കാരും സര്‍വേയുടെ ഭാഗമായി.
ALSO READ: ടാറ്റ പൊളിയാണ്; ദുർഗ്ഗാ പൂജയോടനുബന്ധിച്ച് എയർ ഇന്ത്യ യാത്രക്കാർക്ക് സർപ്രൈസ്
undefined
വിദ്യാഭ്യാസം, ആരോഗ്യസേവനം, മാധ്യമ മേഖല, ഫിനാന്‍സ്, സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വളരെ അനുകൂലമായ പ്രതിഫലനം ഉണ്ടാക്കുമെന്നാണ് സര്‍വേ ഫലം. ഈ രംഗത്തെ കമ്പനികളെയും ജീവനക്കാരെയും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പല തരത്തില്‍ സഹായിക്കുമെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ജോലി കൂടുതല്‍ ഉല്‍പാദനപരമാക്കാനും എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായിക്കും.
അതേ സമയം സര്‍വേയില്‍ പങ്കെടുത്ത 29 ശതമാനം പേര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് തൊഴില്‍ നഷ്ടത്തിന് ഇടയാക്കുമെന്ന് പ്രതികരിച്ചു. എഐ അധാര്‍മികമായ കാര്യങ്ങളിലേക്ക് നയിക്കുമെന്ന് 20 ശതമാനം പേര്‍ സര്‍വേയില്‍ വ്യക്തമാക്കി.
രാജ്യത്തെ കമ്പനികളുടെ എച്ച് ആര്‍ വിഭാഗങ്ങളിലെ 98 ശതമാനം പേരും , തൊഴില്‍ തേടുന്നവരില്‍ 91 ശതമാനം പേരും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിക്കുന്നുണ്ട്. യുഎസ്, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകളും എഐയെ കുറിച്ച് അനുകൂലമായാണ് പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം