കൊക്കകോളയുടെ ആദ്യത്തെ ലെമൺ സോർ ബ്രാൻഡാണ് ലെമൺ-ഡൗ. മൊത്തത്തിൽ ഒരു ബിവറേജസ് കമ്പനി" ആയി പരിണമിക്കാനുള്ള കൊക്കകോളയുടെ പദ്ധതിയുടെ ആദ്യ ചുവടുകൂടിയാണ് ഇത്.
ആദ്യമായി ആഭ്യന്തര ആൽക്കഹോൾ വിപണിയിൽ പ്രവേശിച്ച് കൊക്കകോള ഇന്ത്യ. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ആൽക്കഹോൾ റെഡി-ടു ഡ്രിങ്ക് പാനീയമായ ലെമൺ-ഡൗ പരീക്ഷണാടിസ്ഥാനത്തിൽ ഗോവയിലും മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലും പുറത്തിറക്കിയിട്ടുണ്ട് കമ്പനി.
ബ്രാണ്ടിക്കും വോഡ്കയ്ക്കും സമാനമായ വാറ്റിയെടുത്ത മദ്യം ആണ് ലെമൺ-ഡൗ. പരമ്പരാഗതമായി നോൺ ആൽക്കഹോൾ ഉത്പന്നങ്ങൾ പുറത്തിറക്കിയ കൊക്കകോള ഇന്ത്യ, വൈവിധ്യവത്കരിക്കുന്നതിന്റെ അടയാളമാണ് പുതിയ മുന്നേറ്റം. കൊക്കകോളയുടെ ആദ്യത്തെ ലെമൺ സോർ ബ്രാൻഡാണ് ലെമൺ-ഡൗ.
undefined
ജപ്പാനിൽ നിന്നാണ് ലെമൺ-ഡൗ ഉത്ഭവിച്ചത്. 250 മില്ലി ലിറ്ററിന് 230 രൂപ വിലയുള്ളതാണ് ലെമൺ-ഡൗ. കോക്‌ടെയിലായ 'ചുഹായ്' വിഭാഗത്തിൽ പെടുന്നതാണ് ഇത്. മൊത്തത്തിൽ ഒരു ബിവറേജസ് കമ്പനി ആയി പരിണമിക്കാനുള്ള കൊക്കകോളയുടെ പദ്ധതിയുടെ ആദ്യ ചുവടുകൂടിയാണ് ഇത്.
യുകെ, നെതർലാൻഡ്‌സ്, സ്‌പെയിൻ, ജർമ്മനി എന്നിവിടങ്ങളിൽ ആരംഭിക്കുന്ന അബ്‌സലട്ട് വോഡ്കയും സ്‌പ്രൈറ്റും സംയോജിപ്പിച്ച് ഒരു പ്രീ-മിക്‌സ്ഡ് കോക്‌ടെയിൽ 2024-ൽ പുറത്തിറക്കാൻ പെർനോഡ് റിക്കാർഡുമായി കൊക്കകോള സഹകരിച്ചേക്കും.
ഗുജറാത്തിലെ സാനന്ദിൽ രു പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനായി കൊക്കകോള 3,000 കോടി രൂപ നിക്ഷേപിക്കുമെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. ഇൻറർനാഷണൽ സ്പിരിറ്റ്സ് ആൻഡ് വൈൻസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ISWAI) റിപ്പോർട്ട് പ്രകാരം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ലഹരിപാനീയ വിപണി 64 ബില്യൺ ഡോളറിലെത്തുമെന്ന് കണക്കാക്കപ്പെടുന്നു, ഇത് ചെറിയ കാലയളവിൽ തന്നെ വിപണി വരുമാനത്തിൽ ഇന്ത്യയെ അഞ്ചാമത്തെ വലിയ സംഭാവന ചെയ്യുന്ന രാജ്യമായി മാറ്റും.