പിന്നിട്ട ഒരു നൂറ്റാണ്ടിൽ സ്ത്രീകളുടെ വരുമാനത്തെയും തൊഴിൽ വിപണി പങ്കാളിത്തത്തെയും കുറിച്ചുള്ള ആദ്യത്തെ സമഗ്രമായ കണക്ക് ക്ലോഡിയ ഗോൾഡിൻ നൽകി.
ഈ വർഷത്തെ നോബൽ സീസണിലെ അവസാന സമ്മാനമായ സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്‌കാരം ക്ലോഡിയ ഗോൾഡിന്. തൊഴിൽ മേഖലയിൽ സ്ത്രീകളുടെ സംഭാവനകളെക്കുറിച്ചുള്ള സമഗ്രമായ ഗവേഷണത്തിനാണ് ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫസർ അര്ഹയായിരിക്കുന്നത്.
തൊഴിലിടങ്ങളിൽ ഏതാനും പതിറ്റാണ്ടുകളായി സ്ത്രീകളുടെ പ്രതിനിധ്യം കൂടി വരുന്നുണ്ട്. ഒപ്പം തന്നെ നിരവധി അവഗണനകളും പ്രതിസന്ധികളുമാണ് തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നത്. പിന്നിട്ട ഒരു നൂറ്റാണ്ടിൽ സ്ത്രീകളുടെ വരുമാനത്തെയും തൊഴിൽ വിപണി പങ്കാളിത്തത്തെയും കുറിച്ചുള്ള ആദ്യത്തെ സമഗ്രമായ കണക്ക് ക്ലോഡിയ ഗോൾഡിൻ നൽകി.
undefined
ALSO READ: സഹകരണ ബാങ്കുകള്‍ 'ജാഗ്രതൈ',,, നിരീക്ഷണം കര്‍ശനമാക്കി ആര്‍ബിഐ
സ്ത്രീകളുടെ തൊഴിൽ മേഖലയിലെ പങ്കാളിത്തത്തെ കുറിച്ചുള്ള കണക്കുകൾ തങ്ങളുടെ ധാരണ തിരുത്തി കുറിച്ചുവെന്നും കാര്യക്ഷമമായി വിലയിരുത്താൻ സാധിച്ചുവെന്നും 2023 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള സ്വെറിജസ് റിക്‌സ്ബാങ്ക് സമ്മാനം പ്രഖ്യാപിച്ചുകൊണ്ട് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്രസ്താവിച്ചു.
1969-ൽ ഈ പുരസ്‌കാരം ആരംഭിച്ചതിന് ശേഷം ഈ പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ വനിതയാണ് ക്ലോഡിയ ഗോൾഡിൻ. 92 സാമ്പത്തിക ശാസ്ത്ര പുരസ്‌കാര ജേതാക്കളിൽ രണ്ട് പേർ മാത്രമാണ് വനിതകൾ.
തൊഴിൽ വിപണിയിൽ സ്ത്രീകളുടെ പങ്ക് മനസ്സിലാക്കിയിരിക്കുന്നത് പ്രധാനമാണ്. ക്ലോഡിയ ഗോൾഡിൻ്റെ ഗവേഷണത്തിന് നന്ദി, അടിസ്ഥാന ഘടകങ്ങളെക്കുറിച്ചും ഭാവിയിൽ ഏതൊക്കെ തടസ്സങ്ങൾ പരിഹരിക്കപ്പെടേണ്ടതായുണ്ടെന്നും മനസ്സിലാക്കാനാകുമെന്ന് സാമ്പത്തിക ശാസ്ത്രത്തിനുള്ള പുരസ്‌കാര കമ്മിറ്റിയുടെ അധ്യക്ഷൻ ജേക്കബ് സ്വെൻസൺ പറഞ്ഞു.
ഡിസംബറിൽ ഓസ്ലോയിലും സ്റ്റോക്ക്ഹോമിലും നടക്കുന്ന അവാർഡ് ദാന ചടങ്ങിലാണ് സമ്മാനങ്ങൾ വിതരണം ചെയ്യുന്നത്. ഏകദേശം 1 മില്യൺ ഡോളർ ക്യാഷ് അവാർഡ് അതായത്,ഏകദേശം എട്ടര കോടി രൂപയും 18 കാരറ്റ് സ്വർണ്ണ മെഡലും വിജയികൾക്ക് ലഭിക്കും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം