ഭവന വായ്‌പയ്ക്ക് കിടിലന്‍ ഓഫറുകള്‍; ഈ ഉത്സവ സീസണിൽ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാം

By Web Team  |  First Published Nov 13, 2023, 1:17 PM IST

പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഇളവ് എന്നുള്ളതുകൊണ്ട് തന്നെ ഭവന വായ്പ എടുക്കാന്‍ ആലോചിക്കുന്നവര്‍ പെട്ടെന്ന് തന്നെ അപേക്ഷ നല്‍കണം.


വനവായ്പ എടുക്കാന്‍ ആലോചിക്കുന്നുണ്ടോ..ഈ ഉല്‍സവ സീസണ്‍ അതിന് അനുയോജ്യമായ സമയമാണ്. പല ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഭവന വായ്പകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പരിമിത കാലത്തേക്ക് മാത്രമാണ് ഈ ഇളവ് എന്നുള്ളതുകൊണ്ട് തന്നെ ഭവന വായ്പ എടുക്കാന്‍ ആലോചിക്കുന്നവര്‍ പെട്ടെന്ന് തന്നെ അപേക്ഷ നല്‍കണം. ഭവനവായ്പ പലിശ നിരക്കുകളിൽ ആകർഷകമായ കിഴിവുകളും പ്രോസസ്സിംഗ് ഫീസിൽ ഇളവുകളും ആണ് ഓഫറിൽ ഉൾപ്പെടുന്നത്. എതെല്ലാം സ്ഥാപങ്ങളാണ് ഏറ്റവും കൂടുതൽ ഓഫറുകൾ നൽകുന്നതെന്ന് നോക്കാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 8.4% മുതൽ പലിശ നിരക്കിലാണ് ഭവന വായ്പ നൽകുന്നത്. ടോപ്പ്-അപ്പ് ഹോം ലോണിലും ഈ കിഴിവ് ലഭിക്കും.  എസ്ബിഐ ടോപ്പ്-അപ്പ് ഹോം ലോണുകൾ 8.9%  പലിശ നിരക്കിൽ നൽകുന്നുണ്ട്. ഹോം ലോണുകളുടെയും ടോപ്പ്-അപ്പ് ലോണുകളുടെയും  , പ്രോസസ്സിംഗ് ഫീസ് നിരക്കിൽ 50% ഇളവ് എസ്ബിഐ  നൽകുന്നുണ്ട്.  ഡിസംബർ 31 ആണ് ഈ ഇളവ് ലഭ്യമാക്കാനുള്ള അവസാന തീയതി .

എച്ച്‌ഡിഎഫ്‌സി ബാങ്ക്

സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉത്സവകാല ഓഫറുകളുടെ ഭാഗമായി 8.75%ന് പകരം 8.35% പലിശനിരക്കിൽ വായ്പ നൽകും. കൂടാതെ, പ്രോസസ്സിംഗ് ഫീസിൽ   50% വരെ കിഴിവ് ലഭിക്കും .പരിമിത കാലയളവിലേക്ക് മാത്രമുള്ള ഓഫറാണിതെന്ന് ഓർക്കുക.

പഞ്ചാബ് നാഷണൽ ബാങ്ക്
 
പഞ്ചാബ് നാഷണൽ ബാങ്കിന്റെ 'ദീപാവലി ധമാക്ക 2023' ഫെസ്റ്റിവൽ ഓഫറിന് കീഴിൽ, ഉപഭോക്താക്കൾക്ക് 8.4% മുതൽ പലിശ നിരക്കിൽ ഭവന വായ്പകൾ ലഭിക്കും. കൂടാതെ, ഭവന വായ്പയുടെ   മുൻകൂർ/പ്രോസസിംഗ് ഫീസും ഡോക്യുമെന്റേഷൻ ചാർജുകളും പൂർണമായി എഴുതിത്തള്ളുമെന്ന് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഓഫറുകൾ 2023 നവംബർ 30 വരെ മാത്രമാണ് ലഭിക്കുക .

ബാങ്ക് ഓഫ് ബറോഡ

'ഫെസ്റ്റിവൻസ' ഓഫറുകളുടെ ഭാഗമായി ബാങ്ക് ഓഫ് ബറോഡ, ഭവന വായ്പകൾ  8.4%  പലിശ നിരക്കിൽ നൽകും.  കൂടാതെ, പ്രോസസ് ഫീസും മുൻകൂർ ഫീസും പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.  ഈ പ്രത്യേക ഓഫറുകൾ 2023 ഡിസംബർ 31 വരെ ലഭ്യമാകും.

എൽഐസി ഹൗസിംഗ്

ഉത്സവ സീസണിൽ എൽഐസി ഹൗസിംഗ് പ്രത്യേക ഭവന വായ്പാ നിരക്കുകൾ അവതരിപ്പിച്ചു.  2 കോടി രൂപ വരെയുള്ള ഭവനവായ്പകൾക്ക്   പ്രതിവർഷം 8.40% മുതലാണ്   പലിശ നിരക്ക് .  2023 ഒക്‌ടോബർ 27-ന് ശേഷം സമർപ്പിക്കുന്ന അപേക്ഷകൾക്കാണ് മുകളിലുള്ള നിരക്കുകൾ

 

Latest Videos

click me!