പാൻ കാർഡിലെ അഡ്രസ് തെറ്റാണോ? ആധാർ ഉപയോഗിച്ച് എളുപ്പം മാറ്റാം

By Web Team  |  First Published Mar 3, 2023, 1:03 PM IST

പെൻഷൻ, ബാങ്ക് അക്കൗണ്ടുകൾ, സർക്കാർ സ്കീമുകൾക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ എന്നിവയ്ക്ക്  പാൻ കാർഡ് ആവശ്യമാണ്. പാൻ കാർഡിലെ അഡ്രസ് തെറ്റാണോ? ആധാർ ഉപയോഗിച്ച് എളുപ്പം മാറ്റാം


നികുതിദായകനായ ഇന്ത്യൻ പൗരന് വളരെ പ്രധാനപ്പെട്ട ഒന്നാണ്  പെർമനന്റ് അക്കൗണ്ട് നമ്പർ. അഥവാ പാൻ കാർഡ്. ആദായനികുതി വകുപ്പ് നൽകിയ ഈ 10 അക്ക ആൽഫാന്യൂമെറിക് കോഡ് ഒരു വ്യക്തിയുടെ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും രേഖ കൂടിയാണ്. നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഇത്. പെൻഷൻ, ബാങ്ക് അക്കൗണ്ടുകൾ, സർക്കാർ സ്കീമുകൾക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ എന്നിവയ്ക്കും പാൻ കാർഡ് ആവശ്യമാണ്.  

അതേസമയം, ഇന്ത്യൻ പൗരന്മാർക്ക് വളരെ പ്രധാനപ്പെട്ട മറ്റൊരു തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. 12 അക്ക നമ്പർ ഉൾക്കൊള്ളുന്നതാണ് ഇത്. വ്യക്തികൾക്ക് സാധുതയുള്ള ആധാർ കാർഡ് ഉണ്ടെങ്കിൽ പാൻ കാർഡ് വിലാസം മാറ്റാവുന്നതാണ്. 

Latest Videos

undefined

ആധാർ ഉപയോഗിച്ച് നിങ്ങളുടെ പാൻ കാർഡിലെ വിലാസം അപ്ഡേറ്റ് ചെയ്യുന്നതിന്, യുടിഐ ഇൻഫ്രാസ്ട്രക്ചർ ടെക്നോളജി ആൻഡ് സർവീസസ് ലിമിറ്റഡ് പോർട്ടൽ സന്ദർശിക്കേണ്ടതുണ്ട്. പാൻ കാർഡ് നമ്പർ, ആധാർ നമ്പർ, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ നൽകിയ ശേഷം 'ആധാർ ഇ-കെവൈസി അഡ്രസ് അപ്‌ഡേറ്റ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ക്യാപ്‌ച പൂരിപ്പിക്കുക, നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ച് 'സമർപ്പിക്കുക' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലോ ഇമെയിൽ ഐഡിയിലോ നിങ്ങൾക്ക് ഒരു ഒട്ടിപി ലഭിക്കും, അത് നൽകി കഴിഞ്ഞാൽ, പാൻ കാർഡ് വിലാസം അപ്ഡേറ്റ് ചെയ്യാൻ നിങ്ങളുടെ ആധാർ വിശദാംശങ്ങൾ ഉപയോഗിക്കും. അപ്ഡേറ്റ് ചെയ്തു കഴിഞ്ഞാൽ എസ്എംഎസ് വഴിയും ഇ മെയിൽ വഴിയും സ്ഥിരീകരണം ലഭിക്കും.

ആധാർ കാർഡ് ഇന്ത്യൻ പൗരന്മാർക്ക് അവരുടെ പാൻ കാർഡ് വിലാസം ഓൺലൈനിൽ അപ്ഡേറ്റ് ചെയ്യുന്നത് എളുപ്പമാക്കുന്നു. 
 

click me!