സന്തോഷ വാര്‍ത്ത, ദീർഘകാല മൂലധന നേട്ട നികുതിയിലെ വിവാദ മാറ്റം പിൻവലിച്ച് സർക്കാർ

By Web Team  |  First Published Aug 6, 2024, 11:40 PM IST

വീടും വസ്തുവും വില്‍ക്കുമ്പോഴുള്ള അധികനികുതി ഭാരമാണ് ഇതോടെ ഒഴിവായത്. സർക്കാർ ശുപാർശ വലിയ എതിർപ്പിന് ഇടയാക്കിയിരുന്നു.


ദില്ലി: ദീർഘകാല മൂലധന നേട്ട നികുതിയിലെ വിവാദ മാറ്റം പിൻവലിച്ച് കേന്ദ്ര സർക്കാർ. വിലക്കയറ്റത്തിന് ആനുപാതികമായുള്ള ഇൻഡക്സേഷൻ ആനുകൂല്യം സർക്കാർ പുനഃസ്ഥാപിച്ചു. ഇതിനായി ധനകാര്യ ബില്ലിൽ മാറ്റം വരുത്തും. ഇൻഡക്സേഷൻ ഇല്ലാതെ 12.5% നികുതിക്കുള്ള നിർദ്ദേശവും നിലനിറുത്തും. ഏതാണോ കുറഞ്ഞ നികുതി അത് നല്‍കിയാൽ മതിയാകും. വീടും വസ്തുവും വില്‍ക്കുമ്പോഴുള്ള അധികനികുതി ഭാരമാണ് ഇതോടെ ഒഴിവായത്. സർക്കാർ ശുപാർശ വലിയ എതിർപ്പിന് ഇടയാക്കിയിരുന്നു.

എന്താണ് മൂലധന നേട്ട നികുതി?

Latest Videos

undefined

ഒരു 'മൂലധന ആസ്തി' വിൽക്കുന്നതിലൂടെ ഉണ്ടാകുന്ന ഏതൊരു ലാഭമോ നേട്ടമോ 'മൂലധന നേട്ടത്തിൽ നിന്നുള്ള വരുമാനം' എന്നറിയപ്പെടുന്നു. ഈ ആസ്തിയുടെ കൈമാറ്റം നടക്കുന്ന അവസരത്തിൽ അത്തരം മൂലധന നേട്ടങ്ങൾക്ക് നികുതി ബാധകമാണ്. ഇതിനെ മൂലധന നേട്ട നികുതി എന്ന് വിളിക്കുന്നു. രണ്ട് തരത്തിലുള്ള മൂലധന നേട്ടങ്ങളുണ്ട്: ഹ്രസ്വകാല മൂലധന നേട്ടം (എസ്ടിസിജി), ദീർഘകാല മൂലധന നേട്ടം (എൽടിസിജി).

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!