രാജ്യത്തെ ബാങ്കിങ് മേഖലയിൽ മൊബൈൽ ആപ്പിൽ ഇത്തരം ഫീച്ചർ അവതരിപ്പിക്കുന്ന ആദ്യത്തെ ബാങ്കാണ് കാനറ ബാങ്ക്.
യുപിഐ ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്താവുന്ന സംവിധാനവുമായി കാനറാ ബാങ്ക്. ഇതിനായി കനറാ ബാങ്ക് യുപിഐ ഇന്റർഓപ്പറബിൾ ഡിജിറ്റൽ റുപ്പി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി) പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. 'കാനറ ഡിജിറ്റൽ റുപ്പി ആപ്പ്' എന്നാണ് ആപ്ലിക്കേഷന്റെ പേര്. രാജ്യത്തെ ബാങ്കിങ് മേഖലയിൽ മൊബൈൽ ആപ്പിൽ ഇത്തരം ഫീച്ചർ അവതരിപ്പിക്കുന്ന ആദ്യത്തെ ബാങ്കാണ് കാനറ ബാങ്ക്.
പുതിയ സംവിധാനം അവതരിപ്പിക്കുന്നതോടെ ഉപഭോക്താക്കൾക്ക് കാനറ ഡിജിറ്റൽ റുപ്പി ആപ്പ് ഉപയോഗിച്ച് യുപിഐ ക്യുആർ കോഡുകൾ സ്കാൻ ചെയ്യാനും ഡിജിറ്റൽ കറൻസി വഴി പണമടയ്ക്കാനും കഴിയും. അതായത് കച്ചവടക്കാരുടെ കയ്യിലുള്ള യുപിഐ ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഉപഭോക്താക്കൾക്ക് ഇടപാടുകൾ നടത്താമെന്ന് ചുരുക്കം. ഇത്തരത്തിൽ ഇടപാട് നടത്തുമ്പോൾ ഡിജിററൽ കറൻസി മുഖേനയുള്ള പേയ്മെന്റുകൾ സ്വീകരിക്കുന്നതിന് പ്രത്യേക പ്ലാറ്റ്ഫോമിന്റെ ആവശ്യവും വരുന്നില്ല.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള വിപ്ലവകരമായ ചുവടുവെയ്പിന്റെ ഭാഗമായാണ് കാനറ ബാങ്ക് ഡിജിറ്റൽ റുപ്പി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത് . ഡിജിറ്റൽ കറൻസി ഉപയോഗിച്ച് സുരക്ഷിതമായും, വേഗത്തിലും ഉപഭോക്താക്കൾക്ക് ഇടപാടുകൾ നടത്താൻ കഴിയുമെന്നും കാനറ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കെ സത്യനാരായണ രാജു പറഞ്ഞു.ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ആപ്ലിക്കേഷൻ ലഭ്യമാണ്.
ആപ്ലിക്കേഷന്റെ ഉപയോഗക്രമം
ആദ്യം സിബിഡിസി വാലറ്റിലേക്ക് ലിങ്ക് ചെയ്‌ത അക്കൗണ്ടിൽ നിന്നുമായി കറൻസി ലോഡ് ചെയ്യുക. തുടർന്ന് ഡിജിറ്റൽ കറൻസി റിഡീം ചെയ്‌തതിനു ശേഷം ലിങ്ക് ചെയ്‌ത അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് ചെയ്യുക. സിബിഡിസി വാലറ്റ് ഉള്ള ഏതൊരു വ്യക്തിക്കും ഡിജിറ്റൽ കറൻസി ട്രാൻസ്ഫർ ചെയ്യാം. സിബിഡിസി , ക്യു ആർ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകൾ നടത്തി പണം സ്വീകരിക്കുകയും, അയക്കുകയും ചെയ്യാം . വ്യാപാരികൾക്ക് സിബിഡിസി , ക്യു ആർ അല്ലെങ്കിൽ യുപിഐ ക്യു ആർ മുഖേന പേയ്‌മെന്റുകൾ നടത്താം. കൂടാതെ, ഇടപാടുകൾ സുരക്ഷിതമാക്കുന്നതിനും ഉപയോക്താക്കളുടെ ഡാറ്റ സംരക്ഷിക്കുന്നതിനുമായി ആപ്ലിക്കേഷനിൽ മൾട്ടി-ഫാക്ടർ ഓതന്റിക്കേഷനും എൻക്രിപ്ഷനും ഉണ്ട്.
സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം