ജീവനക്കാരുടെ നോട്ടീസ് പിരീഡ് കുറച്ച് ബൈജൂസ്‌; കാരണം ഇതോ

By Web Team  |  First Published Dec 6, 2023, 7:18 PM IST

ജീവനക്കാർക്ക് ശമ്പളം നല്കാൻ പണമില്ലാതെ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ വീടുകൾ പണയം വെച്ചതിന് പുറമെ  ജീവനക്കാരുടെ നോട്ടീസ് പിരീഡ് വെട്ടുക്കുറച്ചു


മുംബൈ: ജീവനക്കാരുടെ നോട്ടീസ് പിരീഡ് കുറച്ച് എഡ്‌ടെക് കമ്പനിയായ ബൈജൂസ്‌. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ  ജീവനക്കാർ നൽകേണ്ട നിർബന്ധിത സേവന സമയം വെട്ടികുറച്ചിരിക്കുകയാണ് കമ്പനി. 

ലെവൽ 1, ലെവൽ 2, ലെവൽ 3  ജീവനക്കാരുടെ നോട്ടീസ് പിരീഡ് 15 ദിവസമായി കുറച്ചിരിക്കുന്നു. ഇതിൽ എക്സിക്യൂട്ടീവുകൾ, അസോസിയേറ്റ്‌സ്, സ്പെഷ്യലിസ്റ്റുകൾ എന്നിവ ഉൾപ്പെടുന്നു.  നേരത്തെ ഇത് മുപ്പത് മുതൽ 60 ദിവസം വരെയായിരുന്നു. അസിസ്റ്റന്റ് മാനേജർമാരും അതിനു മുകളിൽ ഉള്ളവരും ഉൾപ്പെടുന്ന ലെവൽ 4 ജീവനക്കാർക്കുള്ള നോട്ടീസ് പിരീഡ് ഇപ്പോൾ 30 ദിവസമാണ്. നേരത്തെ ഇത് 60 ദിവസം വരെ ആയിരുന്നു. 

Latest Videos

undefined

ജീവനക്കാർക്ക് ശമ്പളം നല്കാൻ പണമില്ലാതെ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ വീടുകൾ പണയം വെച്ചത് വാർത്തയായിരുന്നു. ബെംഗളൂരുവിൽ ബൈജുവിന്റെ  ഉടമസ്ഥതയിലുള്ള രണ്ട് വീടുകൾ, എപ്സിലോണിലെ അദ്ദേഹത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന വില്ല എന്നിവ പണയപ്പെടുത്തിയതായാണ് സൂചന. 12 മില്യൺ ഡോളർ കടം വാങ്ങാൻ ഇവ ഈദ് നൽകിയതായാണ് റിപ്പോർട്ട്. 

ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റിലെ 15,000 ജീവനക്കാർക്ക് ശമ്പളം നൽകാൻ ഫണ്ട് ഉപയോഗിച്ചു. അതേസമയം, ബൈജു രവീന്ദ്രനോ ബൈജൂസിന്റെ പ്രതിനിധികളോ വാർത്തകളോട് പ്രതികരിച്ചിട്ടില്ല. 

 2015ലാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ ബൈജൂസ് ലേണിംഗ് ആപ്പ് അവതരിപ്പിച്ചത് .തുടക്കകാലത്ത് 2.200 കോടി ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പുകളിൽ ഒന്നായിരുന്നു ബൈജൂസ്. 2021ലാണ് ബൈജൂസ് അമേരിക്കന്‍ വായ്പാദാതാക്കളില്‍ നിന്ന് 5-വര്‍ഷ വായ്പ എടുത്തത്. പിന്നീട് ബൈജൂസിന് പ്രതിസന്ധിയുടെ നാളുകളായിരുന്നു. ഒരു കാലത്ത് ഇന്ത്യയുടെ കുതിച്ചുയരുന്ന സ്റ്റാർട്ടപ്പ് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ചിഹ്നമായി എടുത്തുകാണിച്ചിരുന്നത് ബൈജൂസിനെയായിരുന്നു. കോവിഡിന് ശേഷം ഓൺലൈൻ വിദ്യാഭ്യാസ മേഖലയിലുണ്ടായ മാന്ദ്യമാണ് ബൈജൂസിന് തിരിച്ചടിയായത്. കഴിഞ്ഞ ദിവസം, ആഗോള ടെക് നിക്ഷേപകരായ പ്രോസസ്, ബൈജൂസിന്റെ വിപണി മൂല്യം 3 ബില്യണിൽ താഴെയായി കുറച്ചു. 2022 ജൂലൈയിൽ  22.5 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പായിരുന്നു ബൈജൂസ്. അതിൽ നിന്ന് 86% കുറവാണ് ഇപ്പോൾ വരുത്തിയിരിക്കുന്നത് . കഴിഞ്ഞ വർഷം, പ്രോസസും ബ്ലാക്ക്‌റോക്കും ഉൾപ്പെടെയുള്ള ഓഹരി ഉടമകൾ ബൈജുസിന്റെ മൂല്യം മാർച്ചിൽ 11 ബില്യൺ ഡോളറായും മേയിൽ 8 ബില്യൺ ഡോളറായും ജൂണിൽ 5 ബില്യൺ ഡോളറായും വെട്ടിച്ചുരുക്കിയിരുന്നു

click me!