ബജറ്റ് കാത്ത് ഓഹരി വിപണി: ഈ പ്രഖ്യാപനങ്ങള്‍ വന്നാല്‍ സൂചികകള്‍ കുതിക്കും, നിക്ഷേപകർ അറിയേണ്ടത്

By Web Team  |  First Published Jul 4, 2024, 7:07 PM IST

വരുന്ന ബജറ്റില്‍ ഉപഭോക്തൃ ചെലവ് ഉത്തേജിപ്പിക്കാനുള്ള നിര്‍ദേശങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമേ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായേക്കും


ഹരി വിപണി ഓരോ ദിവസവും പുതിയ ഉയരങ്ങള്‍ കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഓഹരി വിപണിയില്‍ എന്ത് പ്രതിഫലനമാണ് ഉണ്ടാക്കുക എന്ന് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് നിക്ഷേപകര്‍. സര്‍ക്കാരിന്‍റെ പൊതു ചെലവും , കമ്പനികളുടെ മികച്ച പ്രവര്‍ത്തന ഫലവും കാരണം ഈ വര്‍ഷം 20 ശതമാനം നേട്ടം ഓഹരി വിപണികള്‍ കൈവരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വരുന്ന ബജറ്റില്‍ ഉപഭോക്തൃ ചെലവ് ഉത്തേജിപ്പിക്കാനുള്ള നിര്‍ദേശങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമേ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായേക്കും. ഇത് രണ്ടും ഓഹരി വിപണികളുടെ കുതിപ്പിന് സഹായകരമാകുമെന്ന് ദേശീയ മാധ്യമമായ ബ്ലൂംബെര്‍ഗ് നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും നിഫ്റ്റി 26,000 പോയിന്‍റ് ഭേദിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ വര്‍ഷം ഇതുവരെ 12 ശതമാനം നേട്ടമാണ് നിഫ്റ്റിയിലുണ്ടായത്.

Latest Videos

ഈ സാമ്പത്തിക വർഷത്തിലെ ധനക്കമ്മി ലക്ഷ്യം ജിഡിപിയുടെ 5.1% ആണ്. ഈ  ലക്ഷ്യം കുറയുകയോ കൂട്ടുകയോ ചെയ്താൽ അത് വിപണിയെ സ്വാധീനിക്കും. വർധനയാണെങ്കില്‍ അത് വിപണിയെ പ്രതികൂലമായി ബാധിക്കും. തിരിച്ചാണെങ്കില്‍ അത് വിപണിയ്ക്ക് അനുകൂലമാണ്. ഉയർന്ന പലിശനിരക്ക് ഓഹരി വിപണിയ്ക്ക് തിരിച്ചടിയാണ്. കാരണം, ഉയർന്ന പലിശനിരക്ക് കാരണം നിക്ഷേപം ബോണ്ടുകളിലേക്കും എഫ്ഡികളിലേക്കും  മാറ്റുന്നതിന് ആളുകളെ പ്രേരിപ്പിക്കും. ഉയർന്ന പലിശനിരക്കിനുള്ള പ്രധാന കാരണങ്ങളിലൊന്ന് വർധിച്ച പണപ്പെരുപ്പമാണ്. തുടർച്ചയായി ഉയർന്ന പണപ്പെരുപ്പം കാരണം ആർബിഐ ഉടൻ പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയില്ല. അതുകൊണ്ട് തന്നെ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള പ്രഖ്യാപനം ബജറ്റിലുണ്ടാകുന്നത് വിപണിയ്ക്ക് ഗുണകരമാണ്

click me!