കഴിഞ്ഞയാഴ്ച കേന്ദ്ര മന്ത്രിതല സമിതിയും താൽപര്യപത്രങ്ങൾ പരിശോധിച്ചിരുന്നു.
മുംബൈ: ഭാരത് പെട്രോളിയത്തെ സ്വന്തമാക്കാനായി മൂന്ന് കമ്പനികൾ സമർപ്പിച്ച താൽപര്യപത്രങ്ങൾ (ഇഒഐ) ഇന്ന് കേന്ദ്ര ഉന്നതതല സമിതി വിലയിരുത്തും. കമ്പനിയുടെ ഓഹരി വിൽപ്പനയുടെ ട്രാൻസാക്ഷൻ അഡ്വൈസറായി നിയോഗിക്കപ്പെട്ട ഡിലോയിറ്റ് ഇഒഐകളെക്കുറിച്ച് സമർപ്പിച്ച പരിശോധനാ റിപ്പോർട്ടും സമിതി വിലയിരുത്തും.
വേദാന്ത ഗ്രൂപ്പ്, അന്താരാഷ്ട്ര ഇക്വിറ്റി ഫണ്ടുകളായ അപ്പോളോ ഗ്ലോബൽ, ഐ സ്ക്വയേർഡ് ക്യാപ്പിറ്റലിന് കീഴിലുളള തിങ്ക് ഗ്യാസ് എന്നീ കമ്പനികളാണ് താൽപര്യപത്രം സമർപ്പിച്ചിട്ടുളളത്. കഴിഞ്ഞയാഴ്ച കേന്ദ്ര മന്ത്രിതല സമിതിയും താൽപര്യപത്രങ്ങൾ പരിശോധിച്ചിരുന്നു.