ഒരു കപ്പ് കാപ്പിക്ക് 328 രൂപ! അമിത വിലയെന്ന് കോടീശ്വരനായ വാറൻ ബഫറ്റിന്റെ ഭാര്യ

By Web Team  |  First Published Jul 18, 2023, 8:57 PM IST

ലോകത്തിലെ ആറാമത്തെ ധനികനാണെങ്കിലും ഒരു കപ്പ് കാപ്പിക്ക് 328 രൂപ നൽകേണ്ടതുണ്ടോ? കാപ്പിയുടെ അമിത വിലയെ കുറിച്ച് പരാതിപ്പെട്ട് ആസ്ട്രിഡ് ബഫറ്റ് 
 


ഫോർബ്‌സ് ഇന്ത്യയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ധനികനാണ് വാറൻ ബഫറ്റ്. കഴിഞ്ഞ ദിവസം വാറൻ ബഫറ്റിന്റെ ഭാര്യയെ ആസ്ട്രിഡ് ബഫറ്റ് ഒരു കപ്പ് കാപ്പിയെ കുറിച്ച് പരാതിപ്പെട്ടതായാണ് റിപ്പോർട്ട്. പരാതിപ്പെടാനുള്ള കാരണം മറ്റൊന്നും അല്ല അതിന്റെ ഉയർന്ന വില തന്നെയാണ്. ശതകോടീശ്വരന്മാർക്കായുള്ള അലൻ ആൻഡ് കോയുടെ വാർഷിക വേനൽക്കാല ക്യാമ്പിൽ പങ്കെടുത്ത ആസ്ട്രിഡ് ബഫറ്റ് ഒരു കപ്പ് കാപ്പിക്ക് നൽകിയത് 4  ഡോളറാണ്. അതായത് 328 രൂപ.

ALSO READ: മുകേഷ് അംബാനിയുടെ വിശ്വസ്തൻ, റിലയൻസിലെ ഈ ജീവനക്കാരന്റെ ശമ്പളം ഒന്നും രണ്ടും കോടിയല്ല

Latest Videos

undefined

'പല വേദികളിലും ഇതേ വിലയ്ക്ക് 'ഒരു പൗണ്ട് കാപ്പി കിട്ടുമല്ലോ' എന്നവര്‍ പരാതിപ്പെട്ടതായാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തിലെ ആറാമത്തെ ധനികനാണെങ്കിലും, ബഫറ്റിന് മിതവ്യയം പ്രശസ്തമാണ്.കോടികൾ സ്വത്തുണ്ടെങ്കിലും ലളിത ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്ന വാറൻ ബഫറ്റ്, 1958ൽ  31,500 ഡോളറിന് ഒമാഹയിൽ അദ്ദേഹം  വാങ്ങിയ അതേ വീട്ടിലാണ് താമസിക്കുന്നത്

വാറൻ ബഫറ്റ് 2006-ലാണ് ആസ്ട്രിഡ് മെൻക്‌സിനെ വിവാഹം കഴിച്ചത്. വിവാഹം ചെയ്യുമ്പോൾ അദ്ദേഹത്തിന് 76 വയസ്സായിരുന്നു, ആസ്ട്രിഡിന് 60 വയസ്സായിരുന്നു. 16 വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നു ഇരുവരും തമ്മിൽ. കോൺഫറൻസുകൾ ഉൾപ്പെടെ എല്ലായിടത്തും ആസ്ട്രിഡ് വാറൻ ബഫറ്റിനെ അനുഗമിക്കാറുണ്ട്.

ALSO READ: 'സ്വർണത്തിൽ തീർത്ത ശംഖും ആമയും' തിരുപ്പതി ക്ഷേത്രത്തിൽ സമർപ്പിച്ച് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി

ചെലവിനേയും വരവിനെയും നിക്ഷേപങ്ങളെയും കുറിച്ച് വ്യക്തമായ ധാരണയുള്ള വാറൻ ബഫറ്റ് നിക്ഷേപത്തെക്കുറിച്ച് നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. മാത്രമല്ല, ബഫറ്റ് തന്റെ ജീവകാരുണ്യ സ്വഭാവത്തിന് പേരുകേട്ടയാളാണ്, തന്റെ സമ്പത്തിന്റെ 99 ശതമാനവും സംഭാവന ചെയ്യുമെന്ന് ബഫറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതുവരെ അദ്ദേഹം 51 ബില്യൺ ഡോളറിലധികം നൽകിയിട്ടുണ്ട്, കൂടുതലുംബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനും അദ്ദേഹത്തിന്റെ കുട്ടികളുടെ ഫൗണ്ടേഷനുകൾക്കുമായാണ്. 
 

click me!