ബക്രീദ് പ്രമാണിച്ച് ബാങ്ക് അവധി എത്ര ദിവസം; ആർബിഐ പറയുന്നതിങ്ങനെ

By Web Team  |  First Published Jun 27, 2023, 2:40 PM IST

ഈ മാസത്തിന്റെ അവസാന ആഴ്ചയായതിനാൽ പലർക്കും അവസാനത്തേക്ക് മാറ്റിവെച്ച പല ബാങ്കിങ് നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതായി ഉണ്ടാകും അതിനാൽ ബാങ്ക് അവധി അറിഞ്ഞ ശേഷം മാത്രം ബാങ്കിലെത്തുക. അല്ലെങ്കിൽ അവധിക്ക് മുൻപായി ബാങ്ക് ഇടപാടുകൾ പൂർത്തിയാക്കാൻ ശ്രമിക്കുക. 


ദില്ലി: രാജ്യത്ത് ജൂൺ 29 ന് ബക്രീദ് ആഘോഷിക്കുകയാണ്. ഇത് പ്രമാണിച്ച് വിവിധ സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും. ചില സംസ്ഥാനങ്ങളിൽ ജൂൺ 28 ന് അവധിയാണെങ്കിൽ മറ്റ് ചില സംസ്ഥാനങ്ങൽ ജൂൺ 29 നാണ് അവധി. ഈ മാസത്തിന്റെ അവസാന ആഴ്ചയായതിനാൽ പലർക്കും അവസാനത്തേക്ക് മാറ്റിവെച്ച പല ബാങ്കിങ് നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടതായും ഉണ്ടാകും അതിനാൽ ബാങ്ക് അവധി അറിഞ്ഞ ശേഷം മാത്രം ബാങ്കിലെത്തുക. അല്ലെങ്കിൽ അവധിക്ക് മുൻപായി ബാങ്ക് ഇടപാടുകൾ പൂർത്തിയാക്കാൻ ശ്രമിക്കുക. 

ALSO READ: ജൂലൈയിൽ 15 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും; ബാങ്കിലേക്ക് എത്തുന്നതിന് മുൻപ് ഇക്കാര്യം അറിഞ്ഞിരിക്കൂ

Latest Videos

undefined

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അവധിക്കാല പട്ടിക പ്രകാരം.  ബക്രീദ് പ്രമാണിച്ച് മഹാരാഷ്ട്ര, ജമ്മു, കേരളം, ശ്രീനഗർ എന്നിവിടങ്ങളിൽ ജൂൺ 28 ന് ബാങ്കുകൾ അടച്ചിരിക്കും. ത്രിപുര, ഗുജറാത്ത്, മിസോറാം, കർണാടക, മധ്യപ്രദേശ്, ചണ്ഡിഗഡ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, അസം, ആന്ധ്രപ്രദേശ്, തെലങ്കാന, മണിപ്പൂർ, രാജസ്ഥാൻ, ജമ്മു, ശ്രീനഗർ, ഉത്തർപ്രദേശ്, ബംഗാൾ, ന്യൂഡൽഹി, ഗോവ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മേഘാലയ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ജൂൺ 29 ന് ബാങ്കുകൾക്ക് അവധിയാണ്

മഹാരാഷ്ട്ര, സിക്കിം, ഒറീസ, കേരളം എന്നിവിടങ്ങളിൽ ജൂൺ 29 ന്  ബാങ്കുകൾ അടച്ചിട്ടില്ല. അതേസമയം, മിസോറാമിലും ഒറീസയിലും ജൂൺ 30-ന് ബാങ്കുകൾ അടച്ചിടും. 

ALSO READ: 12 ദിവസം ബാങ്കുകൾ അടച്ചിടും; ജൂണിലെ അവധി ദിനങ്ങൾ അറിയാം

ഈ ദിവസങ്ങളിൽ ബാങ്കുകൾ അവധിയാണെങ്കിലും മൊബൈൽ, ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ ഉണ്ടായിരിക്കും. എടിഎം വഴി പണം പിൻവലിക്കുകയും ചെയ്യാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തിറക്കിയ അവധിദിനങ്ങളുടെ പട്ടികയെ ആശ്രയിച്ചിരിക്കും ഓരോ സംസ്ഥാനത്തെയും ബാങ്ക് അവധി 

click me!