ഗണേശ ചതുർത്ഥി പ്രമാണിച്ച് ഓരോ സംസ്ഥാനത്തും എന്നാണ് ബാങ്ക് അവധി? റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധി ദിനങ്ങളുടെ ലിസ്റ്റ് ഇതാ
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഉത്സവങ്ങളിലൊന്നായ ഗണേശ ചതുർത്ഥി രാജ്യത്തുടനീളം വളരെ ആവേശത്തോടെയാണ് ആഘോഷിക്കപ്പെടുന്നത്. ഈ വർഷം, സെപ്റ്റംബർ 19 ചൊവ്വാഴ്ചയാണ് ഗണേശ ചതുർത്ഥി ആഘോഷം. ഗണേശ ചതുർത്ഥി പ്രമാണിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകൾ സെപ്റ്റംബർ 18, 19, 20 തീയതികളിൽ അടഞ്ഞു കിടക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാങ്ക് അവധി ദിനങ്ങളുടെ ലിസ്റ്റ് പ്രകാരം ബാങ്കുകൾക്ക് അവധിയുണ്ട്. എന്നാൽ ഇത് ഓരോ സംസ്ഥാനത്തും വ്യത്യാസപ്പെടും
ഗണേശ ചതുർത്ഥി പ്രമാണിച്ചുള്ള ബങ്ക് അവധി അറിയാം
undefined
സെപ്റ്റംബർ 17 - രാജ്യത്തുടനീളമുള്ള ബാങ്കുകൾ അടഞ്ഞുകിടക്കും.
സെപ്റ്റംബർ 18 - വിനായക് ചതുർത്ഥി പ്രമാണിച്ച് കർണാടകയിലും തെലങ്കാനയിലും ബാങ്കുകൾ അടഞ്ഞുകിടക്കും.
സെപ്റ്റംബർ 19 - ഗുജറാത്ത്, മഹാരാഷ്ട്ര, ഒറീസ്സ, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളിൽ ഗണേശ ചതുര് ത്ഥി ദിനത്തിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
സെപ്റ്റംബർ 20 - ഗണേശ ചതുര്ഥി (രണ്ടാം ദിവസം), നുഖായ് എന്നിവ കാരണം ഒറീസയിലും ഗോവയിലും ബാങ്കുകൾ അടഞ്ഞുകിടക്കും.
സെപ്റ്റംബറിലെ മറ്റ് ബാങ്ക് അവധികൾ
സെപ്റ്റംബർ 22 ശ്രീ നാരായണ ഗുരു സമാധി ദിനം- കേരളത്തിൽ ബാങ്കുകൾക്ക് അവധി
സെപ്റ്റംബർ 27 - മുഹമ്മദ് നബിയുടെ ജന്മദിനം- ജമ്മുവിലും കേരളത്തിലും ബാങ്കുകൾക്ക് അവധി
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധിക്കാല പട്ടിക പ്രകാരം, ഞായർ, രണ്ടാം ശനി, നാലാം ശനി എന്നിവയുൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി സെപ്റ്റംബറിൽ 16 ബാങ്ക് അവധികൾ ഉണ്ട്. ബാങ്കിൽ എത്തുന്നതിന് മുൻപ് അവധി ദിനങ്ങൾ അറിഞ്ഞ ശേഷം സാമ്പത്തിക ഇടപാടുകൾ പ്ലാൻ ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം