50,000 വരെയുള്ള ചെറിയ വായ്പകൾക്ക് അധിക ചാർജുകൾ ഈടാക്കരുത്, ബാങ്കുകൾക്ക് നിർദേശം നൽകി ആർബിഐ; നേട്ടം ആർക്കൊക്കെ

ചെറിയ വായ്പകൾ എടുക്കുന്ന വായ്പക്കാരെ അധിക സാമ്പത്തിക ബാധ്യതകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ന്യായമായ ബാങ്കിങ് സേവനങ്ങൾ നല്കുന്നതിനുമാണ് ആർബിഐയുടെ ഈ നടപടി.

Banks Cannot Impose Excessive Charges On Smaller Loan Amounts Up to 50,000, says RBI

ദില്ലി: ചെറിയ വായ്പ തുകയ്ക്ക്  അമിത നിരക്കുകൾ ചുമത്താൻ ബാങ്കുകൾക്ക് അനുവാദമില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മുൻഗണനാ മേഖല വായ്പ വിഭാഗത്തിലെ  50,000 രൂപ വരെയുള്ള ചെറിയ വായ്പകൾക്ക്   സർവീസ് ചാർജുകളോ വെരിഫിക്കേഷൻ ചാർജുകളോട് ഈടാക്കരുതെന്നു ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. . 

ചെറിയ വായ്പകൾ എടുക്കുന്ന വായ്പക്കാരെ അധിക സാമ്പത്തിക ബാധ്യതകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ന്യായമായ ബാങ്കിങ് സേവനങ്ങൾ നല്കുന്നതിനുമാണ് ആർബിഐയുടെ ഈ നടപടി. ചെറുകിട ബിസിനസുകൾ, കൃഷി തുടങ്ങിയ ചെയ്യുന്നവർ ചെറിയ വായ്പകൾക്കായി അപേക്ഷിക്കുമ്പോൾ പല തരത്തിലുള്ള ചാർജുകൾ ഈടാക്കി ഇനി ബാങ്കുകൾ ബുദ്ധിമുട്ടിക്കില്ല എന്നതാണ് ഈ നടപടി കൊണ്ടുള്ള പ്രയോജനം.  

Latest Videos

മുന്‍ഗണനാ മേഖല വായ്പയെ കുറിച്ചുള്ള ആര്‍ബിഐയുടെ പുതിയ നിർദേശങ്ങളിലാണ് ഈ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. 2025 ഏപ്രില്‍ 1 മുതല്‍ ഇ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. അതേസമയം, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുക്കുന്ന ബാങ്ക് ലോണുകള്‍ മുന്‍ഗണനാ വായ്പ വിഭാഗത്തില്‍ പരിഗണിക്കില്ലെന്നു പുതിയ നിര്‍ദേശത്തില്‍ ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ചെറുകിട ബിസിനസുകള്‍ ചെയ്യുന്നവർ, കൃഷിക്കാർ, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ തുടങ്ങി സാമ്പത്തിക സഹായം ആവശ്യമുള്ള മേഖലകള്‍ക്ക് നല്‍കുന്ന വായ്പകളാകും മുന്‍ഗണനാ മേഖല ഫണ്ടുകള്‍ എന്നതില്‍ പരിണിക്കുക.
 

vuukle one pixel image
click me!