തുടര്‍ച്ചയായി ഐസ് ബാത്ത്, പുഷപ്പടക്കം വ്യായാമം ചെയ്യിച്ചു; പിന്നാലെ ഛര്‍ദ്ദി, 12കാരന് അമേരിക്കയിൽ ദാരുണാന്ത്യം

അമേരിക്കയിൽ കഠിന വ്യായാമത്തിനിടെ 12 വയസ്സുകാരൻ മരിച്ചു. പരിശീലകന്റെ ക്രൂരമായ പീഡനമാണ് മരണകാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ പരിശീലകനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

12 year old dies after being given ice baths and then doing firecracker exercises

വാഷിങ്ടൺ: തുടര്‍ച്ചയായി വ്യായാമം ചെയ്യിക്കകകയും ഐസ് വെള്ളത്തിൽ കുളിക്കാൻ നിര്‍ബന്ധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അമേരിക്കയിൽ 12-കാരൻ മരിച്ചതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം ജഡാക്കോ ടെയ്ലര്‍ എന്ന കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. പരിശീലകനായ 23കാരൻ നിരന്തരം പുഷപ്പ് എടുക്കാനും നിര്‍ത്താതെ വ്യായാമം ചെയ്യാനും നിര്‍ബന്ധിച്ചുവെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ഇതിനൊപ്പം ഐസ് ബാത്ത് എടുക്കാനും കുട്ടിയെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഇത് തുടര്‍പ്പോൾ ഹൃദയാഘാതത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചത്. പരിശീലകൻ ആന്റണി മക്കാണ്ട്സിനെതിരെ സംഭവത്തിൽ കേസെടുത്ത്.  അറസ്റ്റ് ചെയ്ത ഇയാളെ 500,000 ഡോളർ ജാമ്യത്തിൽ വിട്ടയച്ചു

പൊലീസ് റിപ്പോര്‍ട്ട് പ്രകാരം ജഡാക്കോയുടെ സുരക്ഷ മക്കാണ്ടസിന്റെ ഉത്തരവാദിത്തമായിരുന്നു എന്നും, കുട്ടി രാവിലെ അഞ്ച് മണിക്ക് രണ്ട് തവണ ഐസ് ബാത്ത് എടുക്കുന്നത് ഇയാൾ നോക്കിനിൽക്കുന്നുണ്ടായിരുന്നു. ഇത് 45 മിനിട്ടോളം നീണ്ടുവെന്നുംപറയുന്നു. ശിക്ഷ എന്ന നിലയിലാണ് ഐസ് ബാത്ത് എടുക്കാൻ നിർബന്ധിച്ചത്.  വീണ്ടും  ജാഡാക്കോയോട് 30 മിനിറ്റ് കൂടി "ഐസ് ബാത്ത്" ചെയ്യാനും കൂടുതൽ വ്യായാമങ്ങൾ ചെയ്യാനും ജക്കാണ്ട്സ് പറ‍ഞ്ഞുവെന്നും പരാതിയിൽ പറയുന്നു. 

Latest Videos

തുടര്‍ന്ന് 12-കാരന് ഛർദ്ദി തുടങ്ങിയതോടെ ഡോക്ടർമാരെ വീട്ടിലേക്ക് വിളിച്ചുവരുത്തി ജീവൻ രക്ഷിക്കാൻ ശ്രമിച്ചു. ഏകദേശം 90 മിനിറ്റിനുശേഷം അക്രോൺ ചിൽഡ്രൻസ് ആശുപത്രിയിൽ വെച്ച് അയാൾ മരിച്ചക്കുകയായിരുന്നു. ഈ സമയം ശരീര താപനില 74 ഡിഗ്രി മാത്രമായി കുറഞ്ഞു. ഇത് ഒരു കുട്ടിയുടെ ശരാശരി ശരീര താപനിലയേക്കാൾ 20 ഡിഗ്രിയിൽ താഴെയായിരുന്നു. മയോ ക്ലിനിക്ക് അഭിപ്രായത്തിൽ "കോർ ബോഡി താപനില 95 ഡിഗ്രി ഫാരൻഹീറ്റിൽ താഴെയാകുമ്പോൾ ഉണ്ടാകുന്ന" ഹൈപ്പോഥെർമിയ എന്ന അപകടകരമായ അവസ്ഥയുണ്ടാകുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം ജാഡാക്കോയുടെ മരണകാരണത്തെക്കുറിച്ചുള്ള പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
vuukle one pixel image
click me!