ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ സിക്സും ഫോറും അടക്കം 13 റണ്‍സടിച്ച ഡി കോക്ക് നാലാം ഓവറില്‍ തീക്ഷണക്കെതിരെയും സിക്സ് പറത്തി രാജസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കി.
ഗുവാഹത്തി: ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിനെതിരെ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഭേദപ്പെട്ട തുടക്കം. രാജസ്ഥാനെതിരെ പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെന്ന നിലയിലാണ് കൊല്‍ക്കത്ത. 25 പന്തില്‍ 34 റണ്‍സുമായി ക്വിന്‍റണ്‍ ഡി കോക്കും 11 പന്തില്‍ നാലു റൺസുമായി മൊയീന്‍ അലിയും ക്രീസില്‍.
ജോഫ്ര ആര്‍ച്ചർ എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ രണ്ട് വൈഡിലൂടെ ലഭിച്ച രണ്ട് റണ്‍സ് മാത്രമെ കൊല്‍ക്കത്തക്ക് നേടാനായുള്ളു മഹീഷ് തീക്ഷണയുടെ രണ്ടാം ഓവറില്‍ ഡി കോക്ക് ബൗണ്ടറി നേടിയെങ്കിലും അഞ്ച് റണ്‍സ് മാത്രമെ നേടാനായുള്ളു. എന്നാല്‍ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ മൂന്നാം ഓവറില്‍ സിക്സും ഫോറും അടക്കം 13 റണ്‍സടിച്ച ഡി കോക്ക് നാലാം ഓവറില്‍ തീക്ഷണക്കെതിരെയും സിക്സ് പറത്തി രാജസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ ഡി കോക്ക് ഒരറ്റത്ത് അടിച്ചു തകര്‍ത്തപ്പോള്‍ നരെയ്ന് പകരം ഓപ്പണറായി ഇറങ്ങിയ മൊയീന്‍ അലിക്ക് ആദ്യ എട്ട് പന്തില്‍ ഒരു റൺസ് മാത്രമെടുക്കാനെ കഴിഞ്ഞുള്ളു. തീക്ഷണ എറിഞ്ഞ നാലാം ഓവറില്‍ ഒമ്പത് റണ്‍സടിച്ച കൊല്‍ക്കത്തക്ക് പക്ഷെ റിയാന്‍ പരാഗ് എറിഞ്ഞ അഞ്ചാം ഓവറില്‍ ആറ് റണ്‍സെ നേടാനായുള്ളു. സന്ദീപ് ശര്‍മ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ ബൗണ്ടറി നേടിയെങ്കിലും അഞ്ച് റണ്‍സ് മാത്രമാണ് കൊല്‍ക്കത്ത നേടിയത്.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ രാജസ്ഥാന് ഗുവാഹത്തിയിലെ സ്ലോ പിച്ചില്‍ അടിതെറ്റിയപ്പോള്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 28 പന്തില്‍ 31 റണ്‍സടിച്ച ധ്രുവ് ജുറെലാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. യശസ്വി ജയ്സ്വാള്‍ 29ഉം ക്യാപ്റ്റൻ റിയാന്‍ പരാഗ് 25ഉം റണ്‍സെടുത്തപ്പോള്‍ സഞ്ജു സാംസണ്‍ 11 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി.കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ 17 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മൊയീന്‍ അലി 23 റണ്‍സിനും വൈഭവ് അറോറ 33 റണ്‍സിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഇരു ടീമും ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഇരു ടീമും ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്. രാജസ്ഥാന്‍ ടീമില്‍ ഫസല്‍ഹഖ് ഫാറൂഖിക്ക് പകരം വാനിന്ദു ഹസരങ്ക പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ കൊല്‍ക്കത്ത ടീമില്‍ സുനില്‍ നരെയ്ന് പകരം മൊയീന്‍ അലി പ്ലേയിംഗ് ഇലവനിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക