വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പല രോഗങ്ങളെയും തടയാനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും സഹായിക്കുന്ന ഒരു വിറ്റാമിന്‍ ആണ് വിറ്റാമിന്‍ സി. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്താനും ഹീമോഗ്ലോബിന്‍ ലഭിക്കാനും വിളര്‍ച്ചയെ തടയാനും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി പ്രധാനമാണ്.
വിറ്റാമിന്‍ സി അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. കിവി
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഫലമാണ് കിവി. ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി കിവിയില്‍ അടങ്ങിയിട്ടുണ്ട്. നാരുകളും അടങ്ങിയ കിവി ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
2. സ്ട്രോബെറി
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ സ്ട്രോബെറി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.
3. ബെല്‍പെപ്പര്‍
ബെല്‍പെപ്പര്‍ കഴിക്കുന്നതും വിറ്റാമിന്‍ സി ലഭിക്കാന്‍ സഹായിക്കും.
4. ബ്രൊക്കോളി
നാരുകളും വിറ്റാമിന്‍ സിയും അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
5. പപ്പായ
പപ്പായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ സി ലഭിക്കാന്‍ ഗുണം ചെയ്യും.
6. നാരങ്ങ
വിറ്റാമിന്‍ സി ലഭിക്കാന്‍ നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
7. നെല്ലിക്ക
വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പതിവായി ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ചവച്ചരച്ച് കഴിക്കൂ; അറിയാം ഗുണങ്ങള്‍