ഈ അക്കൗണ്ടിലൂടെ ഉപഭോക്താക്കൾക്ക് മിനിമം ബാലൻസ് സൂക്ഷിക്കേണ്ട ആവശ്യമില്ലാതെ എല്ലാ ബാങ്കിംഗ് സേവനങ്ങളും ഉപയോഗിക്കാം.
ഈ ഉത്സവ സീസണിൽ പുതിയ ലൈഫ് ടൈം സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ട് ആരംഭിച്ച് ബാങ്ക് ഓഫ് ബറോഡ. പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ 'BoB Ke Sang Tyohar Ki Umang' എന്ന കാമ്പെയ്‌നിന്റെ ഭാഗമായാണ് ഈ സേവനം നൽകുന്നത്. ഇതിലൂടെ ഉപഭോക്താക്കൾക്ക് സേവിംഗ്‌സ് അക്കൗണ്ട് ആജീവനാന്ത സീറോ ബാലൻസ് സൗകര്യത്തോടെ ലഭ്യമാകും. അതായത്, ഈ അക്കൗണ്ടിലൂടെ ഉപഭോക്താക്കൾക്ക് മിനിമം ബാലൻസ് സൂക്ഷിക്കേണ്ട ആവശ്യമില്ലാതെ എല്ലാ ബാങ്കിംഗ് സേവനങ്ങളും ഉപയോഗിക്കാം.
മാത്രമല്ല ഉപഭോക്താക്കൾക്ക് സൗജന്യ റുപേ പ്ലാറ്റിനം ഡെബിറ്റ് കാർഡും തിരഞ്ഞെടുക്കാം. അക്കൗണ്ടിൽ നാമമാത്രമായ ക്വാർട്ടർലി ആവറേജ് ബാലൻസ് (ക്യുഎബി) നിലനിർത്തിയാൽ മതി. യോഗ്യരായ അക്കൗണ്ട് ഉടമകൾക്ക് ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാർഡും ലഭിക്കും.
undefined
ALSO READ: മൂന്ന് മിസ്‌ഡ് കോളുകൾ, പണം പോയി! 'സിം സ്വാപ്പ്' തട്ടിപ്പ് ഇങ്ങനെ
ബോബ് ലൈറ്റ് സേവിംഗ്സ് അക്കൗണ്ടിന്റെ സവിശേഷതകൾ
1. ലൈഫ് ടൈം സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ട്.
2. പ്രായപൂർത്തിയാകാത്തവർ (10 വയസ്സിനു മുകളിൽ) ഉൾപ്പെടെ, ഏതൊരു വ്യക്തിക്കും തുറക്കാനാകും.
3. ഇനിപ്പറയുന്ന നാമമാത്രമായ ക്വാർട്ടർലി ആവറേജ് ബാലൻസ് (QAB) ഉണ്ടെങ്കിൽ ആജീവനാന്ത സൗജന്യ റുപേ പ്ലാറ്റിനം ഡെബിറ്റ് കാർഡ് ലഭിക്കും.
● മെട്രോ/അർബൻ ബ്രാഞ്ചിന്: 3,000 രൂപ
● സെമി-അർബൻ ബ്രാഞ്ചിന്: 2,000 രൂപ
● റൂറൽ ബ്രാഞ്ചിന്: 1,000 രൂപ
ALSO READ: കേരളത്തിൽ എത്ര ദിവസം ബാങ്കുകൾ തുറക്കില്ല? നവംബറിലെ ബാങ്ക് അവധികൾ ഇങ്ങനെ
4. ബാങ്ക് ഓഫ് ബറോഡ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും ലഭിക്കും.
ഉത്സവ സീസണിലെ ഓഫറുകൾ
ഉത്സവകാല കാമ്പെയ്‌നിന് കീഴിൽ, ഇലക്ട്രോണിക്‌സ്, കൺസ്യൂമർ ഡ്യൂറബിൾസ്, ട്രാവൽ, ഫുഡ്, ഫാഷൻ, വിനോദം, ലൈഫ്‌സ്‌റ്റൈൽ, ഗ്രോസറിസ്, ഹെൽത്ത് കെയർ ഉൽപ്പന്നങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലെ മുൻനിര ഉപഭോക്തൃ ബ്രാൻഡുകളുമായി ബാങ്ക് കൈകോർത്തിട്ടുണ്ട്.
അതിനാൽ പല ബ്രാൻഡുകളിൽ നിന്ന് ബാങ്ക് ഓഫ് ബറോഡ കാർഡ് ഉടമകൾക്ക് പ്രത്യേക ഓഫറുകളും കിഴിവുകളും ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം