സെപ്റ്റംബറിൽ 16 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; അവധികൾ അറിയാം

By Web Team  |  First Published Aug 30, 2023, 11:00 PM IST

ഇടപാടുകൾ നടത്താൻ എത്തുന്ന ദിനം ബാങ്ക് അവധിയാണെങ്കിൽ എല്ലാ കാര്യങ്ങളും താളം തെറ്റിയെന്ന് വരും.


സെപ്റ്റംബറിൽ ബാങ്ക് ഇടപാടുകൾ നടത്താൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട ഒന്നാണ് വരുന്ന മാസത്തിലെ ബാങ്ക് അവധികൾ. ഇടപാടുകൾ നടത്താൻ എത്തുന്ന ദിനം ബാങ്ക് അവധിയാണെങ്കിൽ എല്ലാ കാര്യങ്ങളും താളം തെറ്റിയെന്ന് വരും. 2000 രൂപയുടെ നോട്ടുകൾ മാറ്റുകയോ നിക്ഷേപിക്കുകയോ ചെയ്യേണ്ടവർ സെപ്റ്റംബർ 30 നകം ബാങ്കിൽ എത്തേണ്ടതുണ്ട്.  സെപ്റ്റംബറിൽ 16 ദിവസത്തേക്ക് ബാങ്കുകൾ അടച്ചിടും. അതിനാൽ തന്നെ അവധികൾ അറിഞ്ഞു മാത്രം സാമ്പത്തിക ഇടപാടുകൾ തെരഞ്ഞെടുക്കണം. 

സെപ്റ്റംബറിലെ ബാങ്ക് അവധികളുടെ ലിസ്റ്റ് ഇതാ:

Latest Videos

undefined

സെപ്റ്റംബർ 3: ഞായർ

സെപ്റ്റംബർ 6: ശ്രീകൃഷ്ണ ജന്മാഷ്ടമി.

സെപ്റ്റംബർ 7: ജന്മാഷ്ടമിയും ശ്രീകൃഷ്ണ അഷ്ടമിയും.

സെപ്റ്റംബർ 9: രണ്ടാം ശനിയാഴ്ച.

സെപ്റ്റംബർ 10: ഞായർ.

സെപ്റ്റംബർ 17: ഞായർ.

സെപ്റ്റംബർ 18: വർഷിദ്ധി വിനായക വ്രതവും വിനായക ചതുർത്ഥിയും.

സെപ്റ്റംബർ 19: ഗണേശ ചതുർത്ഥി.

സെപ്റ്റംബർ 20: ഗണേശ ചതുർത്ഥി (രണ്ടാം ദിവസം), നുഖായ് (ഒഡീഷ).

സെപ്റ്റംബർ 22: ശ്രീ നാരായണ ഗുരു സമാധി ദിനം.

സെപ്റ്റംബർ 23: നാലാം ശനിയാഴ്ചയും മഹാരാജ ഹരി സിങ്ങിന്റെ ജന്മദിനവും.

 സെപ്റ്റംബർ 24: ഞായർ.

സെപ്റ്റംബർ 25: ശ്രീമന്ത് ശങ്കർദേവയുടെ ജന്മദിനം.

സെപ്റ്റംബർ 27: മുഹമ്മദ് നബിയുടെ ജന്മദിനം

സെപ്റ്റംബർ 28: ഈദ്-ഇ-മിലാദ് അല്ലെങ്കിൽ ഈദ്-ഇ-മിലാദുന്നബി (ബാറ വഫത്ത്)

click me!