കേരളത്തിൽ എത്ര ദിവസം ബാങ്കുകൾ തുറക്കില്ല? നവംബറിലെ ബാങ്ക് അവധികൾ ഇങ്ങനെ

By Web Team  |  First Published Oct 31, 2023, 5:00 PM IST

ഓരോ അവധികളും പല സംസ്ഥാനങ്ങൾക്കും വ്യത്യസ്തമായിരിക്കും. പ്രാദേശിക ആഘോഷങ്ങളും കണക്കിലെടുത്താണ് അവധി. ഗസറ്റഡ് അവധി ദിവസങ്ങളിൽ രാജ്യവ്യാപകമായി ബാങ്കുകൾ അടച്ചിടും.


രാജ്യത്ത് ഇത് ഉത്സവ കാലമാണ്. വിവിധ ആഘോഷങ്ങളും പരിപാടികളും പ്രമാണിച്ച് ഇന്ത്യയിലെ ബാങ്കുകൾ നവംബറിൽ 15 ദിവസം അടച്ചിടും. ബാങ്കിലെത്തി ഇടപാടുകൾ നടത്തേണ്ടവർ ഈ അവധികൾ അറിഞ്ഞിരിക്കണം. ഇല്ലെങ്കിൽ, അവസാന നിമിഷത്തിലെ അസൗകര്യം ചിലപ്പോൾ പലർക്കും വലിയ നഷ്ടങ്ങളുണ്ടാക്കിയേക്കും. 

അതേസമയം, ബാങ്ക് അവധി ദിവസങ്ങളിൽ മൊബൈൽ ബാങ്കിംഗ്, യുപിഐ, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ തടസമില്ലാതെ തുടരുമെന്ന് ബാങ്ക് ഉപഭോക്താക്കൾ അറിഞ്ഞിരിക്കണം.

Latest Videos

undefined

ALSO READ: ഇത് ഇന്ത്യക്കാർക്കുള്ള മുകേഷ് അംബാനിയുടെ ദീപാവലി സമ്മാനം; തിരികൊളുത്തുക വമ്പൻ മാറ്റത്തിന്

മാത്രമല്ല, ഓരോ അവധികളും പല സംസ്ഥാനങ്ങൾക്കും വ്യത്യസ്തമായിരിക്കും. പ്രാദേശിക ആഘോഷങ്ങളും കണക്കിലെടുത്താണ് അവധി. ഗസറ്റഡ് അവധി ദിവസങ്ങളിൽ രാജ്യവ്യാപകമായി ബാങ്കുകൾ അടച്ചിടും.

നവംബറിലെ ബാങ്ക് അവധികൾ അറിയാം 

നവംബർ 1 - കന്നഡ രാജ്യോത്സവ്/കർവാ ചൗത്ത്: കർണാടക, മണിപ്പൂർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി.
നവംബർ 10 - വംഗല ഫെസ്റ്റിവൽ. മേഘാലയയിൽ ബാങ്കുകൾക്ക് അവധി.
നവംബർ 13 - ഗോവർദ്ധൻ പൂജ/ലക്ഷ്മി പൂജ: ത്രിപുര, ഉത്തരാഖണ്ഡ്, സിക്കിം, മണിപ്പൂർ, രാജസ്ഥാൻ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി.

ALSO READ: മുകേഷ് അംബാനിയുടെ സ്വപ്ന പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ തുറക്കുന്നു

നവംബർ 14 - ദീപാവലി/വിക്രം സംവന്ത്: ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, സിക്കിം എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി.
നവംബർ 15 - ചിത്രഗുപ്ത് ജയന്തി/ലക്ഷ്മി പൂജ:  സിക്കിം, മണിപ്പൂർ, ഉത്തർപ്രദേശ്, ബംഗാൾ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി.
നവംബർ 20 - ഛത്ത്: ബിഹാറിലും രാജസ്ഥാനിലും ബാങ്കുകൾക്ക് അവധി.
നവംബർ 23 - എഗാസ്-ബാഗ്വാൾ: ഉത്തരാഖണ്ഡിലും സിക്കിമിലും ബാങ്കുകൾക്ക് അവധി.
നവംബർ 27 - ഗുരുനാനാക്ക് ജയന്തി/കാർത്തിക പൂർണിമ/ . ത്രിപുര, മിസോറാം, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒറീസ്സ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹൈദരാബാദ് - തെലങ്കാന, രാജസ്ഥാൻ, ജമ്മു, ഉത്തർപ്രദേശ്, ബംഗാൾ, മഹാരാഷ്ട്ര, ന്യൂഡൽഹി, ബിഹാർ, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി.
നവംബർ 30 - കനകദാസ ജയന്തി. കർണാടകയിൽ ബാങ്കുകൾക്ക് അവധി.

കേരളത്തിൽ നവംബറിൽ ബാങ്കുകൾ അടച്ചിടുക 6  ദിവസമായിരിക്കും. ഞായറാഴ്ചകളും രണ്ടാം ശനിയും നാലാം ശനിയും ഇതിൽ ഉൾപ്പെടുന്നു. ദീപാവലി അവധി കേരളത്തിൽ നവംബർ 12 ഞായറാഴ്ചയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!