2000 രൂപ നോട്ടുകൾ മാറ്റുന്നതുൾപ്പടെ ബാങ്കുകളിൽ തിരക്ക് വർദ്ധിക്കുകയാണ്. ഇതിനിടയ്ക്ക് 15 ദിവസം ബാങ്ക് അവധിയും.
ദില്ലി: 2023 -24 സാമ്പത്തിക വർഷത്തിന്റെ മൂന്നാം മാസത്തേക്ക് കടക്കാൻ ഒരുങ്ങുകയാണ്. ബാങ്കുമായി ബദ്ധപ്പെട്ടു നിരവധി കാര്യങ്ങൾ പലർക്കും ചെയ്യാനുണ്ടാകും. ബാങ്കുകളിൽ എത്തുന്നതിന് മുൻപ് തീർച്ചയായും ബാങ്ക് അവധികൾ കുറിച്ച് അറിഞ്ഞിരിക്കണം. കാരണം ജൂലൈ മാസത്തിൽ നിരവധി അവധികളുണ്ട്. വാരാന്ത്യങ്ങൾ ഉൾപ്പെടെ മൊത്തം 15 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞു കിടക്കും. അതിനാൽ ജൂലൈ മാസത്തിൽ ബാങ്കുകളിൽ എത്തുന്നവർ ഈ അവധി ദിവസങ്ങൾ അനുസരിച്ച് ബാങ്ക് ഇടപാടുകൾ ആസൂത്രണം ചെയ്യുക.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ പൊതു അവധി ദിവസങ്ങളിലും സംസ്ഥാനത്തെ ആശ്രയിച്ച് അതായത് പ്രാദേശിക അവധികളോടെ ബാങ്കുകൾ അടച്ചിരിക്കും. പ്രാദേശിക അവധികൾ തീരുമാനിക്കുന്നത് അതത് സംസ്ഥാന സർക്കാരുകളാണ്. മിക്ക ഇന്ത്യൻ ബാങ്കുകളുടെയും പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ്, പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഞായറാഴ്ചകളിലും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും പ്രവർത്തിക്കില്ല
undefined
ജൂലൈയിലെ ബാങ്ക് അവധികൾ അറിയാം
ജൂലൈ 04 - ഞായറാഴ്ച - ഇന്ത്യയൊട്ടാകെ വാരാന്ത്യ അവധി
ജൂലൈ 10 - ശനി - മാസത്തിലെ രണ്ടാം ശനിയാഴ്ച ഇന്ത്യയൊട്ടാകെ അവധി
ജൂലൈ 11 - ഇന്ത്യയൊട്ടാകെ വാരാന്ത്യ അവധി
ജൂലൈ 15 - വ്യാഴാഴ്ച - വൈ.എം.എ. ദിവസം/രാജ സംക്രാന്തി മിസോറാമിലെയും ഒഡീഷയിലെയും ബാങ്ക് അവധി
ജൂലൈ 18 - ഞായറാഴ്ച - ഇന്ത്യയൊട്ടാകെ വാരാന്ത്യ അവധി
ജൂലൈ 20 - ചൊവ്വാഴ്ച - കാങ് (രഥജാത്ര)/രഥ യാത്ര ഒഡീഷയും മണിപ്പൂരും ബാങ്ക് അവധി
ജൂലൈ 24 - ശനി - മാസത്തിലെ നാലാം ശനിയാഴ്ച ഇന്ത്യയൊട്ടാകെ ബാങ്ക് അവധി
ജൂലൈ 25 - ഞായറാഴ്ച - ഇന്ത്യയൊട്ടാകെ വാരാന്ത്യ അവധി
ജൂലൈ 26 - തിങ്കളാഴ്ച - ഖർച്ചി പൂജ ത്രിപുര ബാങ്ക് അവധി
ജൂലൈ 28 - ബുധനാഴ്ച - ഈദ്-ഉൽ-അദ്ഹ മഹാരാഷ്ട്ര, ജമ്മു & കാശ്മീർ, കേരളം ബാങ്ക് അവധി
ജൂലൈ 29 - വ്യാഴാഴ്ച - ഈദ്-ഉൽ-അദ്ഹ രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങൾ ബാങ്ക് അവധി
ജൂലൈ 30 - വെള്ളിയാഴ്ച - റെംന നി/ഈദ്-ഉൽ-അദാ മിസോറം, ഒഡീഷ ബാങ്ക് അവധി