വരുന്നത് തുടര്‍ച്ചയായ നാല് ദിവസം ബാങ്ക് അവധിയായതിനാൽ ബാങ്ക് വഴി നേരിട്ടുള്ള ഇടപാടുകള്‍ ഇന്ന് തന്നെ നടത്തിയില്ലെങ്കിൽ പണികിട്ടും.
തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിന്‍റെ അവസാന ദിനങ്ങളിലാണ് തിരുവോണം. ഓണ പർച്ചേസിന്‍റെ തിരക്കിലാണ് കേരളമാകെ. ഓണ വിപണിയിയിൽ കച്ചവടം പൊടിപൊടിക്കുമ്പോള്‍ ഇടപാടുകാര്‍ ശ്രദ്ധിക്കണം. സംസ്ഥാനത്ത് നാളെ മുതൽ നാല് ദിവസം ബാങ്ക് അവധിയാണ്. നേരിട്ടുള്ള ഇടപാടുകൾ ഇന്ന് നടത്തണം.
വരുന്നത് തുടര്‍ച്ചയായ ബാങ്ക് അവധിയായതിനാൽ ബാങ്ക് വഴി നേരിട്ടുള്ള ഇടപാടുകള്‍ ഇന്ന് തന്നെ നടത്തിയില്ലെങ്കിൽ പണികിട്ടും. വരുന്ന 27 ഞായറാഴ്ച അവധിയാണ്. തിങ്കളാഴ്ച ഉത്രാടമായതിനാല്‍ അന്നും അവധിയാണ്. ഓഗസ്റ്റ് 29ന് തിരുവോണമാണ്. 30ന് മൂന്നാം ഓണവും 31ന് നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയുമാണ്. അതേസമയം സെപ്റ്റംബര്‍ മാസത്തിൽ ഒൻപത് ദിവസം ബാങ്ക് അവധിയായിരിക്കും. ശനിയും ഞായറുമടക്കം രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഉത്സവങ്ങളും ചരിത്ര സംഭവങ്ങളും കണക്കിലെടുത്താണ് അവധി.
undefined
സെപ്തംബർ മാസത്തിൽ കേരളത്തിലെ അവധി ദിനങ്ങള്‍
Read More : ഇന്‍സ്റ്റഗ്രാം പരിചയം, യുവതിയുടെ 6 പവൻ കൈക്കലാക്കി, വീട്ടിലെത്തിച്ച് ഉപദ്രവം; 'മീശ' വിനീത് വീണ്ടും പിടിയിൽ