ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവർത്തി ദിനമെന്ന ബാങ്ക് യൂണിയനുകളുടെ ആവശ്യം പരിഗണിക്കാൻ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ
ദില്ലി: ആഴ്ചയിൽ അഞ്ച് ദിവസത്തെ പ്രവൃത്തി ദിനമെന്ന ബാങ്ക് യൂണിയനുകളുടെ ആവശ്യം ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. അതേസമയം അഞ്ച് ദിവസമാക്കി പ്രവർത്തി ദിനം കുറയ്ക്കുമ്പോൾ നഷ്ടമാകുന്ന സമയം നികത്താൻ ഓരോ ദിവസവും ജോലി സമയം 50 മിനിറ്റ് വീതം വർധിപ്പിച്ചേക്കാം.
ഇതുമായി ബന്ധപ്പെട്ട്, ഐബിഎയും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസ് (യുഎഫ്‌ബിഇ) യും തമ്മിൽ ചർച്ചകൾ പുരോഗമിക്കുന്നു. കൂടാതെ 5 ദിവസം പ്രവൃത്തി ദിനമാക്കാനുള്ള നിർദേശം അസോസിയേഷൻ തത്വത്തിൽ സമ്മതിച്ചതായാണ് റിപ്പോർട്ട്.
undefined
നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ് ആക്‌ട് സെക്ഷൻ 25 പ്രകാരം എല്ലാ ശനിയാഴ്ചകളും സർക്കാർ അവധി ദിവസങ്ങളായി പ്രഖ്യാപിക്കണമെന്ന് ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് നാഗരാജൻ പറഞ്ഞു. നിലവിൽ ഒന്നിടവിട്ട ശനിയാഴ്ചകളിലാണ് ബാങ്ക് ജീവനക്കാർ ജോലി ചെയ്യുന്നത്.
പൊതുമേഖലാ ബാങ്കുകളുടെ ഉടമ എന്ന നിലയിൽ സർക്കാരിനും ഇതിൽ അഭിപ്രായമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ആർബിഐയും നിർദേശം അംഗീകരിക്കേണ്ടതുണ്ട്.
2023 മാർച്ചിലെ ബാങ്ക് അവധിദിനങ്ങൾ
മാർച്ച് മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും ഉൾപ്പെടെ 12 ദിവസം വരെ ബാങ്കുകൾ അടഞ്ഞുകിടക്കും. ചില ബാങ്ക് അവധികൾ രാജ്യവ്യാപകമായി ആചരിക്കുമ്പോൾ മറ്റു ചിലത് പ്രാദേശിക അവധികളായിരിക്കും. എല്ലാ ബാങ്കുകളും പൊതു അവധി ദിവസങ്ങളിൽ അവധിയായിരിക്കുമ്പോൾ, ചില ബാങ്കുകൾ പ്രാദേശിക ഉത്സവ നാളുകളിലും അവധിയായിരിക്കും
2023 മാർച്ചിൽ ഹോളി, ചൈത്ര നവരാത്രി, രാമനവമി തുടങ്ങിയ നിരവധി ആഘോഷങ്ങളുണ്ട്. ബാങ്കിംഗ് അവധികൾ സംസ്ഥാനങ്ങളിൽ ആഘോഷിക്കുന്ന പ്രത്യേക ഉത്സവങ്ങളെ ആശ്രയിച്ചിരിക്കുന്നു.