മുതിർന്ന പൗരൻമാർക്ക് 8.60 ശതമാനം പലിശ; സ്ഥിരനിക്ഷേപനിരക്ക് വർധിപ്പിച്ച് ബജാജ് ഫിനാൻസ്

By Web Team  |  First Published May 15, 2023, 7:44 PM IST

ഫിക്സിഡ് ഡെപോസിറ്റിന്റെ പലിശ നിരക്ക് ഉയർത്തിയതോടെ നേട്ടം കൂടുതൽ ലഭിക്കുന്നത് മുതിർന്ന പൗരന്മാർക്കാണ് 


സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് വർധിപ്പിച്ച്  ബജാജ് ഫിനാൻസ്. ഫിക്സഡ് ഡെപ്പോസിറ്റ് നിരക്കുകൾ 40 ബേസിസ് പോയിന്റ് വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ 2023 മെയ് 10 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. നിരക്ക് വർധനവിലൂടെ മുതിർന്ന പൗൗരൻമാർക്കാണ് കൂടുതൽ നേട്ടം ലഭിക്കുക.  മുതിർന്ന പൗരന്മാർക്കുള്ള   44 മാസത്തെ പ്രത്യേക കാലാവധിയിലുളള നിക്ഷേത്തിന്   വാർഷികലിശ നിരക്ക് 8.60 ശതമാനമായാണ് ഉയർത്തിയത്.

ALSO READ: 'കാപ്പിക്ക് ചൂടേറുന്നു'; 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വില 

 36 മാസം മുതൽ 60 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ എഫ്ഡി നിരക്കുകൾ 40 ബേസിസ് പോയിന്റുകൾ പുതുക്കിയിട്ടുണ്ട് . അതായത് ഈ കാലയളവിലെ നിക്ഷേപങ്ങൾക്ക് , 60 വയസ്സിന് താഴെയുള്ള നിക്ഷേപകർക്ക് പ്രതിവർഷം 8.05 ശതമാനം പലിശനിരക്കാണ് ബജാജ് ഫിനാൻസ് വാഗ്ദാനം ചെയ്യുന്നത്.   36 മാസം മുതൽ 60 മാസം വരെ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക്
8.30 ശതമാനം വരെ വാർഷികപലിശനിരക്കും ലഭ്യമാക്കും. പുതിയ നിക്ഷേപകർക്കും, അഞ്ച് കോടിവരെയുള്ള നിക്ഷേപങ്ങളുടെ കാലാവധി പൂർത്തിയാക്കിയ ശേഷം നിക്ഷേപം പുതുക്കുന്നവർക്കുമാണ് പുതിയ പലിശനിരക്കുകൾ ബാധകമാവുക

Latest Videos

ALSO READ:  വിദേശ യാത്രയ്‌ക്കൊരുങ്ങുകയാണോ? ട്രാവൽ ഇൻഷുറൻസ് എടുക്കൂ, ഗുണങ്ങൾ ഇതൊക്കെയാണ്

ബജാജ് ഫിനാൻസിന്റെ എഫ് ഡി നിരക്കുകൾ

  • 12 മുതൽ 23 മാസത്തെ എഫ്ഡി;  സാധാരണ പൗരന്മാർക്ക് 7.4  ശതമാനവും, മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനവും പലിശ ലഭ്യമാക്കും.
  • 15 മുതൽ 23 മാസത്തെ എഫ്ഡി: സാധാരണ പൗരന്മാർക്ക് 7.5 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും പലിശ നിരക്ക്.
  • 24 മാസത്തെ എഫ്ഡി: സാധാരണ പൗരന്മാർക്ക് 7.55 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 7.8 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.
  • 25- 35 മാസത്തെ എഫ്ഡി: സാധാരണ പൗരന്മാർക്ക് 7.6 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 7.65ശതമാനവുമാണ് പലിശനിരക്ക്.
  • 36-60 മാസത്തെ എഫ്ഡി: സാധാരണ പൗരന്മാർക്ക് 8.05 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.3 ശതമാനവുമാണ് പുതിയ നിരക്ക്.
click me!